തൃശൂർ ജില്ലയിലെ ചെറുതുരുത്തിയിൽ നെടുമ്പുര റോഡിൽ 4 സെന്റ് സ്ഥലത്ത് നിർമിച്ച സർവ്വീസ് അപ്പാർട്ട്മെന്റ്റാണിത്. ചെറിയ പ്ലോട്ടിൽ കൂടുതൽ വലുപ്പം തോന്നിക്കാനാണ് എലിവേഷനിൽ പല ജ്യാമിതീയ രൂപങ്ങൾ നൽകിയത്. പ്രത്യേക രീതിയിൽ പുറത്തേക്ക് തള്ളിനിൽക്കുന്ന ബോക്സ് ഡിഡൈനാണ് പുറംകാഴ്ചയിലെ ഹൈലൈറ്റ്. സിറ്റൗട്ട്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ജില്ലയിലെ ചെറുതുരുത്തിയിൽ നെടുമ്പുര റോഡിൽ 4 സെന്റ് സ്ഥലത്ത് നിർമിച്ച സർവ്വീസ് അപ്പാർട്ട്മെന്റ്റാണിത്. ചെറിയ പ്ലോട്ടിൽ കൂടുതൽ വലുപ്പം തോന്നിക്കാനാണ് എലിവേഷനിൽ പല ജ്യാമിതീയ രൂപങ്ങൾ നൽകിയത്. പ്രത്യേക രീതിയിൽ പുറത്തേക്ക് തള്ളിനിൽക്കുന്ന ബോക്സ് ഡിഡൈനാണ് പുറംകാഴ്ചയിലെ ഹൈലൈറ്റ്.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മുകളിലും താഴെയും ഓരോ കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയാണ് 1200 ചതുരശ്രയടിയിൽ  ഉൾക്കൊള്ളിച്ചത്. ഒരിഞ്ചു സ്ഥലം പോലും വെറുതെ കളയാതെ ഉപയുക്തമാക്കിയതാണ് അകത്തളത്തിലെ വിശേഷം. സിറ്റൗട്ടിൽ ഇൻബിൽറ്റ് സീറ്റിങ്ങും ഷൂ റാക്കും നൽകി. തടിയുടെ ഉപയോഗം കുറച്ചാണ് അകത്തളങ്ങൾ ഫർണിഷ് ചെയ്തിരിക്കുന്നത്. 

ADVERTISEMENT

തുറസായ ശൈലിയിലാണ് അകത്തളങ്ങൾ വിന്യസിച്ചത്. ഇത് അകത്തേക്ക് കയറുമ്പോൾത്തന്നെ കൂടുതൽ വിശാലത തോന്നാൻ സഹായിക്കുന്നു. സ്വാഭാവിക പ്രകാശത്തിനും ക്രോസ് വെന്റിലേഷനും പ്രാധാന്യം നൽകിയാണ് വലിയ ജനാലകളും ഓപ്പണിങ്ങുകളും നൽകിയത്.

ജൂട്ട് അപ്ഹോൾസ്റ്ററി നൽകിയാണ് സോഫ ഒരുക്കിയത്. ജിഐ പൈപ്പും നാനോവൈറ്റ് സ്ലാബും കൊണ്ടാണ് ഡൈനിങ് ടേബിൾ. വാം തീമിലുള്ള എൽഇഡി ലൈറ്റുകൾ അകത്തളം പ്രസന്നമാക്കുന്നു.

രണ്ടു കിടപ്പുമുറിയിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്റ്റോറേജ് സൗകര്യമുള്ള കട്ടിലുകളാണ് ഇവിടെ നൽകിയത്. പ്ലൈവുഡാണ് നിർമാണത്തിനുപയോഗിച്ചത്. ഫെറോസിമന്റ സ്ളാബ് വാർത്ത ശേഷം ACP ഷീറ്റുകൾ നൽകിയാണ് വാഡ്രോബുകൾ നിർമിച്ചത്.

ലളിതവും ഫങ്ഷനലുമാണ് കിച്ചൻ. ഇവിടെയും ഫെറോസിമന്റ സ്ലാബിൽ ACP ചെയ്താണ് കബോർഡുകൾ ഒരുക്കിയത്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം ചെറിയ വർക്കേരിയയും നൽകി.

ADVERTISEMENT

രാത്രിയിൽ എൽഇഡി ഹൈലൈറ്റർ വിളക്കുകൾ കൂടി തെളിയുന്നതോടെ വീടിനു മറ്റൊരു രൂപഭാവം കൈവരുന്നു.

ചുരുക്കത്തിൽ ചെറിയ പ്ലോട്ടിൽ പരമാവധി ചെലവ് കുറച്ച് പരമാവധി സൗകര്യങ്ങൾ ഉൾപ്പെടുത്തി വീട് പണിയുന്നതിന് നല്ലൊരു ഉദാഹരണമാണ് ഈ വീട്.

Project facts

ADVERTISEMENT

Location- Cheruthuruthy, Thrissur

Plot- 4 cent

Area- 1200 SFT

Design- BP Saleem

BeePee Designs, Cheruthuruthy

Mob- 9847155166 8086667667

English Summary- Cost Effective House in 4 cent Plot