കാസർഗോഡ് ജില്ലയിലെ നീലേശ്വരത്ത് ടൗണിനോട് ചേർന്നുള്ളതും എന്നാൽ തിരക്ക് അനുഭവപ്പെടാത്തതുമായ സ്ഥലമാണ് സുനിൽ വീടുവയ്ക്കാനായി തിരഞ്ഞെടുത്തത്. ഒരു ഇടത്തരം കുടുംബത്തിന്റെ ആവശ്യങ്ങളെല്ലാം ഈ വീട്ടിൽ പൂർണതയെത്തുന്നു. ചുറ്റുമുള്ള പച്ചപ്പ് വീടിനെ കൂടുതൽ മനോഹരമാക്കുന്നു. പ്ലോട്ടിൽ നിലനിന്നിരുന്ന മാവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർഗോഡ് ജില്ലയിലെ നീലേശ്വരത്ത് ടൗണിനോട് ചേർന്നുള്ളതും എന്നാൽ തിരക്ക് അനുഭവപ്പെടാത്തതുമായ സ്ഥലമാണ് സുനിൽ വീടുവയ്ക്കാനായി തിരഞ്ഞെടുത്തത്. ഒരു ഇടത്തരം കുടുംബത്തിന്റെ ആവശ്യങ്ങളെല്ലാം ഈ വീട്ടിൽ പൂർണതയെത്തുന്നു. ചുറ്റുമുള്ള പച്ചപ്പ് വീടിനെ കൂടുതൽ മനോഹരമാക്കുന്നു. പ്ലോട്ടിൽ നിലനിന്നിരുന്ന മാവ് വെട്ടാതെയാണ് വീടിന്റെ നിർമ്മിതി. ലാൻഡ്സ്കേപ്പിൽ പേവിങ് സ്റ്റോൺ വിരിച്ച് പച്ചപ്പുല്ല് പിടിപ്പിച്ച് മുറ്റം രണ്ടാക്കിയിരിക്കുന്നത് കാണാം. 

ഏത് കാലത്തിനനുസരിച്ചും ശൈലിയ്ക്കനുസരിച്ചും മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന രീതിയിലാണ് വീടിന്റെ രൂപകൽപന. പരമ്പരാഗത ശൈലിയുടേയും സമകാലീന ശൈലിയുടെയും ചേരുവകൾ കോർത്തിണക്കി സ്ട്രെയിറ്റ് ലൈൻ ഫോർമാറ്റിലാണ് എലിവേഷൻ ഡിസൈൻ ചെയ്തത്. മലബാർ ഏരിയകളിൽ പൊതുവെ കണ്ടു വരുന്ന കളർ കോമ്പിനേഷനുകളായ റെഡ്, വൈറ്റ്, ബ്ലാക്ക് എന്നീ നിറങ്ങൾക്കൊപ്പം പ്രകൃതിയുടെ ഹരിതാഭകൂടിയായപ്പോൾ തികച്ചും വ്യത്യസ്തമായ കാഴ്ചവിരുന്നാണ് ഈ വീട് നമുക്ക് സമ്മാനിക്കുന്നത്.

ADVERTISEMENT

ഇവിടെ ഏറ്റവും ശ്രദ്ധയാകർഷിക്കുന്നത് ഐ കട്ടിങ് ഡിസൈൻ എലമെന്റാണ്. കോമ്പൗണ്ട് വാളിൽ തുടങ്ങുന്ന ഈ എലമെന്റാണ് എലിവേഷനേയും ഇന്റീരിയറിനെയും പരസ്പരം കോർത്തിണക്കുന്നത്. ട്രെന്റിനൊപ്പം നിലനിൽക്കുന്ന ഈ ഡിസൈൻ എലമെന്റുകളാണ് വീടിന്റെ ആകെ ഭംഗി. 

കോമ്പൗണ്ട് വാളിൽ ജിഐ ഷീറ്റിൽ സിഎൻസി പാറ്റേൺ നൽകിയാണ് ഈ എലമെന്റ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. എലിവേഷനിലെ ഭിത്തിയിലും, അകത്തളങ്ങളിൽ സീലിങ്ങിലും, ഭിത്തിക്കുമെല്ലാം ഈ എലമെന്റ് നൽകി വ്യത്യസ്തമാക്കി. എലിവേഷനിൽ നൽകിയിരിക്കുന്ന ഈ എലമെന്റിൽ നിന്നും സൂര്യപ്രകാശം നേരിട്ട് വീട്ടകങ്ങളിലേക്ക് എത്താൻ സഹായിക്കുന്നു. സ്ട്രക്ചറിന്റെ പ്രത്യേകതകൾ ഒട്ടും ചോരാതെ ഇന്റീരിയറിലും പ്രാവർത്തികമാക്കിയതാണ് ഈ വീടിന്റെ ഹൈലൈറ്റ്. 

ലിവിങ്, ഡൈനിങ്, പൂജാ സ്പേസ്, സ്റ്റെയർ ഏരിയ, ഷോകിച്ചൻ, വർക്കിങ് കിച്ചൻ, 2 കിടപ്പുമുറികൾ (അറ്റാച്ച്ഡ് ബാത്റൂം) കോമൺ ടോയ്‍ലറ്റ് എന്നിങ്ങനെയാണ് താഴെ നിലയിലെ ക്രമീകരണങ്ങൾ. അപ്പർലിവിങ്, സ്റ്റഡി സ്‌പേസ്, 12 ബെഡ്റൂം, ബാൽക്കണി ഓപ്പൺ ടെറസ് ഇത്രയുമാണ് മുകൾനിലയിൽ ഉള്ളത്. 2400 ചതുരശ്രയടിയാണ് വിസ്തീർണം. പാർട്ടീഷൻ ഭിത്തികൾ പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള ഡിസൈൻ രീതികൾക്കാണ് അകത്തളങ്ങളിൽ മുൻതൂക്കം നൽകിയത്. 

നീളൻ ജനാലകളും, വെർട്ടിക്കൽ പർഗോളകളും ഡോർ കം വിൻ‍ഡോകളും കാറ്റിനെയും വെളിച്ചത്തേയും യഥേഷ്ടം കയറിയിറങ്ങുവാൻ സൗകര്യമൊരുക്കുന്നു. 

ADVERTISEMENT

ഡൈനിങ്ങിനോട് ചേർന്ന് ചുറ്റി വളഞ്ഞു പോകുന്ന സ്റ്റെയർകേസാണ് മറ്റൊരു ഹൈലൈറ്റ്. തേക്കിന്റെയും ഗ്ലാസിന്റെയും ചന്തമാണ് സ്റ്റെയറിന്. ഇന്റീരിയറിന്റെ അഴകളവുകൾ കൊണ്ട് പണിതെടുക്കുന്ന ഫർണിച്ചറുകളാണ് ഉപയോഗിച്ചിട്ടുള്ളത്. 

അടുക്കളയ്ക്ക് കൗണ്ടർ ടോപ്പ് ബ്ലാക്ക് ഗ്രനൈറ്റാണ്. ഷട്ടറുകൾക്ക് എംഡിഎഫ് നൽകി. ബ്രേക്ക് ഫാസ്റ്റ് കൗണ്ടറിന് തടി ആണ് ഉപയോഗിച്ചത്. ഫ്ലോറിങ്ങിന് ടൈലും സ്റ്റോണും ഉപയോഗിച്ചിട്ടുണ്ട്. 

നേർരേഖാ ഡിസൈൻ നയമാണ് കിടപ്പുമുറികളിൽ പിന്തുടർന്നിട്ടുള്ളത്. ഉപയുക്തമായ ‍ഡിസൈൻ നയങ്ങൾക്കൊപ്പം ന്യൂട്രൽ നിറങ്ങളും വലിയ ജനാലകളും മുറികളെ കൂടുതൽ വിശാലവും സുന്ദരവുമാക്കുന്നുണ്ട്. 

മുകൾനിലയിൽ ഓപ്പൺ ബാൽക്കണി നൽകിയിട്ടുണ്ട്. ഭിത്തിക്ക് പകരം ഗ്ലാസ് നൽകി ഹൈലൈറ്റ് ചെയ്തു. വൈകുന്നേരങ്ങളിലെ ഇളം വെയിലേറ്റ് ഇരിക്കുന്നതും പുറത്തെ കാഴ്ചഭംഗി ആസ്വദിക്കാനും സാധ്യമാകും വിധമാണ് ബാൽക്കണിയുടെ സജ്ജീകരണം ഇങ്ങനെ ഓരോ സ്പേസിനും അതിന്റേതായ പ്രാധാന്യം സൗന്ദര്യത്തികവോടെ നൽകിയാണ് ഇവിടെ ചെയ്യുന്നത്. 

ADVERTISEMENT

Project facts

സ്ഥലം– നീലേശ്വരം, കാസർഗോഡ് 

പ്ലോട്ട് – 14 സെന്റ്

ഏരിയ  – 2400 SFT

ഉടമസ്ഥൻ – സുനിൽ

ഡിസൈൻ– ഡെ സിഗ്നേച്ചർ

Mob-9809794545   9947793303

പണി പൂർത്തിയായ വർഷം–2019

English Summary- Elegant Contemporary House Kasargod Plan