കോട്ടയം കുമാരനല്ലൂരിലെ ശങ്കരം വീട്ടിലേക്കു കടന്നെത്തുന്നവരെ വരവേൽക്കുക ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ കൽത്തൂണുകളിൽ കാത്തുനിൽക്കുന്ന ഗജവീരന്മാരാണ്. വാദ്യമേളങ്ങൾക്കൊപ്പം പാരമ്പര്യ കലകളും സ്ഥാനം പിടിച്ചിട്ടുണ്ട്. നന്ദുകൃഷ്ണന്റെയും ഭാര്യ ഗായത്രിയുടെയും മനസ്സിന്റെ പ്രതിഫലനമാണ് ശങ്കരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം കുമാരനല്ലൂരിലെ ശങ്കരം വീട്ടിലേക്കു കടന്നെത്തുന്നവരെ വരവേൽക്കുക ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ കൽത്തൂണുകളിൽ കാത്തുനിൽക്കുന്ന ഗജവീരന്മാരാണ്. വാദ്യമേളങ്ങൾക്കൊപ്പം പാരമ്പര്യ കലകളും സ്ഥാനം പിടിച്ചിട്ടുണ്ട്. നന്ദുകൃഷ്ണന്റെയും ഭാര്യ ഗായത്രിയുടെയും മനസ്സിന്റെ പ്രതിഫലനമാണ് ശങ്കരം. കലാകാരനും കലാസ്വാദകയും മനസ്സിൽ കണ്ട ആശയം ഏഴര സെന്റിൽ 2000 സ്ക്വയർഫീറ്റ് വീടായി തല ഉയർത്തി നിൽക്കുന്നു.

വീടിന്റെ ഗ്രൗണ്ട് ഫ്ലോറിൽ സിറ്റൗട്ട്, ലിവിങ് ഏരിയ, ഡൈനിങ്, രണ്ട് ബാത് അറ്റാച്ഡ് ബെഡ്റൂമുകൾ, കിച്ചൺ, വർക്ക് ഏരിയ എന്നിവ ഉൾപ്പെടുന്നു. ഡൈനിങ്ങിനോടു ചേർന്ന് വാഷ് ഏരിയയും കോമൺ ടോയ്‌ലറ്റും. 

ADVERTISEMENT

ഡൈനിങ്ങിൽ നിന്നാണു രണ്ടാം നിലയിലേക്കുള്ള സ്റ്റെയർ കേസ്. ലിവിങ് സ്പേസും ഡൈനിങ്ങും വേർതിരിക്കുന്ന പാർട്ടീഷൻ മനോഹരമായ ക്യൂരിയസുകൾ നിറച്ചു സുന്ദരമാക്കിയിരിക്കുന്നു. രണ്ടാം നിലയിൽ പ്രൈവറ്റ് ലിവിങ് ഏരിയയും ഒരു ബാത്അറ്റാച്ഡ് ബെഡ്റൂമും ബാൽക്കണിയും പ്രൈവറ്റ് ലിവിങ്ങിൽനിന്നു ബാൽക്കണിയിലേക്കുള്ള കവാടവും ഒരുക്കിയിരിക്കുന്നു. 

വൈറ്റ് ആൻഡ് ടീക്ക് ബ്രൗൺ കളർ കോമ്പിനേഷൻ വീടിന്റെ പ്രൗഢി എടുത്തുകാണിക്കുന്നതാണ്. പൂമുഖത്തെ കൽത്തൂണുകൾ ഇതിനു മാറ്റുകൂട്ടുന്നു. തേക്കിൽ തീർത്തിട്ടുള്ള മുൻവാതിൽ കൊത്തുപണികൾകൊണ്ടു സവിശേഷമാക്കിയിരിക്കുന്നു. അകത്തളങ്ങളിൽ ഒരുക്കിയിരിക്കുന്ന ഫർണിച്ചർ കോമ്പിനേഷൻ ഏറെ ശ്രദ്ധേയമാണ്.

സ്റ്റെയറും കിച്ചൻ കബോർഡുകളും തടിയിലാണ്. മോഡുലർ കിച്ചൺ മനോഹരം. മുറികളിലെ വാഡ്രോബുകൾ ലാമിനേറ്റഡ് എംഡിഎഫ് ഉപയോഗിച്ചാണു നിർമിച്ചത്. സ്റ്റെയറിന്റെ അടിവശം കബോർഡുകൾ നൽകി സ്പേസ് യൂട്ടിലൈസേഷൻ കൃത്യമായി നിർവഹിച്ചിട്ടുണ്ട്. ബാൽക്കണിയിലെ ചാരുപടികൾ തടിയിൽ തീർത്തവയാണ്. ബാൽക്കണിയുടെ ഒരുവശത്തുള്ള അഴികൾ ഇരുമ്പു സ്ക്വയർ പൈപ്പുകൾ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ നിർമിച്ചു.

വീടിനാവശ്യമായ തടികൾ പുരയിടത്തിലുണ്ടായിരുന്നതിനാൽ ചെലവു കുറഞ്ഞു.  സിഎൻസി കട്ടിങ് ശൈലിയിലാണു ഗേറ്റ്. ആർക്കിടെക്ട് ശോഭക് തോമസ് വരച്ച സ്ട്രക്ചറൽ പ്ലാൻ എഎസ്എൻ ബിൽഡേഴ്സിലെ അനന്ദു എസ്. നായർ ഡിസൈൻ ചെയ്തു പൂർത്തീകരിക്കുകയായിരുന്നു.

ADVERTISEMENT

പൂർണമായും ചുടുകട്ടയിൽ നിർമിച്ചിരിക്കുന്ന വീട് ലേബർ കോൺട്രാക്റ്റ് നൽകിയാണു പൂർത്തീകരിച്ചത്. എം.എസ്. കുഞ്ഞുമോൻ എന്ന ആചാരിയുടെ വൈദഗ്ധ്യം തിരിച്ചറിയാൻ കഴിയുന്നോരിടംകൂടിയാണ് ഈ വീട്. ലിവിങ് റൂമിലെ ഒരു ഭിത്തി തേയ്ക്കാതെ പോളീഷ് ഫിനിഷിങ് നൽകി നിലനിർത്തിയിരിക്കുന്നത് കട്ട കെട്ടുന്നതിലെ ഇദ്ദേഹത്തിന്റെ വൈദഗ്ധ്യം മനസ്സിലാക്കുന്നതിനായാണെന്നു നന്ദുകൃഷ്ണൻ പറയുന്നു. ഇന്റീരിയറും തടിപ്പണികളും നന്ദുകൃഷ്ണന്റെ മനസ്സിലെ സ്വപ്നംപോലെ പൂർത്തീകരിച്ചത് സന്തോഷ്കുമാർ ആണ്. സന്തോഷ്കുമാറിന്റെ തടിപ്പണിയിലെ വൈദഗ്ധ്യവും  പ്രശംസനീയം. ടൈൽ, ഇലക്ട്രിക്കൽ വർക്കുകൾ ഉൾപ്പെടെ 50 ലക്ഷം രൂപയിൽ താഴെ വീടു നിർമാണം പൂർത്തീകരിക്കാനായതിന്റെ സന്തോഷത്തിലാണ് കുടുംബാംഗങ്ങൾ.    

Project facts

സ്ഥലം-കുമാരനല്ലൂർ, കോട്ടയം

വിസ്തീർണം-2000 സ്ക്വയർ ഫീറ്റ്

ADVERTISEMENT

ഉടമ-നന്ദു കൃഷ്ണൻ 

പണി പൂർത്തിയാക്കിയ വർഷം-2019

ചെലവ്-45 ലക്ഷം

തയാറാക്കിയത്-അമിത്കുമാർ

English Summary- Contemporary House for 45 Lakhs Plan