അന്ന് 51 വർഷം പഴക്കമുള്ള തറവാട്; 12 ലക്ഷത്തിന് അവിശ്വസനീയ മാറ്റം!
51 വർഷം പഴക്കമുള്ള വീടായിരുന്നു കയ്പമംഗലത്തുള്ള കണ്ണന്റേത്. പുതിയൊരു കോൺക്രീറ്റ് കെട്ടിടം പണി യാനുള്ള ബജറ്റ് കയ്യിൽ ഇല്ലതാനും. അങ്ങനെയാണ് പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. പുതുക്കിപ്പണിയുന്നതിനു വേണ്ടി പലരെയും സമീപിച്ചുവെങ്കിലും എല്ലാവരും ഒഴിഞ്ഞുമാറുകയാണു ചെയ്തത്. അങ്ങനെയാണ് മിത്രൻ ആചാരിയെ

51 വർഷം പഴക്കമുള്ള വീടായിരുന്നു കയ്പമംഗലത്തുള്ള കണ്ണന്റേത്. പുതിയൊരു കോൺക്രീറ്റ് കെട്ടിടം പണിയാനുള്ള ബജറ്റ് കയ്യിൽ ഇല്ലതാനും. അങ്ങനെയാണ് പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. പുതുക്കിപ്പണിയുന്നതിനുവേണ്ടി പലരെയും സമീപിച്ചുവെങ്കിലും എല്ലാവരും ഒഴിഞ്ഞുമാറുകയാണു ചെയ്തത്. അങ്ങനെയാണ് മിത്രൻ ആചാരിയെ സമീപിക്കുന്നത്.
കുറഞ്ഞ ബജറ്റേ കയ്യിൽ ഉണ്ടായിരുന്നുള്ളൂ. ഉള്ള ബജറ്റ് വച്ചു വീട് പുതുക്കാൻതന്നെ തീരുമാനിച്ചു. പഴയ തറവാട്ടുവീടായതിനാൽ വളരെ സൂക്ഷിച്ചു വേണമായിരുന്നു പുതുക്കൽ. അതുകൊണ്ടുതന്നെ വളരെ മിതവും സൂക്ഷ്മവുമായ ഡിസൈൻരീതികൾ അവലംബിച്ചുകൊണ്ടാണ് ഓരോ ഇടവും ക്രമീകരിച്ചത്. പഴയ വീട്ടിൽ മുറികളുണ്ടായിരുന്നുവെങ്കിലും പലതും ഉപയോഗശൂന്യമായ അവസ്ഥയിലായിരുന്നു. ഇടനാഴികളും മറ്റും ഉണ്ടായിരുന്നു.
അധികം പൊളിച്ചുനീക്കലുകളോ കൂട്ടിയെടുക്കലുകളോ ഇല്ലാതെതന്നെ വീടു പുതുക്കി. എലിവേഷനിൽ മുൻഭാഗത്തേക്കു കുറച്ചുഭാഗം കൂട്ടിയെടുത്ത് സിറ്റൗട്ട് നൽകി. പഴയ ഓടെല്ലാം താഴെയിറക്കി കേടു വന്നവ പാടേ മാറ്റി പുതുക്കിവച്ചു. മുഖപ്പും കൊടുത്തു. ഇവിടെ ഫ്ലോറിങ്ങിന് ബ്ലാക്ഓക്സൈഡ് ഉപയോഗിച്ചു. പഴയ ഫ്ലോറിങ് മുഴുവനും റെഡ്ഓക്സൈഡും ആയിരുന്നു. ഒരുനില വീടായിരുന്നു പഴയതെങ്കിൽ പുതുക്കിയപ്പോൾ ഇരുനില വീടാക്കി മാറ്റി. മുകളിൽ ഒരു മട്ടുപ്പാവും ലൈബ്രറിസ്പേസും നൽകി. പഴയ തടികൾ വാങ്ങി ഔഷധക്കൂട്ടുകൾ ചേർത്തു കേടുപാടുകൾ നീക്കിയാണ് പുതിയ വീട്ടിലുപയോഗിച്ചത്. ആഞ്ഞിലിയും ഉരുൾത്തടിയുമാണ് തടിപ്പണികൾക്ക് ഉപയോഗിച്ചിട്ടുള്ളത്.
പൂമുഖത്തുനിന്ന് അകത്തേക്കു കയറുന്നത് ചെറിയൊരു ലിവിങ് സ്പേസിലേക്കാണ്. പഴയ ഡൈനിങ്ങും ലൈബ്രറിയും പരിഷ്കരിച്ച് കിടപ്പുമുറികളാക്കി. ഇടനാഴിയിലെ ഭിത്തി പൊളിച്ച് അടുക്കളയും ഡൈനിങ്ങും സ്പേഷ്യസാക്കി മാറ്റി. അകത്തളങ്ങളിൽ ഫ്ലോറിങ്ങിന് റെഡ്ഓക്സൈഡാണ്. ഇടനാഴിയിൽനിന്നാണ് മുകളിലേക്കുള്ള ഗോവണി കേസിനു സ്ഥാനം നൽകിയത്. ആവശ്യങ്ങൾമാത്രം കണക്കിലെടുത്തുകൊണ്ടാണ് എല്ലാ മാറ്റങ്ങളും.
Project facts
സ്ഥലം-കയ്പമംഗലം, തൃശൂർ
പ്ലോട്ട്-18 സെന്റ്
വിസ്തീർണം (പഴയത്)-1219 സ്ക്വയർഫീറ്റ്
പുതിയത്-1525 സ്ക്വയർഫീറ്റ്
ഉടമ-കണ്ണൻ
ഡിസൈൻ-മിത്രൻ ആചാരി
English Summary- Renovated 50 year old Tharavadu Kerala