ഇവിടെയെത്തുന്നവർക്ക് ആദ്യം അറിയേണ്ടത് വീടിന്റെ പ്ലാൻ; കാരണമുണ്ട്!
പത്തനംതിട്ട ജില്ലയിലെ അടൂരിനടുത്ത് ഏഴംകുളം എന്ന സ്ഥലത്താണ് അഡ്വക്കേറ്റ് പ്രിജിയുടെ പുതിയ വീട്. മൂന്നു കിടപ്പുമുറിയും ഓഫിസുമുള്ള ഇരുനില വീട് വേണം എന്നതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം. ഒപ്പം നല്ല കാറ്റും വെളിച്ചവും ലഭിക്കണം. ഇതെല്ലാം മനസ്സിൽ കണ്ടാണ് വീട് രൂപകൽപന ചെയ്തത്. ആർക്കും കൗതുകവും
പത്തനംതിട്ട ജില്ലയിലെ അടൂരിനടുത്ത് ഏഴംകുളം എന്ന സ്ഥലത്താണ് അഡ്വക്കേറ്റ് പ്രിജിയുടെ പുതിയ വീട്. മൂന്നു കിടപ്പുമുറിയും ഓഫിസുമുള്ള ഇരുനില വീട് വേണം എന്നതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം. ഒപ്പം നല്ല കാറ്റും വെളിച്ചവും ലഭിക്കണം. ഇതെല്ലാം മനസ്സിൽ കണ്ടാണ് വീട് രൂപകൽപന ചെയ്തത്. ആർക്കും കൗതുകവും
പത്തനംതിട്ട ജില്ലയിലെ അടൂരിനടുത്ത് ഏഴംകുളം എന്ന സ്ഥലത്താണ് അഡ്വക്കേറ്റ് പ്രിജിയുടെ പുതിയ വീട്. മൂന്നു കിടപ്പുമുറിയും ഓഫിസുമുള്ള ഇരുനില വീട് വേണം എന്നതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം. ഒപ്പം നല്ല കാറ്റും വെളിച്ചവും ലഭിക്കണം. ഇതെല്ലാം മനസ്സിൽ കണ്ടാണ് വീട് രൂപകൽപന ചെയ്തത്. ആർക്കും കൗതുകവും
പത്തനംതിട്ട ജില്ലയിലെ അടൂരിനടുത്ത് ഏഴംകുളം എന്ന സ്ഥലത്താണ് അഡ്വക്കേറ്റ് പ്രിജിയുടെ പുതിയ വീട്. മൂന്നു കിടപ്പുമുറിയും ഓഫിസുമുള്ള ഇരുനില വീട് വേണം എന്നതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം. ഒപ്പം നല്ല കാറ്റും വെളിച്ചവും ലഭിക്കണം. ഇതെല്ലാം മനസ്സിൽ കണ്ടാണ് വീട് രൂപകൽപന ചെയ്തത്.
ആർക്കും കൗതുകവും ഇഷ്ടവും തോന്നുംവിധം,സമകാലിക ബോക്സ് ശൈലിയിൽ ലളിതമായാണ് വീടിന്റെ പുറംകാഴ്ച. വൈറ്റ്+ഗ്രേ നിറമാണ് പുറംചുവരിൽ നൽകിയത്. ഹൈലൈറ്റ് ചെയ്യാൻ എൻട്രിയുടെ വശത്തെ ഭിത്തിയിൽ വുഡൻ പ്ലാങ്കുകൾ പതിപ്പിച്ചു.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറി, ഓഫിസ് റൂം, അപ്പർ ഹാൾ, ഓപ്പൺ ടെറസ് എന്നിവയാണ് 2226 ചതുരശ്രയടിയിൽ ഒരുക്കിയത്.
വരാന്തയിൽ തന്നെ ഷൂ റാക്ക് നൽകിയിട്ടുണ്ട്. ഇത് ഇരിപ്പിടമായും ഉപയോഗിക്കാം. ലാളിത്യത്തിന്റെ സൗന്ദര്യമാണ് അകത്തളങ്ങളിൽ നിറയുന്നത്. ഇളം നിറങ്ങളാണ് ചുവരുകളിൽ നൽകിയത്. ഫർണിച്ചറുകൾ കുത്തിനിറയ്ക്കാതെ മിനിമലായി മാത്രം നൽകി.
വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. സ്റ്റെയിൻലെസ്സ് സ്റ്റീൽ കൈവരികളാണ് സ്റ്റെയറിൽ നൽകിയത്. ലിവിങ്- ഡൈനിങ് തുറസായ നയത്തിലാണ് ഒരുക്കിയത്. അനാവശ്യ ഇടച്ചുവരുകൾ ഇല്ലാത്തതിനാൽ അകത്തേക്ക് കയറുമ്പോൾ തന്നെ വിശാലത അനുഭവപ്പെടും.
ലളിതമായ രണ്ടു സോഫയും ടീപോയുമാണ് സ്വീകരണമുറി അലങ്കരിക്കുന്നത്. എട്ടു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഫർണിച്ചറുകൾ മിക്കവയും റെഡിമെയ്ഡ് ആയി വാങ്ങി.
വീടിനകത്തെ ശ്രദ്ധാകേന്ദ്രം കോർട്യാർഡാണ്. ലിവിങ്-ഡൈനിങ്-ഓഫിസ്..ഈ മൂന്നിടങ്ങളിൽ നിന്നും ഇവിടേക്ക് നോട്ടമെത്തും. ചെമ്പകമരമാണ് നടുത്തളത്തിൽ നട്ടിരിക്കുന്നത്. ചുറ്റും നാച്ചുറൽ സ്റ്റോൺ വിരിച്ചു ഗ്രാസ് കൊണ്ട് ബോർഡർ നൽകി.
കോർട്യാർഡിനു മുകളിലെ പർഗോള സ്‌കൈലൈറ്റിലൂടെ പ്രകാശം വീട്ടിലേക്ക് വിരുന്നെത്തുന്നു. ഒപ്പം ലൂവറുകളിലൂടെ ശുദ്ധവായു അകത്തേക്ക് എത്തുന്നു. ഇവിടെ ചൂടുവായുവിനെ പുറംതള്ളാൻ ജിഐ ട്യൂബ് കൊണ്ട് വെർട്ടിക്കൽ പർഗോളകളും നൽകിയിട്ടുണ്ട്. വീടിനകം മൊത്തത്തിൽ പ്രകാശമാനമാക്കി പോസിറ്റീവ് എനർജി നിറയ്ക്കുന്നതിൽ കോർട്യാർഡ് പ്രധാന പങ്കുവഹിക്കുന്നു.
ഗ്രേ+യെലോ തീമിൽ മറൈൻ പ്ലൈവുഡിൽ പിയു പെയിന്റ് ഫിനിഷ് നൽകിയാണ് അടുക്കള ഒരുക്കിയത്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. ഇവിടെയുള്ള ഹൈലൈറ്റ് സീലിങ്ങിൽ നൽകിയ സ്‌കൈലൈറ്റാണ്. ഇതുവഴി എത്തുന്ന പ്രകാശം അടുക്കളയിൽ നിറയുന്നു. പൊതുവെ കേരളത്തിലെ വീടുകളിലെ അടുക്കളയിൽ ഇരുണ്ട അന്തരീക്ഷമാണ് ഉണ്ടാവുക. എന്നാൽ ഇവിടെ പകൽസമയത്ത് അടുക്കളയിൽ ലൈറ്റിടേണ്ട കാര്യമേയില്ല.
ക്രോസ് വെന്റിലേഷന് പ്രാധാന്യം നൽകിയാണ് മൂന്നു കിടപ്പുമുറികളും ഒരുക്കിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ നൽകി. കർട്ടനുകളും ലൈറ്റുകളുമെല്ലാം മുറിയുടെ ഭംഗി വർധിപ്പിക്കുന്നു.
ഗോവണി കയറി എത്തുന്നത് ഒരു ഇടനാഴിയിലേക്കാണ്. ഇവിടെ ഒരു ഭിത്തിയിൽ ജിഐ കൊണ്ട് ലൂവറുകൾ നൽകി യെലോ പാം ചെടികൾ നൽകി. മുകൾ നിലയിൽ ഒരു കിടപ്പുമുറിയും അറ്റാച്ഡ് ബാത്റൂമും, ഓപ്പൺ ടെറസുമാണുള്ളത്.
വീട്ടുകാർ ആഗ്രഹിച്ചതിലും ഒരുപടി മുകളിൽ കാറ്റും വെളിച്ചവും സൗകര്യങ്ങളും സമ്മേളിപ്പിച്ചു കൊണ്ട്, ലളിതമായി വീടൊരുക്കി എന്നതാണ് ഈ വീടിനെ ഹൃദ്യമായ ഒരു കാഴ്ചാനുഭവമാക്കി മാറ്റുന്നത്. വീട്ടിലെത്തുന്ന പലർക്കും ആദ്യം അറിയേണ്ടത് വീടിന്റെ പ്ലാൻ ആണ് എന്നതാണ് മറ്റൊരു രസം..
Project facts
Location- Ezhamkulam, Adoor
Plot- 25 cent
Area- 2226 SFT
Owner- Priji M
Designers- Anil Prasad, Unnikrishnan, Rijo Varghese
Better Design Studio, Adoor, Pathanamthitta
Mob- 97446 63654
Completion year- 2020
English Summary- Contemporary Minimalistic House