ഗുരുവായൂരിൽ നിർമിച്ച പുതിയ വീടിന്റെ വിശേഷങ്ങൾ സന്തോഷ് നായരും കുടുംബവും പങ്കുവയ്ക്കുന്നു. 13.5 സെന്റ് പ്ലോട്ടാണുള്ളത്. അവിടെ എല്ലാ സൗകര്യങ്ങളുമുള്ള ഒരു വീട് പരമാവധി കോസ്റ്റ് എഫക്ടീവ് ആയി വേണം എന്നതായിരുന്നു ഞങ്ങളുടെ ഡിമാൻഡ്. സമകാലിക ശൈലിയിൽ സ്ക്വയർ ബോക്സ് ഡിസൈനാണ് എലിവേഷന് നൽകിയത്. ബോക്സുകൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുവായൂരിൽ നിർമിച്ച പുതിയ വീടിന്റെ വിശേഷങ്ങൾ സന്തോഷ് നായരും കുടുംബവും പങ്കുവയ്ക്കുന്നു.

13.5 സെന്റ് പ്ലോട്ടാണുള്ളത്. അവിടെ എല്ലാ സൗകര്യങ്ങളുമുള്ള ഒരു വീട് പരമാവധി കോസ്റ്റ് എഫക്ടീവ് ആയി വേണം എന്നതായിരുന്നു ഞങ്ങളുടെ ഡിമാൻഡ്. സമകാലിക ശൈലിയിൽ സ്ക്വയർ ബോക്സ് ഡിസൈനാണ് എലിവേഷന് നൽകിയത്. ബോക്സുകൾക്ക് ഗ്രേ, വൈറ്റ്, യെല്ലോ എന്നീ നിറങ്ങൾ നൽകി ഹൈലൈറ്റ് ചെയ്തു. അതിനപ്പുറം കെട്ടുകാഴ്ചകൾ ഒന്നും നൽകിയിട്ടില്ല.

ADVERTISEMENT

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്ട് യാർഡ്, കിച്ചൻ, വർക്കേരിയ,നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, പൂജാമുറി, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 2205 ചതുരശ്രയടിയിൽ ഒരുക്കിയത്.

ലളിതമായാണ് അകത്തളം ഒരുക്കിയത്. തടിയുടെ ഉപയോഗം കഴിവതും നിയന്ത്രിച്ചു. വിട്രിഫൈഡ് ടൈലാണ് നിലത്തു വിരിച്ചത്. ഫോർമൽ ലിവിങ്ങിൽ മാത്രം വുഡൻ ടൈൽ വിരിച്ചു ഹൈലൈറ്റ് ചെയ്തു.

ഡൈനിങ് ഹാൾ ആണ് വീടിന്റെ ശ്രദ്ധാകേന്ദ്രം. ഇവിടെ ഓപ്പൺ പ്ലാനിലാണ് ഇടങ്ങൾ വിന്യസിച്ചത്. ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, സ്റ്റെയർകേസ് എന്നിവ ഓപ്പൺ ഹാളിന്റെ ഭാഗമായി വരുന്നു. ആറു  പേർക്കിരുന്നു ഭക്ഷണം കഴിക്കാവുന്ന ഊണുമേശ. സ്‌കൈലൈറ്റ് നൽകിയ കോർട്യാർഡിലൂടെ പ്രകാശം വീട്ടിലേക്കെത്തുന്നു. തടി കൊണ്ടാണ് കോർട്യാർഡിന്റെ ചുവരുകൾ പാനലിങ് ചെയ്തത്. സ്റ്റെയിൻലെസ്സ് സ്റ്റീൽ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ.

പാൻട്രി കിച്ചനും ഊണുമുറിയുമായി സംവദിക്കുന്ന തരത്തിലാണ്. സമീപം വർക്കേരിയയും നൽകി. മറൈൻ പ്ലൈവുഡ് ഫിനിഷിലാണ് കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

ADVERTISEMENT

നാലു കിടപ്പുമുറികൾക്കും വ്യത്യസ്ത കളർ തീം നൽകി. അറ്റാച്ഡ് ബാത്റൂം , വാഡ്രോബ്, സിറ്റിങ്  സ്‌പേസ് എന്നിവ നൽകി. ഹെഡ്ബോർഡ്  ഭിത്തി ഹൈലൈറ്റ് ചെയ്തു. ക്രോസ് വെന്റിലേഷൻ ഉറപ്പാക്കിയാണ് എല്ലാ കിടപ്പുമുറികളും.

35 ലക്ഷം രൂപയ്ക്ക് സ്ട്രക്ചർ പൂർത്തിയാക്കി. ഇന്റീരിയറും ലാൻഡ്‌സ്‌കേപ്പും ഒരുക്കാൻ 8 ലക്ഷവും ചെലവിട്ടു. അങ്ങനെ 43 ലക്ഷം രൂപയ്ക്ക് വീടുപണി പൂർത്തിയായി. നിലവിലെ ചതുരശ്രയടി നിരക്കുകൾ വച്ച് നോക്കുമ്പോൾ ഇത്തരമൊരു  വീട് പൂർത്തിയാക്കാൻ കുറഞ്ഞത് 50  ലക്ഷമെങ്കിലും  ചെലവ് വരേണ്ട സ്ഥാനത്താണ് 7 ലക്ഷത്തോളം രൂപ ഗുണകരമായി ലാഭിച്ചത്.

Project facts

ADVERTISEMENT

Location- Guruvayur

Plot- 13.5 cent

Area – 2205 Sqft.

Owner- Santhosh Nair

Design- Akhil Irakkil & Reshmi Akhil

Anokhi Constructions, Thrissur

Mob- 9633003087

Year of Completion- 2019

English Summary- Cost Effective House Guruvayur Plan