കാഞ്ഞിരപ്പള്ളിയിൽ ഫോട്ടോ സ്റ്റുഡിയോ നടത്തുന്ന മനോജ് തന്റെ പഴക്കമേറിയ കുടുംബവീട് പൊളിച്ച സ്ഥലത്താണ് പുതിയ വീട് പണിയാൻ തീരുമാനിച്ചത്. ടൗണിൽ നിന്നും കുറച്ചുമാറിയുള്ള കുന്നുംപുറത്താണ് തറവാട് സ്ഥിതിചെയ്തിരുന്നത്. അതേസ്ഥലത്ത് വീണ്ടും വീട് പണിയുമെന്ന് തീരുമാനിച്ചപ്പോഴേ അടുപ്പമുള്ളവർ ചോദ്യം തുടങ്ങി-

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞിരപ്പള്ളിയിൽ ഫോട്ടോ സ്റ്റുഡിയോ നടത്തുന്ന മനോജ് തന്റെ പഴക്കമേറിയ കുടുംബവീട് പൊളിച്ച സ്ഥലത്താണ് പുതിയ വീട് പണിയാൻ തീരുമാനിച്ചത്. ടൗണിൽ നിന്നും കുറച്ചുമാറിയുള്ള കുന്നുംപുറത്താണ് തറവാട് സ്ഥിതിചെയ്തിരുന്നത്. അതേസ്ഥലത്ത് വീണ്ടും വീട് പണിയുമെന്ന്  തീരുമാനിച്ചപ്പോഴേ അടുപ്പമുള്ളവർ ചോദ്യം തുടങ്ങി- ടൗണിനടുത്ത് സ്ഥലം വാങ്ങി വീടുപണിതാൽ പോരെ എന്ന്. എന്നാൽ ശുദ്ധവായുവും പച്ചപ്പുമുള്ള മേലാട്ടുതകിടിയിൽ തന്നെ വീടുപണിയാം എന്ന കാര്യത്തിൽ മനോജും കുടുംബവും ഉറച്ചുനിന്നു.

ADVERTISEMENT

പരമ്പരാഗത ശൈലിയിൽ ഒറ്റനില വീട് എന്ന ആശയം സുഹൃത്തും എൻജിനീയറുമായ ശ്രീകാന്ത് പങ്ങപ്പാടിനെ അറിയിച്ചു. പഴയ വീടിന്റെ ഉപയോഗശൂന്യമായ സാമഗ്രികൾ ഉൾക്കൊള്ളുവാനും തീരുമാനിച്ചു.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ് ഹാൾ, കോർട്യാർഡ്, പ്രെയർ സ്‌പേസ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 1580  ചതുരശ്രയടിയിൽ ഒരുക്കിയത്.

12 മണിക്കൂറും പകൽവെളിച്ചം  നിറയുന്ന കോർട്യാർഡാണ്‌ ലിവിങും ഡൈനിങ്ങും തമ്മിൽ വേർതിരിക്കുന്നത്. 

ഹാളിന്റെ മധ്യഭാഗത്തായി പകൽവെളിച്ചം  നിറയുമ്പോൾ കൂടുതൽ വലുപ്പവും തോന്നിക്കുന്നു.

ADVERTISEMENT

പ്രധാനവാതിലിനു അഭിമുഖമായി ഒരുക്കിയ കോർട്യാർഡിൽ പൂജാമുറിയും സജ്ജീകരിച്ചു.

സ്വകാര്യത നൽകിയാണ് കിടപ്പുമുറികൾ ഒരുക്കിയത്. രണ്ടു കിടപ്പുമുറികൾക്ക് അറ്റാച്ഡ് ബാത്റൂം  നൽകി. ഒരു കോമൺ ടോയ്‌ലറ്റും ഒരുക്കി.

സ്‌ട്രക്‌ചറും  ഫർണിഷിങ്ങും സഹിതം 27.5 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയായി. ചതുരശ്രയടിക്ക് 1700 രൂപയേ ചെലവായുള്ളൂ. നിലവിലെ നിരക്കുമായി താരതമ്യം ചെയ്താൽ ഇത് ലാഭകരമാണ്. ഇപ്പോൾ ഈ പ്രദേശത്തുകൂടി പോകുന്നവർ ഈ വീടൊന്നു നോക്കാതെ പോവുകയില്ല. ചുരുക്കത്തിൽ മനോജിന്റെ വീട്  കൂട്ടുകാർക്കും നാട്ടുകാർക്കുമിടയിൽ ഒരു താരമായിരിക്കുകയാണ്.

ചെലവ് കുറച്ച വഴികൾ

ADVERTISEMENT

കാർ പോർച്ചും വർക്കേരിയയും  റൂഫ് വാർക്കാതെ ജിഐ ട്രസ് ചെയ്ത്  ഓടുവിരിച്ചു. എന്നാൽ റൂഫ് എലിവേഷനിൽ ചേർന്നുതന്നെ നിലകൊള്ളുന്നു.

അടുക്കള, മറ്റു ഷെൽഫുകൾ ഫെറോസിമന്റിൽ പണിതശേഷം മറൈൻ പ്ലൈവുഡ് ഷട്ടർ കൊടുത്തു പെയിന്റ് ഫിനിഷ് നൽകി.

പഴയ വീടിന്റെ ഓടുകൾ കഴുകി പെയിന്റ് അടിച്ച്  പുനരുപയോഗിച്ചിരിക്കുന്നു.

ജനൽ, കട്ടിള എന്നിവയ്ക്ക് പൂവരശ്, മഹാഗണി തടികൾ ഉപയോഗിച്ചു.

Project facts

Location- Kanjirappally

Area- 1580 SFT

Owner- Manoj

Design- Er. Sreekanth Pangapattu

PG Group of Designs, Kanjirappally

Mpb- 9447114080

English Summary- Traditional Cost Effective House Plan