ഇങ്ങനെ ഒരു വീട് കണ്ടിട്ടുണ്ടാകില്ല; കൗതുകമുണർത്തി ടാബ് വില്ല; പ്ലാൻ
ഇടുക്കിയിലെ വണ്ണപ്പുറം എന്ന ഗ്രാമത്തിലാണ് ഈ വീട്. പ്രകൃതിമനോഹരമായ സ്ഥലത്ത്, ചുറ്റുപാടുമായി യോജിച്ചു പോകുന്ന, ആധുനിക സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. ഇതനുസരിച്ചാണ് വീട് രൂപകൽപന ചെയ്തത്. പല തട്ടുകളായുള്ള 20 സെന്റ് പ്ലോട്ട് നിരപ്പാക്കാതെയാണ് വീടുപണിതത്. അതിനാൽ പുറംകാഴ്ചയിൽ

ഇടുക്കിയിലെ വണ്ണപ്പുറം എന്ന ഗ്രാമത്തിലാണ് ഈ വീട്. പ്രകൃതിമനോഹരമായ സ്ഥലത്ത്, ചുറ്റുപാടുമായി യോജിച്ചു പോകുന്ന, ആധുനിക സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. ഇതനുസരിച്ചാണ് വീട് രൂപകൽപന ചെയ്തത്.
പല തട്ടുകളായുള്ള 20 സെന്റ് പ്ലോട്ട് നിരപ്പാക്കാതെയാണ് വീടുപണിതത്. അതിനാൽ പുറംകാഴ്ചയിൽ ഒരുനില എന്ന് തോന്നിക്കുമെങ്കിലും രണ്ടുനിലയുടെ സൗകര്യങ്ങൾ ഉള്ളിലുണ്ട്! ഒപ്പം പരിസ്ഥിതിസൗഹൃദവും. ടാബ് വില്ല എന്നാണ് ഈ വീടിനിട്ട പേര്.
സാധാരണ വീടുകളിൽ കാണുന്നത് പോലെ നിയതമായ ഒരു രൂപഘടന ഇവിടെ കാണാനാകില്ല. എക്സ്പോസ്ഡ് ബ്രിക് വോൾ ആണ് പുറംകാഴ്ചയിലെ ഹൈലൈറ്റ്. ഒരു വേവ് പാറ്റേണിലാണ് ചുവർ നിർമിച്ചത്.
വീടിനകത്തിരുന്നു തന്നെ പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ ബേ വിൻഡോ രീതിയിലുള്ള ജനാലകളാണ് നൽകിയത്. ധാരാളം ജനാലകളും വെന്റിലേഷനുകളും ഉള്ളതിനാൽ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി മെറ്റൽ അഴികളും മെഷുകളും നൽകിയിട്ടുണ്ട്.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2200 ചതുരശ്രയടിയിൽ വിന്യസിച്ചത്. മൂന്ന് തട്ടുകളായാണ് വീടിനകം ഒരുക്കിയത്. മിക്ക ഇടങ്ങളുടെയും മൾട്ടിപർപ്പസ് സാധ്യതകൾ വിനിയോഗിക്കുംവിധമാണ് രൂപകൽപന. മിനിമൽ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്.
ചെറിയ സിറ്റൗട്ടിൽ ഇൻബിൽറ്റ് സീറ്റിങ് നൽകിയിട്ടുണ്ട്. സിറ്റൗട്ടിൽ നിന്നും ഇടുങ്ങിയ ഇടനാഴി കടന്നെത്തുന്നത് ഇരട്ടി ഉയരത്തിൽ ഒരുക്കിയ ഫോർമൽ ലിവിങ് സ്‌പേസിലേക്കാണ്. ഇത് വിശാലമായ ഒരിടത്തെത്തിയ തോന്നൽ ആദ്യം ഉളവാക്കുന്നു. പ്രവേശന ഹാളിന്റെ ഒരു വശത്തായി സ്‌പേസ് കളയാതെ C ഷേപ്പിലുള്ള സീറ്റിങ് നൽകി. ഇവിടെ ഭിത്തിയിൽ ടിവി യൂണിറ്റും നൽകി.
ഇവിടെ നിന്നും താഴേക്ക് ഇറക്കിയാണ് ഡൈനിങ്, കിച്ചൻ ഒരുക്കിയത്. ഡബിൾ ഹൈറ്റ് സ്‌പേസിൽ ഇടത്തട്ടായി ഫാമിലി ലിവിങും രണ്ടു കിടപ്പുമുറിയും സജ്ജീകരിച്ചു. ഗോവണിയുടെ ആദ്യ ലാൻഡിങ്ങിൽ പ്രെയർ സ്‌പേസ് വേർതിരിച്ചു. നിലകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഗോവണിയുടെ ഭിത്തിയിൽ മഞ്ഞ നിറം നൽകി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. മെറ്റൽ ഫിനിഷിലാണ് ഗോവണിയുടെ കൈവരികൾ. സുരക്ഷയ്ക്കായി ടഫൻഡ് ഗ്ലാസ് പാനലിങ്ങും നൽകിയിട്ടുണ്ട്.
നാലു കിടപ്പുമുറികളിലും പുറത്തെ കാഴ്ചകൾ കണ്ടിരിക്കാൻ ബേവിൻഡോകൾ നൽകി. അറ്റാച്ഡ് ബാത്റൂം, സ്റ്റോറേജിന് വാഡ്രോബ് എന്നിവയുമുണ്ട്. മിനിമൽ ശൈലിയിലാണ് കിച്ചൻ. പ്ലൈവുഡ് ഫിനിഷിൽ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.
കാറ്റിനും വെളിച്ചത്തിനും പുറത്തെ കാഴ്ചകൾക്കും പ്രാധാന്യം നൽകിയാണ് ഇടങ്ങൾ വിന്യസിച്ചത്. മേൽക്കൂരയിൽ സ്ലിറ്റ് വിൻഡോ, ചുവരുകളിൽ വലിയ ജനാലകൾ എന്നിവ നൽകിയത് ക്രോസ് വെന്റിലേഷൻ സുഗമമാക്കുന്നു. രാവിലെയും വൈകിട്ടും ഇതിലൂടെ അരിച്ചെത്തുന്ന പ്രകാശം സൃഷ്ടിക്കുന്ന നിഴൽവട്ടങ്ങൾ മുറിക്കുള്ളിൽ നൃത്തം വയ്ക്കും.
ചുരുക്കത്തിൽ കണ്ടുമടുത്ത കാഴ്ചകൾക്കും ആവർത്തിക്കപെട്ട ശൈലികൾക്കും പിന്നാലെ പോകാതെ പരിസ്ഥിതി സൗഹൃദവും സ്ഥലഉപയുക്തമായും ഇടങ്ങൾ ഒരുക്കി എന്നതാണ് ഇ വീടിനെ പാഠപുസ്തകമാക്കുന്നത്. ഇപ്പോൾ വണ്ണപ്പുറത്തുകാർക്കെല്ലാം കൗതുകമുണർത്തുന്ന കാഴ്ചാനുഭവമാണ് ഈ ടാബ് വില്ല.
Project facts
Location- Vannappuram, Idukki
Plot- 20 cent
Area- 2200 sqft
Owner- Akhil Thomas
Design- Manoj Madhu
MyInnoSpace
Mob-9995777869
email- manoj@myinnospace.com
English Summary- Tab Villa Idukki; Unique House Plan