നിലമ്പൂർ എടക്കരയാണ് പ്രവാസിയായ സനീജിന്റെ പുതിയ വീട്.കാഴ്ചയിൽ പുതുമ തോന്നിക്കുന്ന, അത്ര വേഗം മടുക്കാത്ത ഒരു പുറംകാഴ്ച വേണം എന്നതായിരുന്നു വീട്ടുകാരുടെ പ്രധാന ഡിമാൻഡ്. സഹോദരന്റെ വീടും സമീപമുള്ള പ്ലോട്ടിൽ പുരോഗമിക്കുന്നുണ്ട്. കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥ പരിഗണിച്ചു സ്ലോപ് റൂഫാണ് നൽകിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലമ്പൂർ എടക്കരയാണ് പ്രവാസിയായ സനീജിന്റെ  പുതിയ വീട്.കാഴ്ചയിൽ പുതുമ തോന്നിക്കുന്ന, അത്ര വേഗം മടുക്കാത്ത ഒരു പുറംകാഴ്ച വേണം എന്നതായിരുന്നു വീട്ടുകാരുടെ പ്രധാന ഡിമാൻഡ്. സഹോദരന്റെ വീടും സമീപമുള്ള പ്ലോട്ടിൽ പുരോഗമിക്കുന്നുണ്ട്.

കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥ പരിഗണിച്ചു സ്ലോപ് റൂഫാണ് നൽകിയത്. രണ്ടു സ്ലോപ് റൂഫുകൾ V ഷേപ്പിൽ സംയോജിക്കുന്നത് പോലെയാണ് ഡിസൈൻ. പുറംഭിത്തിയിൽ ഗ്രൂവുകൾ നൽകി ടെക്സ്ചർ പെയിന്റ് അടിച്ചു. സ്ട്രക്ചറിന്റെ പുറംകാഴ്ചയ്ക്ക് തടസമാകാതെ  വശത്തായി കാർപോർച്ച്  ഒരുക്കി. മെറ്റൽ ഫ്രയിമിൽ റൂഫ് ടൈൽ വിരിച്ചാണ് പോർച്ച്  നിർമിച്ചത്.

ADVERTISEMENT

ജിഐ+ഡെക്ക് വുഡ് എന്നിവകൊണ്ടാണ് ഗെയ്റ്റ് നിർമിച്ചത്. മുറ്റത്ത് നാച്ചുറൽ സ്റ്റോണും ഗ്രാസും  വിരിച്ചു. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2650 ചതുരശ്രയടിയിൽ ഒരുക്കിയത്.

വിശാലത ലഭിക്കാനായി തുറന്ന ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. കാറ്റും വെളിച്ചവും കടക്കാനായി യുപിവിസി ജനലുകളും വാതിലും വശങ്ങളിൽ നൽകി. മറൈൻ പ്ലൈ, വെനീർ  ഫിനിഷിലാണ് ഫർണിഷിങ്. ജിപ്സം ഫോൾസ് സീലിങ്ങുമുണ്ട്. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്.

ഡൈനിങ് ഹാൾ വിശാലമാണ്. ഇവിടെ ഫാമിലി ലിവിങും ഒരുക്കി. ടിവി ഏരിയ സെറ്റ് ചെയ്തു. ഡൈനിങ്ങിന്റെ ഇരുവശവും ബെവിൻഡോ സീറ്റിങ്  നൽകിയിട്ടുണ്ട്.

മെറ്റൽ ഫ്രയിമിൽ നാനോവൈറ്റ് മാർബിൾ വിരിച്ചാണ് ഊണുമേശ ഒരുക്കിയത്.

ADVERTISEMENT

വുഡ്+ഗ്ലാസ് ഫിനിഷിലാണ് ഗോവണിയുടെ കൈവരികൾ. ഗോവണിയുടെ താഴെയായി ഇൻവെർട്ടറും മറ്റും വയ്ക്കാൻ സ്റ്റോറേജ് സ്‌പേസും ഉപയുക്തമാക്കി.

താഴെ മൂന്നു കിടപ്പുമുറികളും മുകളിൽ ഒരു കിടപ്പുമുറിയുമാണ് ഒരുക്കിയത്. അറ്റാച്ഡ് ബാത്‌റൂം, വാഡ്രോബ് എന്നിവ മുറികളിൽ സജ്ജമാക്കി.

മൾട്ടിവുഡ്+ ഗ്ലാസ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ചെറിയൊരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും അടുക്കളയിൽ ഒരുക്കി. സമീപം വർക്കേരിയയുമുണ്ട്. 

പകൽ സ്വാഭാവിക പ്രകാശം നിറയുമ്പോൾ രാത്രിയിൽ വാം ടോൺ ലൈറ്റിങ് വീടിനെ പ്രസന്നമാക്കി നിലനിർത്തുന്നു. വീട്ടുകാർക്കെന്ന പോലെ ഇവിടെ എത്തുന്ന അതിഥികൾക്കും പറയാൻ സംതൃപ്തിയുടെ വാക്കുകൾ മാത്രം.

ADVERTISEMENT

Project facts

Location- Edakkara, Nilambur

Plot- 20 cent

Area- 2650 SFT

Owner- Saneej

Design- Asar Juman

AJ Designs

Mob – 9633945975

Completion year- 2019 Nov

English Summary- Modern House with Unique Elevation Nilambur