അവിശ്വസനീയം! ഇത് 3 സെന്റിലെ മെട്രോവീട്; പ്ലാൻ
കൊച്ചി പോലെയൊരു മെട്രോ നഗരത്തിൽ വീട് പണിയാൻ ഭൂമി വാങ്ങുക കീശ ചോരുന്ന കാര്യമാണ്. ലഭ്യമായ സ്ഥലത്ത് വീട് പണിയുക എന്നതാണ് പ്രായോഗികം. ഇതിനു മികച്ച ഉദാഹരണമാണ് ആശിഷ് കൈമളിന്റെയും രാകേഷ് കൈമളിന്റെയും വീട്. വെറും 3 സെന്റ് സ്ഥലത്താണ് സ്ഥലപരിമിതികളെ വെല്ലുവിളിച്ചു കൊണ്ട് ഈ വീട് സ്ഥിതിചെയ്യുന്നത്. മകൻ

കൊച്ചി പോലെയൊരു മെട്രോ നഗരത്തിൽ വീട് പണിയാൻ ഭൂമി വാങ്ങുക കീശ ചോരുന്ന കാര്യമാണ്. ലഭ്യമായ സ്ഥലത്ത് വീട് പണിയുക എന്നതാണ് പ്രായോഗികം. ഇതിനു മികച്ച ഉദാഹരണമാണ് ആശിഷ് കൈമളിന്റെയും രാകേഷ് കൈമളിന്റെയും വീട്.
വെറും 3 സെന്റ് സ്ഥലത്താണ് സ്ഥലപരിമിതികളെ വെല്ലുവിളിച്ചു കൊണ്ട് ഈ വീട് സ്ഥിതിചെയ്യുന്നത്. മകൻ വിദേശത്താണ്. പ്രായമായ മാതാപിതാക്കളാണ് വീട്ടിൽ. അതിനാൽ പരിപാലനം കൂടി എളുപ്പമാക്കുന്ന കോസ്റ്റ് എഫക്ടീവ് വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം.
മിനിമലിസ്റ്റിക് ഡിസൈനിലാണ് വീടൊരുക്കിയത്. ഹീറ്റ് റെസിസ്റ്റന്റ് അലുമിനിയം റൂഫിങ് ഷീറ്റാണ് മേൽക്കൂരയിൽ വിരിച്ചത്. അതിനാൽ സമീപ വീടുകളിലേക്കാൾ ഉള്ളിലെ താപനില ഇവിടെ കുറവാണ്. ചതുപ്പു നിലമായതിനാൽ പൈലിങ് ചെയ്താണ് അടിത്തറ കെട്ടിയത്. ഇഷ്ടിക കൊണ്ടാണ് ഭിത്തികൾ. ഇടയ്ക്ക് എക്സ്പോസ്ഡ് ബ്രിക്ക് ഭിത്തികളും ഭംഗിക്കായി നൽകി.
ലിവിങ്, ഡൈനിങ്, കിച്ചൻ, വർക് ഏരിയ, മൂന്ന് കിടപ്പുമുറി എന്നിവയാണ് 1170 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. തുറസായ നയത്തിൽ അകത്തളങ്ങൾ വിന്യസിച്ചു. പ്രധാന ഹാളിൽ തന്നെ ലിവിങ്, ഡൈനിങ്, പൂജ സ്‌പേസ്, കിച്ചൻ എന്നിവ വരുന്നു.
വീട്ടിലെ ശ്രദ്ധാകേന്ദ്രം ഗോവണിയാണ്. ഡെഡ് സ്‌പേസ് കുറച്ചാണ് മെറ്റൽ-വുഡ് ഫിനിഷിൽ സ്റ്റെയർ ഒരുക്കിയത്. ഗോവണിയോട് ചേർന്നുള്ള ചുവരിൽ സ്റ്റീൽ ലൂവറുകൾ നൽകി. ഇതിലൂടെ പുറത്തെ പച്ചപ്പും കാറ്റും വെളിച്ചവും വീടിനകത്തേക്ക് വിരുന്നെത്തുന്നു.
ഇടുങ്ങിയ പ്ലോട്ടിലെ വീടായതിനാൽ കാറ്റും വെളിച്ചവും ലഭിക്കാൻ ഭിത്തി നിറഞ്ഞു നിൽക്കുന്ന വലിയ ജനലുകളാണ് നൽകിയത്. കൊതുകുശല്യം കണക്കിലെടുത്ത് ജനലുകളിൽ ഇൻബില്‍റ്റ് മെഷ് നൽകി. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. എല്ലായിടത്തും ഒരേ ടൈലിങ് തന്നെ പിന്തുടർന്നത് ചെലവ് കുറയാനും സഹായകമായി.
മറൈൻ പ്ലൈവുഡ്- മൈക്ക ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. സമീപം വർക്കേരിയയുമുണ്ട്.
മൂന്നു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം നൽകി. സ്റ്റോറേജിനായി ഫുൾ ലെങ്ത് സ്ലൈഡിങ് വാഡ്രോബ് നൽകി.
ചെറിയ പ്ലോട്ടിൽ പണിത വീടായതിനാൽ പുറംകാഴ്ച മറയപ്പെടാതിരിക്കാൻ ചുറ്റുമതിൽ ഉയരം കുറച്ചാണ് നിർമിച്ചത്.
വീട്ടിലെത്തുന്ന പലർക്കും ഇത് 3 സെന്റിൽ പണിത വീടാണെന്ന കാര്യം വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. അവസാനം പ്ലാൻ കാണിച്ചു കൊടുത്താണ് പലരെയും വിശ്വസിപ്പിക്കുന്നത്. ചുരുക്കത്തിൽ ഫലപ്രദമായി പ്ലാൻ ചെയ്താൽ തീരെ ചെറിയ പ്ലോട്ടിലും വിശാലമായ വീട് പണിയാം എന്ന് ഈ ഭവനം കാട്ടിത്തരുന്നു.
Project facts
Location- Palarivattom, Kochi
Area- 1170 sqft
Plot- 3 cents
Owner- Aashish Kaimal& Rakesh Kaimal
Design- Thomas Mathew, Cyriac Panamkuzha
Parinamah- Design & Build, Kochi
Mob: +91 95671 29671
English Summary- 3 cent City House; Plan