എറണാകുളം ജില്ലയിൽ വൈപ്പിൻ ദ്വീപിനടുത്ത് സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമമാണ് ചെറായി. ഇവിടെയാണ് സുജിത്തിന്റെയും ജെസ്‌നയുടെയും പുതിയ വീട്. ആർകിടെക്ട് സൂര്യ പ്രശാന്താണ് വീടിന്റെ ശിൽപി.

എറണാകുളം ജില്ലയിൽ വൈപ്പിൻ ദ്വീപിനടുത്ത് സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമമാണ് ചെറായി. ഇവിടെയാണ് സുജിത്തിന്റെയും ജെസ്‌നയുടെയും പുതിയ വീട്. ആർകിടെക്ട് സൂര്യ പ്രശാന്താണ് വീടിന്റെ ശിൽപി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം ജില്ലയിൽ വൈപ്പിൻ ദ്വീപിനടുത്ത് സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമമാണ് ചെറായി. ഇവിടെയാണ് സുജിത്തിന്റെയും ജെസ്‌നയുടെയും പുതിയ വീട്. ആർകിടെക്ട് സൂര്യ പ്രശാന്താണ് വീടിന്റെ ശിൽപി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം ജില്ലയിൽ വൈപ്പിൻ ദ്വീപിനടുത്ത് സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമമാണ് ചെറായി. ഇവിടെയാണ് സുജിത്തിന്റെയും ജെസ്‌നയുടെയും പുതിയ വീട്. ആർകിടെക്ട് സൂര്യ പ്രശാന്താണ് വീടിന്റെ ശിൽപി. ട്രോപ്പിക്കൽ ശൈലിയിലാണ് പുറംകാഴ്ച. ഫ്ലാറ്റ്, സ്ലോപ് റൂഫുകൾ വീടിന്റെ പുറംകാഴ്ചയ്ക്ക് ഭംഗി നൽകുന്നു. എൻട്രൻസിനോട്  ചേർന്ന് ഒരു ഭിത്തി ഡബിൾ ഹൈറ്റിൽ വുഡൻ പാനലിങ് ചെയ്തിട്ടുണ്ട്.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, രണ്ടു കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 3770 ചതുരശ്രയടിയിൽ ഒരുക്കിയത്. സാധാരണ വീടുകളിൽ സ്ട്രക്ചറിൽ നിന്നും എഴുന്നുനിൽക്കുന്ന വിധം കൊട്ടിയടച്ചാണ്‌ കാർ പോർച്ച് പണിയുക. എന്നാൽ ഇവിടെ എൻട്രൻസിനോട്  ചേർന്ന് വശത്തായി സ്‌കൈലൈറ്റ് നൽകിയാണ് പോർച്ച്  ഒരുക്കിയത്. ഇതുവഴിയെത്തുന്ന  പ്രകാശം സിറ്റൗട്ടിനെ മൊത്തത്തിൽ തെളിച്ചമുള്ളതാക്കുന്നു.

ADVERTISEMENT

സമീപ വീടുകളുമായി സംവദിക്കാൻ പാകത്തിൽ വിശാലമായ വരാന്തയാണ് നൽകിയത്. ഇരിപ്പിടസൗകര്യത്തോടെ ഒരുക്കിയ ഷൂ റാക്കാണ് ഇവിടുത്തെ ഹൈലൈറ്റ്.

അകത്തേക്ക് പ്രവേശിക്കുന്ന ഫോയറിലെ ഭിത്തിയിൽ ഒരു മ്യൂറൽ പെയിന്റിങ് നൽകിയിട്ടുണ്ട്. ഇവിടെ നിന്നും ഫോർമൽ ലിവിങ്ങിലെത്തി ഇരിക്കാം. ഇവിടെ ഭിത്തി വോൾ പേപ്പർ നൽകി അലങ്കരിച്ചിട്ടുണ്ട്.

ഓപ്പൺ പ്ലാനിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇത് വിശാലതയ്‌ക്കൊപ്പം ക്രോസ് വെന്റിലേഷനും സുഗമമാക്കുന്നു.  ഫോർമൽ ലിവിങ്, കോർട്യാർഡ്, ഡൈനിങ് എന്നിവ ഓപ്പൺ ഹാളിന്റെ ഭാഗമായി വരുന്നു. ഫോർമൽ ലിവിങ് ഡബിൾ ഹൈറ്റിലാണ്. ഇളംനിറമുള്ള വിട്രിഫൈഡ് ടൈലാണ് പൊതുവിടങ്ങളിൽ വിരിച്ചത്. കിടപ്പുമുറികളിൽ വുഡൻ ഫ്ലോറിങും  നൽകി.

നടുമുറ്റമാണ് വീടിന്റെ ഫോക്കൽ പോയിന്റ്. പൂജ സ്‌പേസും ഇവിടെയാണ് ഒരുക്കിയത്. ഇവിടേക്ക് ശ്രദ്ധ പതിയുംവിധമാണ് ഒട്ടുമിക്ക ഇടങ്ങളും വിന്യസിച്ചത്. കോർട്യാർഡിന്റെ ഭിത്തിയിൽ എക്സ്പോസ്ഡ് ബ്രിക് ക്ലാഡിങ് പതിച്ചു. സീലിങ്ങിലെ സ്‌കൈലൈറ്റിലൂടെ പ്രകാശം സമൃദ്ധമായി അകത്തേക്കെത്തുന്നു. 

ADVERTISEMENT

ഊണുമുറിയിൽ നിന്നും പുറത്തേക്ക് ഒരു മിനി കോർട്യാർഡ് സ്‌പേസുണ്ട്. വീടുപണി സമയത്ത് പ്ലോട്ടിൽ ഉണ്ടായിരുന്ന ചെറിയ മാവ് ഇപ്പോഴും ഇവിടെ നിലനിർത്തിരിക്കുന്നു. ഇതിന്റെ കാഴ്ചകളിലേക്ക് നോക്കിയിരുന്നു ഭക്ഷണം കഴിക്കാം. ഒരുവശം ബെഞ്ച്  കൺസെപ്റ്റിലുള്ള ഊണുമേശയാണ്. തൂക്കുവിളക്കുകളും ഊണുമുറിയുടെ ഭംഗി വർധിപ്പിക്കുന്നു.

ഗോവണിയുടെ സീലിങ് ഡബിൾ ഹൈറ്റിലാണ്. ഇതുവഴി പ്രകാശം സമൃദ്ധമായി അകത്തേക്കെത്തുന്നു. സ്റ്റെയിൻലെസ്സ് സ്റ്റീൽ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ.

റസ്റ്റിക് ഫിനിഷിലാണ് അടുക്കള. ഫുൾ ലെങ്ത് കബോർഡുകൾ ധാരാളം സ്റ്റോറേജ് സ്‌പേസ് ഒരുക്കുന്നു. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. സമീപം വർക്കേരിയയുമുണ്ട്.

നാലു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ നൽകിയിട്ടുണ്ട്. കിടപ്പുമുറിയുടെ ഹെഡ്ബോർഡിൽ വോൾപേപ്പർ ഒട്ടിച്ചു വേർതിരിച്ചിട്ടുണ്ട്.

ADVERTISEMENT

വുഡൻ ജാളി കട്ടിങ് ഡിസൈൻ നൽകിയ ഗെയ്റ്റ് കൗതുകം നിറയ്ക്കുന്നു. ചുറ്റുമതിലിലും ക്ലാഡിങ് വർക്കുകൾ തുടരുന്നുണ്ട്. നാച്ചുറൽ സ്റ്റോണും ഗ്രാസും വിരിച്ചാണ് മുറ്റം ഒരുക്കിയത്.

ചുറ്റിലുമുള്ള പച്ചപ്പിന്റെ സാന്നിധ്യം വീടിനും തണുപ്പേകുന്നു. പ്ലോട്ടിലുണ്ടായിരുന്ന ചെടികളും മരങ്ങളും നിലനിർത്തി വീടൊരുക്കിയതാണ് ഏറ്റവും വലിയ സവിശേഷത.

  

Project facts

Location- Cherai, Ernakulam

Area- 3770 SFT

Owners- Sujith & Jesna

Architect- Surya Prashanth

muDBricks Architecture,Interiors, Irinjalakuda

94465 18727

Completion year- 2020 Jan

English Summary- Tropical House Plan