കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ 5 സെന്റ് പ്ലോട്ടിൽ ബജറ്റ് വീട് പണിതതിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. എന്റെ പേര് സജിത്ത്. മെഡിക്കൽ റെപ്രസന്റേറ്റീവ് ആയി ജോലി ചെയ്യുന്നു. വീട് പണിയാൻ 5 സെന്റ് പ്ലോട്ട് മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ ചതുരശ്രയടി പരമാവധി കുറച്ച് മൂന്നു കിടപ്പുമുറികളുള്ള വീട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ 5 സെന്റ് പ്ലോട്ടിൽ ബജറ്റ് വീട് പണിതതിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.

എന്റെ പേര് സജിത്ത്. മെഡിക്കൽ റെപ്രസന്റേറ്റീവ് ആയി ജോലി ചെയ്യുന്നു. വീട് പണിയാൻ 5 സെന്റ് പ്ലോട്ട് മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ ചതുരശ്രയടി പരമാവധി കുറച്ച്  മൂന്നു കിടപ്പുമുറികളുള്ള വീട് എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം.

ADVERTISEMENT

വെറും 1000 ചതുരശ്രയടിയിലാണ് ഈ വീട്  നിർമിച്ചത് എന്ന് കണ്ടാൽ വിശ്വസിക്കാൻ പ്രയാസമാണ്. നിയമപരമായ സെറ്റ്‌ബാക്ക്  നൽകിയാണ് വീടുപണി തുടങ്ങിയത്. ചെറിയ പ്ലോട്ടിൽ കുറച്ചുകൂടി വിസിബിലിറ്റി ലഭിക്കാനാണ് ഒരുവശം ഉയർത്തിപ്പണിതത്. അതുകൊണ്ട് പുറമെ നിന്നുനോക്കുമ്പോൾ  ഇരുനില വീട് എന്നുതോന്നും. സത്യത്തിൽ ഒരുനിലയേയുള്ളൂ! ഇളംനിറമാണ് പുറത്തും അകത്തും നൽകിയത്. പുറംകാഴ്ച ഹൈലൈറ്റ് ചെയ്യാൻ കുറച്ചിട വുഡൻ ക്ലാഡിങ്ങും ഷോവോളും നൽകിയിട്ടുണ്ട്.

പോർച്ച് , സിറ്റൗട്ട്, ലിവിങ്, ഡൈനിങ് , കിച്ചൻ , മൂന്നു കിടപ്പുമുറികൾ എന്നിവയാണ് ഇവിടെ ഒരുക്കിയത്. സിറ്റൗട്ട് മാത്രം പുട്ടി ഫിനിഷ് ചെയ്തു. ബാക്കി നേരിട്ട് പെയിന്റ് ചെയ്തു.

സെമി ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. കോമൺമുറികളിൽ എല്ലാം ഫോൾസ് സീലിങ്  ചെയ്യണം എന്ന ഞങ്ങളുടെ ആഗ്രഹം നടപ്പാക്കിയിട്ടുണ്ട്. വിട്രിഫൈഡ് ടൈലാണ് കൂടുതലും വിരിച്ചത്. സിറ്റൗട്ടിൽ ലപ്പോത്ര ഗ്രാനൈറ്റും അടുക്കളയിൽ ബ്ലാക് ഗ്രാനൈറ്റും വിരിച്ചു.

ടിവി യൂണിറ്റാണ് ലിവിങ്-ഡൈനിങ് പാർടീഷൻ ആയി വർത്തിക്കുന്നത്. 25000 രൂപയ്ക്ക് ഫാക്ടറിയിൽ നിന്ന്  നേരിട്ട് വാങ്ങിയ സോഫ യൂണിറ്റാണ് സ്വീകരണമുറി അലങ്കരിക്കുന്നത്. പ്ലൈവുഡ് ഫ്രയിമിൽ നാനോവൈറ്റ് വിരിച്ചാണ് ടീപോയ്. ഡൈനിങ്-കിച്ചൻ ഓപ്പൺ നയത്തിലാണ്. ഒരുവശം ബെഞ്ച് കൺസെപ്റ്റിലുള്ള ഊണുമേശയാണ്.

ADVERTISEMENT

വീട്ടിൽ ഞങ്ങൾക്ക് ഏറ്റവുമിഷ്ടമുള്ള ഇടം കോർട്യാർഡാണ്‌. രണ്ടു കോർട്യാർഡുകൾ വീട്ടിലുണ്ട്. ഡൈനിങ്ങിനോട് ചേർന്നുള്ള  പ്രധാന കോർട്യാർഡിൽ ഭിത്തിക്ക് പകരം ജിഐ ഫ്രയിമുകൾ കൊണ്ട് വെർട്ടിക്കൽ പർഗോളയും സ്‌കൈലൈറ്റ് സീലിങ്ങും നൽകി. ഇതുവഴി പ്രകാശം സമൃദ്ധമായി അകത്തേക്കെത്തുന്നു. നിലത്ത് സിന്തറ്റിക്  ഗ്രാസ്  വിരിച്ചു. ഇവിടെ വൈകുന്നേരങ്ങളിൽ ഇരിക്കാനുള്ള സൗകര്യവുമുണ്ട്. ഇതിനു സമീപം വാഷ് ഏരിയ ക്രമീകരിച്ചു. പ്രധാനവാതിൽ തുറന്നാൽ ഇടതുവശത്തായി മറ്റൊരു മിനികോർട്യാർഡുമുണ്ട്. ഇവിടെ ഇൻഡോർ പ്ലാന്റ് നൽകി.

പ്ലൈവുഡ് + മൈക്ക ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. സമീപം സ്റ്റോർ ഏരിയയുമുണ്ട്.

മൂന്നു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യം നൽകി. ഇൻബിൽറ്റ് സിമന്റ് വാഡ്രോബുകൾക്ക് പ്ലൈവുഡ്  ഫിനിഷ് നൽകി.

സ്ട്രക്ചറിന് 12 ലക്ഷവും ഫർണിഷിങ്ങിന് 13 ലക്ഷവും സഹിതം 25 ലക്ഷം രൂപയ്ക്ക് ഞങ്ങൾ ആഗ്രഹിച്ചതിലും മികച്ച വീട് സഫലമായി.

ADVERTISEMENT

ചെലവ് കുറച്ച ഘടകങ്ങൾ 

ചതുരശ്രയടി പരമാവധി കുറച്ചു. സ്ഥലഉപയുക്തത നൽകാൻ ശ്രമിച്ചു.

60 Rs / SFT വിലയിൽ സെമി വിട്രിഫൈഡ് ടൈൽസ് വാങ്ങി.

ഫർണിഷിങ്ങിന് ഫാക്ടറി ഫിനിഷ് പ്ലൈവുഡ്, ലാമിനേറ്റ്  ഇടനിലക്കാരില്ലാതെ വാങ്ങി.

ലൈറ്റിങ് പരമാവധി 4000 രൂപയിൽ ഒതുക്കി .

തടിയുടെ ഉപയോഗം നിയന്ത്രിച്ചു. ജനൽ ഫ്രയിമുകൾ  അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു.

Project facts

Location- Payyanur, Kannur

Plot- 5 cent

Area- 1000 SFT

Owner- Sajith

Design- Niyas Payyanur

Atreum Associates

Mob- 8547440077

Completion year- 2019 Dec

Budget- 25 Lakhs

ചിത്രങ്ങൾ-അജീബ് കൊമാച്ചി 

English Summary- 25 Lakh House in 5 cent Plot; Plan