തൃശൂർ കൊടകര സ്വദേശിനിയായ ജിഷയ്ക്ക് വേണ്ടി നിർമിച്ച ഈ വീടിനു പിന്നിൽ കഷ്ടപ്പാടിന്റെയും കണ്ണീരിന്റെയും കഥയുണ്ട്. ജിഷയ്ക്ക് ആധാരമെഴുത്ത് ഓഫീസിലാണ് ജോലി. ഭർത്താവ് മരിച്ചു. ഒരു ചെറിയ മകളുണ്ട്. കൊടകര വെറും 6 സെന്റ് ഭൂമി മാത്രമാണുള്ളത്. അവിടെ സന്തോഷമായി താമസിക്കാൻ ചെലവ് കുറഞ്ഞ ഒരു വീട് വച്ച് നൽകണം എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ കൊടകര സ്വദേശിനിയായ ജിഷയ്ക്ക് വേണ്ടി നിർമിച്ച ഈ വീടിനു പിന്നിൽ കഷ്ടപ്പാടിന്റെയും കണ്ണീരിന്റെയും കഥയുണ്ട്. ജിഷയ്ക്ക് ആധാരമെഴുത്ത് ഓഫീസിലാണ് ജോലി. ഭർത്താവ് മരിച്ചു. ഒരു ചെറിയ മകളുണ്ട്. 

കൊടകര വെറും 6 സെന്റ് ഭൂമി മാത്രമാണുള്ളത്. അവിടെ സന്തോഷമായി താമസിക്കാൻ ചെലവ് കുറഞ്ഞ ഒരു വീട് വച്ച് നൽകണം എന്ന ആവശ്യവുമായാണ് ജിഷ ഡിസൈനർ സനൂപ് ബാബുവിനെ സമീപിച്ചത്. സനൂപ് നേരത്തെ ചെയ്ത ഒരു ബജറ്റ് പ്രോജക്ട് കണ്ടാണ് സമീപിച്ചത്.1000 ചതുരശ്രയടിയിൽ ഒതുക്കണം, മൂന്നു കിടപ്പുമുറികളടക്കം സൗകര്യങ്ങൾ വേണം, ചെലവ് 16 ലക്ഷത്തിനുള്ളിൽ ഒതുക്കുകയും വേണം. ഇതായിരുന്നു വീട്ടുകാരിയുടെ ഡിമാൻഡ്. അതിന്റെ ഫലമാണ് ഈ വീട്.

ADVERTISEMENT

ചെറിയ പ്ലോട്ടിൽ ഭാവിയിൽ മുകളിലേക്ക് പണിയാനുള്ള  സൗകര്യത്തിന് ഫ്ലാറ്റ് റൂഫ് നൽകി വീട് പണിതു. സിറ്റൗട്ട് അടങ്ങുന്ന മുൻഭാഗത്ത് സ്ലോപ് റൂഫ് നൽകി. ഇവിടെ ഷിംഗിൾസ് വിരിച്ചു. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ, രണ്ടു ബാത്റൂം..ഇത്രയും സൗകര്യങ്ങൾ 1000 ചതുരശ്രയടിയിൽ ഒരുക്കിയിട്ടുണ്ട്.

പ്രാദേശികമായി ലഭ്യമായ വെട്ടുകല്ലാണ് ഭിത്തി കെട്ടാൻ ഉപയോഗിച്ചത്. വളരെ ലളിതമായാണ് അകത്തളങ്ങൾ ഒരുക്കിയത്. ലിവിങ്- ഡൈനിങ് ഓപ്പൺ ഹാളായി ഒരുക്കി. ഇത് ഉള്ളിൽ കൂടുതൽ  വിശാലത നൽകുന്നു. ബജറ്റ് പരിമിതമായിരുന്നത് കൊണ്ട് അനാവശ്യ ആഡംബരങ്ങൾ ഒന്നും നൽകിയിട്ടില്ല. ഇളംനിറങ്ങൾ പുട്ടി ഫിനിഷായി മാത്രം അടിച്ചു. സെമി വിട്രിഫൈഡ് ടൈൽ നിലത്തു വിരിച്ചു.അങ്ങനെ 7 മാസം കൊണ്ട് 15 ലക്ഷം രൂപയ്ക്ക് ജിഷയുടെ സ്വപ്നഭവനം പൂർത്തിയായി. 

ചെലവ്  കുറച്ച ഘടകങ്ങൾ

  • വാതിൽ, ജനൽ എന്നിവയ്ക്ക് ഇരുമുള്ള് എന്ന മരത്തിന്റെ തടി ഉപയോഗിച്ചു.
  • 40 രൂപ നിരക്കിൽ സെമി വിട്രിഫൈഡ് ടൈൽ വിലപേശി വാങ്ങി.
  • കിച്ചൻ കബോർഡ്, ബെഡ്‌റൂം വാഡ്രോബ് എന്നിവ ഫെറോസിമന്റ് സ്ളാബ് വാർത്തു അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു.
  • കുറഞ്ഞ ചതുരശ്രയടിയിൽ പരമാവധി സൗകര്യങ്ങൾ. 7 മാസം കൊണ്ട് പണി തീർത്തു.
ADVERTISEMENT

പാലുകാച്ചലിന് പന്തലിട്ട സമയത്തായിരുന്നു കേരളം നേരിട്ട മഹാപ്രളയം. വീട്ടിലേക്കുള്ള വഴികളിലെല്ലാം വെള്ളം കയറി. ഭാഗ്യത്തിന് പ്ലോട്ടിൽ ഒന്നെത്തിനോക്കിയിട്ട് വെള്ളം ഒഴുകിപ്പോയി. പിന്നീട് ഒന്നരമാസം കാത്തിരുന്നാണ് പാലുകാച്ചൽ നടത്തി വീടിന്റെ സന്തോഷത്തിലേക്ക് ഇവർ പ്രവേശിച്ചത്.

Project facts

ADVERTISEMENT

Location- Kodakara, Thrissur

Area-1000 SFT

Plot- 6 cent

Owner- Jisha

Design- Sanup Babu

Cube  Constructions

Mob- 96333 30795

Budget- 15 Lakhs

Completion year- 2018

English Summary- 15 lakh House Thrissur Plan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT