വെറും മൂന്നര സെന്റിൽ വീട് പണിയുന്നവരുടെ സ്വപ്നങ്ങൾക്ക് എത്ര വലുപ്പം കാണും? അധികമൊന്നും പ്രതീക്ഷിക്കേണ്ട എന്നാകും മിക്കവരുടെയും ഉത്തരം. എന്നാലിനി തിരുവനന്തപുരം ശ്രീകാര്യത്തുള്ള ശിവരാമകൃഷ്ണന്റെ വീട് ഒന്ന് കണ്ടുനോക്കൂ.. പുറംകാഴ്ചയിൽ അധികം ആർഭാടങ്ങൾ നൽകിയിട്ടില്ല. ലളിതമായ ബോക്സ് ഷേപ്പിൽ ക്രീം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെറും മൂന്നര സെന്റിൽ വീട് പണിയുന്നവരുടെ സ്വപ്നങ്ങൾക്ക് എത്ര വലുപ്പം കാണും? അധികമൊന്നും പ്രതീക്ഷിക്കേണ്ട എന്നാകും മിക്കവരുടെയും ഉത്തരം. എന്നാലിനി തിരുവനന്തപുരം ശ്രീകാര്യത്തുള്ള ശിവരാമകൃഷ്ണന്റെ വീട് ഒന്ന് കണ്ടുനോക്കൂ..

പുറംകാഴ്ചയിൽ അധികം ആർഭാടങ്ങൾ നൽകിയിട്ടില്ല. ലളിതമായ ബോക്സ് ഷേപ്പിൽ ക്രീം, വൈറ്റ് ടെക്സ്ചർ നൽകിയതാണ് വീടിന്റെ പുറംകാഴ്ച. വീടിനു ചുറ്റും നിയമപരമായ ഒഴിച്ചിടേണ്ട സ്ഥലം (Setback) വിട്ടിട്ടുമുണ്ട്.

ADVERTISEMENT

എന്നാൽ അകത്തളം കമനീയമായി ഒരുക്കിയിരിക്കുന്നു. കാർ പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു  കിടപ്പുമുറികൾ, അപ്പർ ഹാൾ, ബാൽക്കണി എന്നിവയാണ് 1700 ചതുരശ്രയടിയിൽ ഒരുക്കിയത്. വീടിന്റെയും പോർച്ചിന്റെയും ഒരു  പില്ലർ ചുറ്റുമതിലിന്റെ ഭാഗമാണ്. സ്ഥലം ലാഭിക്കാൻ ഇത് സഹായകരമായി. സ്ഥലം പാഴാക്കാതെ റോളിങ് ഗെയ്റ്റാണ് ചുറ്റുമതിലിനോട് ചേർന്നു നൽകിയത്.

പ്ലൈവുഡ്, സിഎൻസി ഡിസൈൻ ചെയ്ത മയിൽപീലിയുടെ ആർട്ട് വർക്കാണ്  സ്വീകരണമുറിയിലെ  ഹൈലൈറ്റ്. മെറ്റാലിക് ടെക്സ്ചർ പെയിന്റ് നൽകിയ ടിവി യൂണിറ്റ് ഒരു പാർടീഷന്റെ റോളും കൈകാര്യം ചെയ്യുന്നു. 

വൈറ്റ് വിട്രിഫൈഡ്  ടൈലാണ് പൊതുവിടങ്ങളിൽ നിലത്തുവിരിച്ചത്. ഗോവണിപ്പടികളിൽ വുഡൻ ഫിനിഷ് ടൈൽ നൽകി. ജിപ്സം ഫോൾസ് സീലിങ്ങിൽ എൽഇഡി ലൈറ്റുകൾ നൽകി അകത്തളം കമനീയമാക്കി. റോസ്‌വുഡ് കൊണ്ടാണ് ഗോവണിയുടെ കൈവരികൾ.

സ്റ്റെയർ ഏരിയ ഡബിൾ ഹൈറ്റിലാണ്. ഇവിടെ സീലിങ്ങിൽ സ്‌കൈലൈറ്റ് നൽകി പ്രകാശത്തെ അകത്തേക്കാനയിക്കുന്നു. 

ADVERTISEMENT

ഗോവണിയുടെ സമീപമാണ് ഊണുമുറി. സ്ഥലം ഉപയോഗപ്പെടുത്തി ക്രോക്കറി ഷെൽഫ് ഒരുക്കി. ഡൈനിങ്ങിന് എതിർവശത്തായി വാഷ് ഏരിയ നൽകി. നാച്ചുറൽ സ്റ്റോൺ ക്ലാഡിങ്ങും ലൈറ്റുകളും നൽകി ഇവിടം  ഹൈലൈറ്റ് ചെയ്തു.

താഴെ രണ്ടും മുകളിൽ ഒരു കിടപ്പുമുറിയുമാണ്. മൂന്നു കിടപ്പുമുറികൾക്കും വ്യത്യസ്ത കളർതീം നൽകി. ഫാൻസി ഫോൾസ് സീലിങ്ങാണ് മറ്റൊരു ഹൈലൈറ്റ്. വാഡ്രോബുകൾക്കൊപ്പം ഡ്രസിങ് സ്‌പേസും ഒരുക്കി.മൂന്നു മുറികളിലും അറ്റാച്ഡ് ബാത്റൂം നൽകി.

മറൈൻ പ്ലൈവുഡിൽ ഓട്ടോ പെയിന്റ് ഫിനിഷ് നൽകിയാണ് കിച്ചൻ ക്യാബിനറ്റുകൾ ഒരുക്കിയത്. കൗണ്ടറിൽ ബ്ലാക് ഗ്രാനൈറ്റ് വിരിച്ചു. സ്പ്ലാഷ് ബാക്കിൽ ലൈറ്റ് ടൈലും നൽകി.

സെമി ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ  ഒരുക്കിയതിനാൽ, അകത്തേക്ക് കയറുമ്പോൾ ചെറിയ പ്ലോട്ടിലെ വീടാണെന്ന കാര്യം നമ്മൾ മറന്നു പോകും. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 29 ലക്ഷം രൂപയാണ് വീടിന് ചെലവായത്. ചുരുക്കത്തിൽ ഫലപ്രദമായി പ്ലാൻ ചെയ്താൽ സ്ഥലപരിമിതി നല്ലൊരു വീട് പണിയാൻ  എന്നുതെളിയിക്കുകയാണ് ഈ സ്വപ്നഗൃഹം.

ADVERTISEMENT

Project facts

Location- Sreekaryam, Trivandrum

Plot- 3.4 cent

Area- 1700 SFT

Owner- Sivaramakrishnan

Designers- Shyju Mathew, Annie Shyju

Skytech Builders & Interiors, Trivandrum

Mob- 8593858881

English Summary- 3 cent House Trivandrum Plan