കുടുംബവീടിനോട് ചേർന്ന് പുതിയ സ്വപ്നഭവനം പൂർത്തിയാക്കിയതിന്റെ വിശേഷങ്ങൾ പ്രവാസിയായ ഉടമസ്ഥൻ പങ്കുവയ്ക്കുന്നു. എന്റെ പേര് ഷനോദ്. തൃശൂർ- മലപ്പുറം അതിർത്തിപ്രദേശമായ വന്നേരിയാണ് സ്വദേശം. കമല സുരയ്യയുടെ പുന്നയൂർക്കുളം ഇവിടെ അടുത്താണ്. ഞാൻ പ്രവാസിയാണ്. വീട്ടിൽ ഭാര്യയും രണ്ടു ചെറിയ മക്കളുമാണ് ഉള്ളത് .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടുംബവീടിനോട് ചേർന്ന് പുതിയ സ്വപ്നഭവനം പൂർത്തിയാക്കിയതിന്റെ വിശേഷങ്ങൾ പ്രവാസിയായ ഉടമസ്ഥൻ പങ്കുവയ്ക്കുന്നു.

എന്റെ പേര് ഷനോദ്. തൃശൂർ- മലപ്പുറം അതിർത്തിപ്രദേശമായ വന്നേരിയാണ് സ്വദേശം. കമല സുരയ്യയുടെ പുന്നയൂർക്കുളം  ഇവിടെ അടുത്താണ്. ഞാൻ പ്രവാസിയാണ്. വീട്ടിൽ ഭാര്യയും രണ്ടു ചെറിയ മക്കളുമാണ് ഉള്ളത് . കുടുംബവീടിനോട് ചേർന്ന 17 സെന്റിലാണ് വീടുപണി തുടങ്ങിയത്.

ADVERTISEMENT

പ്രധാനമായും രണ്ടു ആവശ്യങ്ങളായിരുന്നു ഞങ്ങൾക്കുള്ളത്. ഒന്ന്- കുടുംബവീടുമായി ആശയവിനിമയം സാധ്യമാക്കുന്ന ഒരു സിറ്റൗട്ട്. രണ്ട്- നാച്ചുറൽ തടി തന്നെ ഫർണിഷിങ്ങിന് ഉപയോഗിക്കണം. പുറത്തു നിന്ന് ഫർണിച്ചറുകൾ വാങ്ങേണ്ടി വരരുത്. ഈ രണ്ടാവശ്യങ്ങളും നിറവേറ്റിയാണ് ഡിസൈനർ അരുൺ വീട് സഫലമാക്കിയത്. 

ഉറപ്പ് കുറഞ്ഞ മണ്ണായതിനാൽ അടിത്തറ ഉറപ്പോടെ കെട്ടാൻ കൂടുതൽ തുക വേണ്ടിവന്നു. എങ്കിലും അതൊരു അധികചെലവല്ല. മുൻവശത്തെ സ്ലോപ് റൂഫും മുകൾനിലയിൽ ഫ്ലാറ്റ് റൂഫും നന്നായി യോജിക്കുന്നുണ്ട്. സ്ലോപ് റൂഫിൽ ഷിംഗിൾസ് വിരിച്ചു. സിമന്റ് പ്ലാസ്റ്ററിൽ ഗ്രൂവ് നൽകി റെഡ് ടെക്സ്ചർ പെയിന്റ് നൽകിയതോടെ വീടിന്റെ പുറംകാഴ്ചയ്ക്ക് ഭംഗിയേറി.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, മൂന്നു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 2348 ചതുരശ്രയടിയിൽ ഒരുക്കിയത്. 

L ഷേപ്പ്ഡ് സിറ്റൗട്ടാണ് ഞങ്ങളുടെ ഒരിഷ്ടയിടം. സമീപമുള്ള തറവാട്ടിൽ സഹോദരനും കുടുംബവുമാണ് താമസിക്കുന്നത്. ഇവിടെയിരുന്നാൽ അവരുമായി ആശയവിനിമയം സാധ്യമാകും. രണ്ടു വീടുകൾക്കും പൊതുവായി പഴയ തറവാടിന്റെ ഗെയ്റ്റാണ് ഉപയോഗിക്കുന്നത്. 

ADVERTISEMENT

ഫർണിച്ചറുകൾ, വാഡ്രോബ്, കബോർഡ്, ജനൽ, വാതിൽ, ഗോവണിയുടെ കൈവരികൾ എന്നിവയ്‌ക്കെല്ലാം തേക്കാണ് ഉപയോഗിച്ചത്. അതിനാൽ ഫർണിഷിങ്ങിൽ കൃത്രിമമായി ഒന്നും ചെയ്തിട്ടില്ല. പാലക്കാട്, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ നിന്നാണ് തേക്ക് ഹോൾസെയിലായി വാങ്ങിയത്. പണിക്കാർ വീട്ടിൽ താമസിച്ചാണ് ഫർണിച്ചറുകൾ നിർമിച്ചത്. ആദ്യമേ തന്നെ വേണ്ട ഫർണീച്ചറുകളുടെ ലേ ഔട്ട് നൽകിയിരുന്നു. അതിനാൽ മനസ്സിനിഷ്ടപ്പെട്ട ഡിസൈൻ ഒരുക്കാനും സാധിച്ചു.

ഫ്ലോറിങ്ങിന് മാർബിളാണ് ഉപയോഗിച്ചത്. ഫോൾസ് സീലിങ്ങിനോട് വലിയ താത്പര്യമില്ലാത്തതിനാൽ നൽകിയിട്ടില്ല. പ്ലെയിൻ വൈറ്റ് നിറമാണ് അകത്ത് അടിച്ചത്. ഇത് ഉള്ളിൽ കൂടുതൽ പ്രസന്നത നിറയ്ക്കുന്നു.

മൂന്നു കിടപ്പുമുറികളും കാറ്റും വെളിച്ചവും നന്നായി ലഭിക്കുംവിധം ക്രമീകരിച്ചു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, കസ്റ്റമൈസ്ഡ് ഡ്രസിങ് യൂണിറ്റ് എന്നിവയും മുറികളിൽ നൽകി.

ലളിതമാണ് അടുക്കള. കബോർഡുകൾ തേക്കിലും കൗണ്ടർ ഗ്രാനൈറ്റിൽ ഒരുക്കി. സമീപം വർക്കേരിയയും നൽകി.

ADVERTISEMENT

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 41 ലക്ഷമാണ് വീടിനു ചെലവായത്. ഇത് കൂടുതലാണെന്നു പലർക്കും തോന്നാം. എന്നാൽ ചതുരശ്രയടിക്ക് 1600 രൂപ നിരക്കേ ആയിട്ടുള്ളൂ. അടിത്തറ കെട്ടലും, ഫർണിഷിങ്ങിലെ ഞങ്ങളുടെ ചെറിയ ഇഷ്ടങ്ങളും കൊണ്ടാണ് ബജറ്റ് അൽപം അധികരിച്ചത്.

തേക്കിന് പകരം പ്ലൈവുഡോ മറ്റോ ഉപയോഗിച്ചാൽ ഒരു 35 ലക്ഷത്തിന് ഇതുപോലെ ഒരു വീട് പൂർത്തിയാക്കാനാകും. സാധാരണക്കാർ പണിയുമ്പോൾ ചതുരശ്രയടി കുറച്ചാൽ 30 ലക്ഷത്തിൽ താഴെ ഇതുപോലെ ഒരു വീട് സാധ്യമാക്കാനാകും. അങ്ങനെ നിങ്ങളുടെ ബജറ്റിന് അനുസരിച്ച് വീട് ഒരുക്കാനാകും.

എന്തായാലും ഞങ്ങൾ മുടക്കിയ പണത്തിന് മൂല്യമുള്ള വീട് ലഭിച്ചതിൽ ഞങ്ങൾ അങ്ങേയറ്റം സംതൃപ്തരാണ്.

Project facts

Location- Vanneri, Malappuram

Plot- 13 cent

Area- 2348 SFT

Owner- Shanodh

Designer- Arun KM

AKM Builders, Thrissur

Ph.-9946161316                                         

Email -arun.arunkm@gmail.com

Budget- 40 Lakhs

Completion year- 2019

English Summary- 40 Lakh House with Value to Money Facilities; Plan