മനോഹരം ഈ വീട്, നിശ്ചയിച്ച ബജറ്റിൽ പൂർത്തിയാക്കി; പ്ലാൻ
ചാലക്കുടിക്കടുത്ത് കുറ്റിക്കാട് എന്ന സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. വെണ്മയുടെ ചാരുതയിൽ ബോക്‌സ് ടൈപ്പ് ഡിസൈൻ നയം പിന്തുടർന്ന എലിവേഷനാണ് ഹൈലൈറ്റ്. ആവശ്യങ്ങളെ മാത്രം ഉൾകൊണ്ടുകൊണ്ടാണ് ഇവിടെ ഡിസൈൻ ക്രമീകരണങ്ങൾ നടപ്പാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ വീട്ടുടമസ്ഥൻ ഉദ്ദേശിച്ച ബജറ്റിൽ തന്നെ എല്ലാ

ചാലക്കുടിക്കടുത്ത് കുറ്റിക്കാട് എന്ന സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. വെണ്മയുടെ ചാരുതയിൽ ബോക്‌സ് ടൈപ്പ് ഡിസൈൻ നയം പിന്തുടർന്ന എലിവേഷനാണ് ഹൈലൈറ്റ്. ആവശ്യങ്ങളെ മാത്രം ഉൾകൊണ്ടുകൊണ്ടാണ് ഇവിടെ ഡിസൈൻ ക്രമീകരണങ്ങൾ നടപ്പാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ വീട്ടുടമസ്ഥൻ ഉദ്ദേശിച്ച ബജറ്റിൽ തന്നെ എല്ലാ പണികളും പൂർത്തീകരിച്ചു.
വെണ്മയുടെ അകമ്പടിയാണ് ഉൾത്തളങ്ങളിലെങ്കിലും, തടിയുടെ പാനലിങ്ങുകളും, സീലിങ് വർക്കുകളും ലൈറ്റ് ഫിറ്റിങ്ങുകളുമെല്ലാം ഇന്റീരിയറിന്റെ മാസ്മരിക ഭംഗി കൂട്ടുന്നുണ്ട്. ക്ലീൻ ഫീൽ പ്രധാനം ചെയുന്ന സ്പേസുകളാണ് എല്ലാം. ഒരു സ്പേസിൽ നിന്നും മറ്റൊരു സ്പേസിലേക്കുള്ള തുടർച്ചയും വളരെ ഭംഗിയായി ചിട്ടപ്പെടുത്തിയിരിക്കുന്നത് കാണാം.
ഡൈനിങ്ങിൽ തന്നെ ഭിത്തിയുടെ ഒരു വശത്തു ചെറിയൊരു ക്രോക്കറി യൂണിറ്റും, പ്രയർ യൂണിറ്റും കൊടുത്തിരിക്കുന്നത് കാണാം. ഡൈനിങ്ങിനോട് ചേർന്നു തന്നെ വാഷ് കൗണ്ടറും നൽകി. കാറ്റും വെളിച്ചവും നല്ലപോലെ കയറുന്നതിനാൽ സദാ പ്രസന്നത എല്ലായിടത്തും നിലനിൽക്കുന്നു.
ലാളിത്യത്തിലൂന്നിയ ഡിസൈൻ രീതികളാണ് ബെഡ്‌റൂമുകളുടെ മനോഹാരിത . നീളൻ ജനാലകൾ കാഴ്ചഭംഗിക്കൊപ്പം നല്ലപോലെ വായുവും വെളിച്ചവും ഇവിടേക്കെത്തിക്കുന്നുണ്ട്. ബെഡ്‌റെസ്റ്റും സീലിങ് പാറ്റേണുമെല്ലാം പരസ്‌പരം ചേർന്നു പോകും വിധം കൂട്ടിയിണക്കി.
വിശാലമായിട്ടാണ് അടുക്കള ഡിസൈൻ. C ഷെയ്പ്പിലാണ് കിച്ചൻ ഡിസൈൻ. കൗണ്ടർ ടോപ്പിന് ഗ്രാനൈറ്റാണ് ഉപയോഗിച്ചത്. പി.വി.സി ഷീറ്റിൽ PU ഫിനിഷ് നൽകിയാണ് ഷട്ടറുകൾ.
ആവശ്യങ്ങളെ മുൻനിർത്തിക്കൊണ്ടാണ് എല്ലാ ഡിസൈൻ ക്രമീകരണങ്ങളും ഈ വീട്ടിൽ നടപ്പാക്കിയത്.
45 ലക്ഷം രൂപയ്ക്ക് ഫർണിഷിങ് ഉൾപ്പെടെയുള്ള സകല പണികളും പൂർത്തിയാക്കി കൊടുത്തത് വുഡ് നെസ്റ്റ് ഇന്റീരിയേഴ്‌സാണ്.
Project facts
Location- Kuttikad, Chalakudi
Plot- 8 cent
Area- 2200 SFT
Owner- Robin & Roy
Design- Woodnest interiors, Chalakudy
Ph: 7025936666
English Summary- Simple House Design Chalakudi Plan