മോഹങ്ങൾക്കും സ്വപ്നങ്ങൾക്കും അപ്പുറത്തേക്ക് ചിറകു വിരിച്ചു എന്ന് തോന്നുന്നിടത്താണ് വീട് ഹൃദ്യമായ അനുഭവമാകുന്നത്. രൂപകൽപന ചെയ്ത ശിൽപിക്കും വീട്ടുകാർക്കും ഒരു പോലെ ആഹ്ളാദം പകരുന്ന വാസസ്ഥലം ഒരുക്കാൻ കല്ലും സിമന്റും കമ്പിയും തടിയും പോര, ചുറ്റുമുള്ള പ്രകൃതിയുടെ കനിവ് കൂടി വേണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഹങ്ങൾക്കും സ്വപ്നങ്ങൾക്കും അപ്പുറത്തേക്ക് ചിറകു വിരിച്ചു എന്ന് തോന്നുന്നിടത്താണ് വീട് ഹൃദ്യമായ  അനുഭവമാകുന്നത്. രൂപകൽപന ചെയ്ത ശിൽപിക്കും വീട്ടുകാർക്കും ഒരു പോലെ  ആഹ്ളാദം പകരുന്ന വാസസ്ഥലം ഒരുക്കാൻ കല്ലും സിമന്റും കമ്പിയും തടിയും പോര, ചുറ്റുമുള്ള പ്രകൃതിയുടെ കനിവ് കൂടി വേണം. അത്തരത്തിലൊരു വീടാണ് കോട്ടയം ഇറഞ്ഞാൽ കൊശമറ്റത്തെ ‘ചിന്മയം’.

കോട്ടയത്ത്‌ മാധ്യമ പ്രവർത്തകനായ ടി. ആർ. സുഭാഷും, സർക്കാർ ഉദ്യോഗസ്ഥയായിരുന്ന ഭാര്യ താര കൃഷ്ണനും ദീർഘകാലത്തെ ഫ്ലാറ്റ് ജീവിതത്തിനു ശേഷമാണ്  സ്ഥലം വാങ്ങി വീട് പണിയാമെന്ന തീരുമാനത്തിൽ എത്തിയത്. ഇനി ബാക്കി കഥ അവർ തന്നെ പറയും: 

ADVERTISEMENT

മുപ്പതിലേറെ വർഷത്തെ ഫ്ലാറ്റ് ജീവിതം സ്ഥലപരിമിതി മുതൽ വീർപ്പുമുട്ടിച്ചപ്പോഴാണ് വീട് വയ്പിനെകുറിച്ച് ആലോചിച്ചു തുടങ്ങിയത്. കാട്, കുളം, മേഘം, മഴ... ജീവിതത്തിൽ മോഹിപ്പിച്ചിട്ടുള്ളവയുടെ കണക്കെടുപ്പിൽ എന്നും എവിടെയോ ഇവയൊക്കെയുണ്ടായിരുന്നു. സ്ഥലം തിരഞ്ഞു തുടങ്ങുമ്പോൾ, ഒത്തിരി അലച്ചിൽ ഒന്നും ഇല്ലാതെ തന്നെ അത്തരമൊരു ഭൂമി ഞങ്ങളെ തേടിയെത്തി.

പിന്നിൽ പച്ചത്തഴപ്പാർന്ന കാടും, ഒരു വശത്ത് ജലസമൃദ്ധി കൊണ്ട് സുന്ദരിയായ കുളവും, തൊട്ടു തൊട്ട് വീടുകളൊന്നും ഇല്ലാത്തതിനാൽ മനം നിറയെ മാനം കാണാനുള്ള അവസരവും. പുനരാലോചനകളില്ലാതെയാണ് ആദ്യകാഴ്ചയിൽ തന്നെ ഇഷ്ട്ടപ്പെട്ട ശാന്തമായ സ്ഥലം തിരഞ്ഞെടുത്തത്.

തുറന്ന വീട് ആകണം, നിറയെ കാറ്റും വെളിച്ചവും, പ്രകൃതി തന്നെയും ഒപ്പം പാർക്കാൻ ഉണ്ടാകണം എന്നതൊക്കെ ആയിരുന്നു സ്വപ്നം. വീടിന്റെ ഒരു വശത്ത് നീളൻ കോർട്ട്യാർഡ് വേണം എന്നാണ് രൂപകൽപന ചെയ്യാനായി സമീപിച്ച എൻജിനീയർ ശ്രീകാന്ത് പങ്ങപ്പാടിനോട് പറഞ്ഞത്. വീടു നിർമാണ രംഗത്ത് രണ്ടു പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുള്ള അദ്ദേഹത്തിന് ഞങ്ങളുമായുള്ള തുറന്ന ആശയവിനിമയവും എല്ലാ ആവശ്യങ്ങളും ഉൾക്കൊണ്ട് ഡിസൈൻ തയ്യാറാക്കലും അനായാസമായിരുന്നു എന്നത് എടുത്ത് പറയേണ്ടതാണ്.

ചുറ്റുപാടുകളുടെ സാധ്യത പൂർണമായി പ്രയോജനപ്പെടുത്താൻ ഡൈനിങ്ങ്, ഫാമിലി ലിവിങ് ഏരിയകളോട് തൊട്ട് രണ്ട് കോർട്ട് യാർഡുകൾ,  അവയിലൊന്ന് ഡബിൾ ഹൈറ്റിൽ എന്ന ശ്രീകാന്തിന്റെ നിർദേശം ഈ വീടിന്റെ കാഴ്ചയിലും തുറസ്സിലും ഉണ്ടാക്കിയ മാറ്റം എടുത്തു പറയാതെ വയ്യ.

ADVERTISEMENT

വീട് നിർമാണവുമായി ബന്ധപ്പെട്ട് ഒരുപാട് വായിക്കുകയും ഗൃഹപാഠം ചെയ്യുകയും ഒക്കെ ചെയ്തിട്ടുണ്ടെങ്കിലും ശ്രീകാന്തിന്റെ പരിചയ സമ്പന്നതയും പാടവവും കൂടി ചേർന്നപ്പോഴാണ് ആശയങ്ങളും ആവശ്യങ്ങളും ചെത്തി മിനുക്കപ്പെട്ടത്. സൗമ്യനായ കോൺട്രാക്ടർ സജി ചെമ്മലമറ്റവും, ഇന്റീരിയർ ലളിതവും കുലീനവുമായി രൂപകൽപന ചെയ്ത ശ്രീഹരിയും ഒപ്പം നിന്ന് സഹകരിച്ചു.

താഴത്തെ നിലയിൽ വിശാലമായ സിറ്റ് ഔട്ട്, ഭിത്തികെട്ടി വേർതിരിക്കാത്ത ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്ങ് ഹാൾ, അറ്റാച്ഡ് ബാത്ത്റൂം ഉള്ള  4 ബെഡ്റൂമുകൾ, സെർവന്റ് ബെഡ്, അടുക്കള, വർക്ക്‌ ഏരിയ, സ്റ്റോർ, അപ്പർ ലിവിങ് & ഹോം ലൈബ്രറി, വായന ഇടം, ബാൽക്കണി ഇവയെല്ലാം ഉൾക്കൊള്ളിച്ച്‌ 2720 ച.അടിയിലാണ്  ‘ചിന്മയം’ പൂർത്തീകരിച്ചിട്ടുള്ളത്.

Project Facts

ADVERTISEMENT

Location- Iranjal, Kottayam

Area : 2720 Sq.Ft

Owners : T.R Subhash & Thara Krishnan

Engineer : Sreekanth Pangappadu

PG Group of Designs, Kanjirappally

Mobile : 9447114080

E- Mail : pggroupdesigns@gmail.com