മനസ്സും അൽപം സാങ്കേതികജ്ഞാനവും ഉണ്ടെങ്കിൽ സ്വന്തം വീട് സ്വയം പണിയാം എന്ന് തെളിയിക്കുകയാണ് മലപ്പുറം കോട്ടയ്ക്കലിലുള്ള അബ്ദുൽ ഹക്കീമും കുടുംബവും. വെറും 10 ലക്ഷത്തിനു പണി തീർത്ത ഇവരുടെ വീട്ടുവിശേഷങ്ങളിലേക്ക്... എന്റെ പേര് സൽമാൻ പ്രവാസിയാണ്. നാട്ടിലെത്തി വീട് പണിയാൻ പദ്ധതിയിട്ടപ്പോൾ കുറഞ്ഞ ചെലവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനസ്സും അൽപം സാങ്കേതികജ്ഞാനവും ഉണ്ടെങ്കിൽ സ്വന്തം വീട് സ്വയം പണിയാം എന്ന്  തെളിയിക്കുകയാണ് മലപ്പുറം കോട്ടയ്ക്കലിലുള്ള അബ്ദുൽ ഹക്കീമും കുടുംബവും. വെറും 10 ലക്ഷത്തിനു പണി തീർത്ത ഇവരുടെ വീട്ടുവിശേഷങ്ങളിലേക്ക്...

എന്റെ പേര് സൽമാൻ പ്രവാസിയാണ്. നാട്ടിലെത്തി വീട് പണിയാൻ പദ്ധതിയിട്ടപ്പോൾ കുറഞ്ഞ ചെലവിൽ ഞങ്ങളുടെ കയ്യൊപ്പ് പതിഞ്ഞ വീടാകണം എന്നതായിരുന്നു സ്വപ്നം. അങ്ങനെ ഉപ്പ അബ്ദുൽ ഹക്കീം പ്രാരംഭ പ്ലാൻ തയാറാക്കി. ഇന്റീരിയർ ഡിസൈൻ ചെയ്തതും ഉപ്പ തന്നെയാണ്. നിർമാണ അനുമതി ലഭിച്ച ശേഷം, കോട്ടയ്ക്കലുള്ള  D & E Architects നെ നിർമാണ മേൽനോട്ടം ഏൽപിച്ചു. സ്ട്രക്ച്ർ പൂർത്തിയായശേഷം വയറിങ്, പ്ലമിങ്, പെയിന്റിങ്  ‌തുടങ്ങിയ ജോലികൾ ഞാൻ ഏറ്റെടുത്തു. അങ്ങനെ പണിക്കൂലി ഇനത്തിൽ നല്ലൊരു തുക ഞങ്ങൾക്ക് ലഭിക്കാനായി. 

ADVERTISEMENT

മേൽക്കൂര കോൺക്രീറ്റ് ചെയ്യാതെ ട്രസ് വർക്ക് ചെയ്തു ഓട് വിരിച്ചു . ഇതിനു താഴെ എസിപി ഷീറ്റ് കൊണ്ട് സീലിങ്ങും നൽകി. അതിനാൽ സാധാരണ വാർക്ക വീടുകളേക്കാൾ ചൂട് കുറവാണ് വീടിനുള്ളിൽ.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് 1300 ചതുരശ്രയടിയിൽ ഒരുക്കിയത്.

ലിവിങ്- ഡൈനിങ് ഓപ്പൺ ഹാളായാണ് നിർമിച്ചത്. അതിനാൽ ചെറിയ വീടാണെങ്കിലും അകത്തേക്ക് കയറുമ്പോൾ ഒരു വിശാലത അനുഭവപ്പെടും. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകി ഊണുമേശ ഒരുക്കി.

കിടപ്പുമുറികളിൽ ഫാബ്രിക്കേഷൻ ചെയ്തു കബോർഡുകൾ നൽകി. ഒരു ഭിത്തിയിൽ വോൾസ്റ്റിക്കറുകളും നൽകി ആകർഷകമാക്കി.

ADVERTISEMENT

അലുമിനിയം ഫാബ്രിക്കേഷൻ ചെയ്താണ് അടുക്കളയിലെ ക്യാബിനറ്റുകൾ. വർക്കേരിയയിൽ ഒരു മിനി ഡൈനിങ് ടേബിളും സെറ്റപ് ചെയ്തിട്ടുണ്ട്.

10 ലക്ഷം രൂപയ്ക്ക് വീടിന്റെ സ്ട്രക്ചർ പൂർത്തിയായി. എന്നാൽ അൽപം ഭംഗിയായി തന്നെ ഫർണിഷിങ് ചെയ്തേക്കാം എന്നുതീരുമാനിച്ചു. ഫർണീച്ചറുകൾ മിക്കതും ഓൺലൈനായി വാങ്ങി. അങ്ങനെ വിലക്കിഴിവും ലഭിച്ചു. ഇനി എസിയുടെ കുറവ് വേണ്ട എന്നുകരുതി രണ്ടു കിടപ്പുമുറികളിലും എസി വാങ്ങിവച്ചു. അങ്ങനെ എല്ലാംകൂടി ഫർണിഷിങ്ങിന് 7 ലക്ഷം കൂടി ചെലവഴിച്ചു. അങ്ങനെ മൊത്തം 17 ലക്ഷത്തിനു ഞങ്ങളുടെ ആഡംബര വീട് സഫലമായി.

ചെലവ് കുറച്ച ഘടകങ്ങൾ 

ADVERTISEMENT

വീട്ടുകാർ ഏറ്റെടുത്തതിനാൽ പണിക്കൂലിയിനത്തിൽ നല്ലൊരു തുക ലാഭിച്ചു.

ഫർണീച്ചറുകൾ വിലക്കുറവിൽ ഓൺലൈനായി വാങ്ങി.

തടിയുടെ ഉപയോഗം നിയന്ത്രിച്ചു. വാതിലിനും ജനലുകൾക്കും കോൺക്രീറ്റ് കട്ടിള നൽകി.

ഫോൾസ് സീലിങ് ഒഴിവാക്കി. ലൈറ്റ് പോയിന്റുകൾ  നേരിട്ടുനൽകി.

Project facts

Location- Kottakkal, Malappuram

Area- 1300 SFT

Owner & Designers- Abdul Hakeem & Salman

Mob-  9497204911

Construction cost- 10 Lakhs

Total Budget- 17 Lakhs

English Summary- Father-Son Build House by Own; 17 Lakhs Home Plan