ലളിതം, സുന്ദരം; കുറഞ്ഞ ചെലവിൽ നല്ലൊരു വീട്; പ്ലാൻ
തിരുവനന്തപുരത്ത് വെറും 5 സെന്റ് പ്ലോട്ടിൽ 22 ലക്ഷം രൂപയ്ക്ക് വീടൊരുക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് ഞങ്ങൾ വീടുപണിക്കിറങ്ങിയത്. 25 ലക്ഷത്തിൽ താഴെ ബജറ്റ് പിടിക്കണം എന്ന് നിർബന്ധമുണ്ടായിരുന്നു. പിന്നെ 5 സെന്റ് ഭൂമി മാത്രമേയുള്ളൂ. അവിടെ ശ്വാസം മുട്ടൽ

തിരുവനന്തപുരത്ത് വെറും 5 സെന്റ് പ്ലോട്ടിൽ 22 ലക്ഷം രൂപയ്ക്ക് വീടൊരുക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.
കൃത്യമായ ആസൂത്രണത്തോടെയാണ് ഞങ്ങൾ വീടുപണിക്കിറങ്ങിയത്. 25 ലക്ഷത്തിൽ താഴെ ബജറ്റ് പിടിക്കണം എന്ന് നിർബന്ധമുണ്ടായിരുന്നു. പിന്നെ 5 സെന്റ് ഭൂമി മാത്രമേയുള്ളൂ. അവിടെ ശ്വാസം മുട്ടൽ അനുഭവപ്പെടാത്ത വീട് വേണം എന്നതായിരുന്നു പ്രധാന ആവശ്യം.
ഭാവിയിൽ മുകളിലേക്ക് പണിയാനുള്ള സൗകര്യത്തിനു മേൽക്കൂര ഫ്ലാറ്റ് റൂഫായി വാർത്തു. ശേഷം ട്രസ് വർക്ക് ചെയ്ത് മംഗലാപുരം മേച്ചിൽ ഓട് വിരിക്കുകയായിരുന്നു. ഇതിലൂടെ ഒരു പരമ്പരാഗത വീടിന്റെ ഭംഗി വീടിനു ലഭിച്ചതിനൊപ്പം ചൂട് കുറയ്ക്കാനും ഒപ്പം മുകൾനില യൂട്ടിലിറ്റി സ്‌പേസാക്കി മാറ്റാനും കഴിഞ്ഞു.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, ബാത് അറ്റാച്ച്ഡായ രണ്ട് കിടപ്പുമുറികൾ എന്നിവയാണ് 1200 ചതുരശ്രയടിയിൽ ഒരുക്കിയത്.
ചെറിയ പ്ലോട്ടിൽ, കാർ പാർക്കിങ്ങിനും മറ്റും സ്ഥലം വിട്ടാണ് വീടിനു സ്ഥാനം കണ്ടത്. മുറ്റത്ത് നാച്ചുറൽ സ്റ്റോണും ഗ്രാസും ഇടകലർത്തി വിരിച്ചു. വീടിന്റെ മുൻവശത്ത് വെട്ടുകല്ല് കൊണ്ട് ക്ലാഡിങ് വോൾ നൽകിയത് ഭംഗി കൂടുന്നു. ഒപ്പം സിറ്റൗട്ടിന്റെ ഭിത്തിയിൽ ക്രോസ് വെന്റിലേഷൻ സുഗമമാക്കാൻ ബ്രീത്തിങ് വോളുകളും നൽകി.
സെമി ഓപ്പൺ നയത്തിൽ അകത്തളങ്ങൾ ഒരുക്കിയത് പരമാവധി വിശാലത നൽകുന്നു. ഫർണിച്ചറുകൾ മിക്കതും റെഡിമെയ്ഡ് ആയി വാങ്ങി. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ലിവിങ്ങിനോട് ചേർന്ന് മിനികോർട്യാർഡ് നൽകി. ഇവിടെയും ഭിത്തിയിൽ ബ്രീത്തിങ് വോൾ നൽകി. കൊതുകിനെ തടയാൻ എയർഹോളിൽ നെറ്റ് അടിച്ചു.
ഒരുവശം ബെഞ്ച് കൺസെപ്റ്റിലുള്ള ഊണുമേശയാണ്. ഊണുമുറിയിൽ നിന്നും ഗ്ലാസ് ഡോർ തുറന്നാൽ പുറത്തെ ലാൻഡ്സ്കേപ്പിലേക്കിറങ്ങാം. ഈ വാതിലുകൾ തുറന്നിട്ടാൽ ഡൈനിങ്- പാഷ്യോ ഓപ്പൺ ഹാളായി മാറ്റുകയും ചെയ്യാം. ധാരാളം ആളുകളെ വീട്ടിൽ വരുമ്പോൾ ഉൾക്കൊള്ളിക്കാൻ ഇത് ഗുണകരമാണ്.
രണ്ടു കിടപ്പുമുറികളും ഇൻബിൽറ്റായി വാഡ്രോബ് യൂണിറ്റ് നൽകി. ഒപ്പം അറ്റാച്ഡ് ബാത്റൂമുകളുമുണ്ട്. മറൈൻ പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.
സ്ട്രക്ചറും ഫർണിഷിങ്ങും ലാൻഡ്സ്കേപ്പിങ്ങും അടക്കം 22 ലക്ഷം രൂപയ്ക്ക് പണി പൂർത്തിയാക്കി. നിർമാണസാമഗ്രികളിൽ വിട്ടുവീഴ്ച ചെയ്യാതെ ഇരുന്നിട്ടും ചതുരശ്രയടിക്ക് ഏകദേശം 1800 രൂപയെ ചെലവായുള്ളൂ. എന്തായാലും പ്ലാൻ ചെയ്ത പോലെ ബജറ്റിനുള്ളിൽ, ഞങ്ങളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന വീട് സഫലമായതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ.
Project facts
Location- Trivandrum
Plot- 5.5 cent
Area-1200 SFT
Owner- Pramod Sasidharan
Designers- Manoj M, Vishnu
Mcube Designs, Trivandrum
Mob- 9061493637
Completion year- 2020
English Summary- 22 Lakh House Plan Trivandrum