നെടുമ്പാശേരിയിലെ ഈ വീട് ഒരു ശ്രദ്ധാകേന്ദ്രം; പ്ലാൻ
ഒരു മലേഷ്യൻ ട്രിപ്പിനിടയിലാണ് ഗൃഹനാഥനായ സണ്ണിയും ഡിസൈനർ അനൂപും പരിചയപ്പെടുന്നത്. അതാണ് പിന്നീട് വീടുപണിയിലെത്തിയത്. നെടുമ്പാശേരി എയർപോർട്ടിന് അടുത്തുള്ള 10 സെന്റ് പ്ലോട്ടിലാണ് വീട്. സമകാലിക ശൈലിയിലാണ് പുറംകാഴ്ച. ആവശ്യങ്ങൾക്ക് മാത്രം മുൻതൂക്കം നൽകിയാണ് വീട് ഒരുക്കിയത്. മുകൾനിലയിലേക്ക്

ഒരു മലേഷ്യൻ ട്രിപ്പിനിടയിലാണ് ഗൃഹനാഥനായ സണ്ണിയും ഡിസൈനർ അനൂപും പരിചയപ്പെടുന്നത്. അതാണ് പിന്നീട് വീടുപണിയിലെത്തിയത്. നെടുമ്പാശേരി എയർപോർട്ടിന് അടുത്തുള്ള 10 സെന്റ് പ്ലോട്ടിലാണ് വീട്. സമകാലിക ശൈലിയിലാണ് പുറംകാഴ്ച. ആവശ്യങ്ങൾക്ക് മാത്രം മുൻതൂക്കം നൽകിയാണ് വീട് ഒരുക്കിയത്. മുകൾനിലയിലേക്ക് പുറത്തുനിന്നും പ്രത്യേക പ്രവേശനം നൽകിയിട്ടുണ്ട്.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 2851 ചതുരശ്രയടിയിൽ ഒരുക്കിയത്. ചെറിയ പ്ലോട്ടിലായതുകൊണ്ടും സമീപങ്ങളിൽ വീടുകൾ ഉള്ളതുകൊണ്ടും കാറ്റും വെളിച്ചവും ലഭിക്കുന്നതിന്റെ പരിമിതി മറികടക്കാൻ എലിവേഷനിൽ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
മിതത്വം ഉറപ്പുവരുത്തിയാണ് അകത്തളം ഫർണിഷ് ചെയ്തത്. ഫർണീച്ചറുകളുടെ ധാരാളിത്തമില്ലാതെയാണ് ക്രമീകരണം. മലേഷ്യൻ വയലറ്റ് വുഡാണ് വാഡ്രോബ്, കബോർഡുകൾക്ക് ഉപയോഗിച്ചത്.
ഫോൾസ് സീലിങ് ഒന്നും നൽകിയിട്ടില്ല. മേൽക്കൂര പ്ലെയിൻ ആയി വിട്ടു. ന്യൂട്രൽ നിറങ്ങളാണ് ഉള്ളിൽ കൂടുതലും. കിടപ്പുമുറികളിൽ മാത്രമാണ് ഇളംനിറങ്ങൾ നൽകി ഹൈലൈറ്റ് ചെയ്തത്.
വിശാലമായ അടുക്കളയിൽ സ്റ്റോറേജിന് പ്രാധാന്യം നൽകി. മലേഷ്യൻ വുഡ്+ ലാമിനേറ്റ് ഫിനിഷിൽ ക്യാബിനറ്റുകൾ ഒരുക്കി. ഇവ ദീർഘകാലം നിലനിൽക്കുകയും ഈർപ്പത്തെ പ്രതിരോധിക്കുകയും ചെയ്യുമെന്ന ഗുണവുമുണ്ട്.
ഇതുപോലെ ഓരോ ഇടങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഒരുക്കിയത്. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 50 ലക്ഷം രൂപയാണ് വീടിനു ചെലവായത്.
Project facts
Location- Athani, Nedumbassery
Plot- 10 cent
Area- 2851 SFT
Owner- Sunny C U
Design- Anoop KG
Cadd Artech, Angamali
Mob- 9037979660
English Summary- Simple Contemporary House Plan Nedumbassery