ഒരു കാത്തിരിപ്പിന്റെ അവസാനമാണ് ഈ വീട്; ആ പ്രവാസം സഫലമായത് ഇങ്ങനെ
മലപ്പുറം പെരുവള്ളൂർ സ്വദേശിയും പ്രവാസിയുമായ മിറാഷിന്റെ സ്വപ്നമായിരുന്നു നാട്ടിൽ സൗകര്യങ്ങളുള്ള ഒരു വീട് എന്നത്. നമ്മുടെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന പുതിയ ശൈലിയിലുള്ള വീട്. ലളിതമാകണം, അമിത ആർഭാടം വേണ്ട. ഇതായിരുന്നു വീട്ടുകാരുടെ സങ്കൽപം. ഫൈൻ സ്പം എന്ന സ്ഥാപനമാണ് സ്ട്രക്ചർ രൂപകൽപന ചെയ്തത്. ശേഷം

മലപ്പുറം പെരുവള്ളൂർ സ്വദേശിയും പ്രവാസിയുമായ മിറാഷിന്റെ സ്വപ്നമായിരുന്നു നാട്ടിൽ സൗകര്യങ്ങളുള്ള ഒരു വീട് എന്നത്. നമ്മുടെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന പുതിയ ശൈലിയിലുള്ള വീട്. ലളിതമാകണം, അമിത ആർഭാടം വേണ്ട. ഇതായിരുന്നു വീട്ടുകാരുടെ സങ്കൽപം.
ഫൈൻ സ്പം എന്ന സ്ഥാപനമാണ് സ്ട്രക്ചർ രൂപകൽപന ചെയ്തത്. ശേഷം ആർക്കിടെക്ട് ഇൻസാഫും ജാസിമും ചേർന്നാണ് വീടിനെ പൂർണതയിലെത്തിച്ചത്. 10 സെന്റിൽ പരമാവധി പുറംകാഴ്ചയും സ്ഥലഉപയുക്തതയും ലഭിക്കുംവിധമാണ് രൂപകൽപന.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ,അപ്പർ ലിവിങ് എന്നിവയാണ് 2550 ചതുരശ്രയടിയിൽ ഒരുക്കിയത്. വ്യത്യസ്തമായ പുറംകാഴ്ചയും ലാൻഡ്സ്കേപ്പും ഇന്റീരിയറുമാണ് വീടിന്റെ ആകർഷണങ്ങൾ.
ഭംഗിയുള്ള സിറ്റൗട്ടിൽ നിന്നും പ്രവേശിക്കുന്നത് ഡബിൾ ഹൈറ്റിൽ ഒരുക്കിയ ഫോർമൽ ലിവിങ്ങിലേക്കാണ്. ലിവിങും ഡൈനിങ്ങും തമ്മിൽ സ്റ്റീലും വുഡും കൊണ്ട് പാർടീഷൻ നൽകിയിട്ടുണ്ട്.
മറ്റൊരു ആകർഷണം സ്റ്റെയർ ഏരിയയാണ്. നാച്ചുറൽ വുഡും സ്റ്റീലുമാണ് കൈവരികളിൽ നൽകിയത്. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്.
നാലു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് നൽകിയിട്ടുണ്ട്. പ്ലൈവുഡ്, വെനീർ ഫിനിഷിലാണ് കോട്ടും വാഡ്രോബും ഒരുക്കിയത്.
പ്ലൈവുഡ്+ വെനീർ ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയും നൽകി.
മഴവെള്ളം ഭൂമിയിലേക്കിറങ്ങും വിധം നാച്ചുറൽ സ്റ്റോണും ഗ്രാസും വിരിച്ചാണ് മുറ്റം ഒരുക്കിയത്. ചുരുക്കത്തിൽ ഏറെക്കാലത്തെ പ്രവാസസ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് ഗൃഹനാഥനും വീട്ടുകാരും.
Project facts
Location- Peruvallur, Malappuram
Plot- 10 cent
Area- 2550 SFT
Owner- Meeras
Architects- Insaf, Jasim
VAKTRA architects, Calicut
Mob- 9633990035, 8943028010
Structural Design- Fine Spum
ചിത്രങ്ങൾ- അജീബ് കൊമാച്ചി
English Summary- Modern House in 10 cent Malappuram Plan