ഒരു രക്ഷയുമില്ല! കേരളത്തനിമയ്ക്കുള്ള ആദരമാണ് ഈ മാസ്സ് വീട്
കേരളത്തിൽ ഇപ്പോൾ നിരവധി ആർക്കിടെക്ചർ രീതികൾ പ്രചാരത്തിലുണ്ട്. കന്റെംപ്രറി, കൊളോണിയൽ, ഫ്യൂഷൻ എന്നിങ്ങനെ. പക്ഷേ കേരളത്തിന്റെ കാലാവസ്ഥയ്ക്കും ജീവിതരീതിക്കും ഏതു കാലഘട്ടത്തിലും യോജിക്കുന്നത് നമ്മുടെ പരമ്പരാഗത ശൈലി പിന്തുടരുന്ന കെട്ടിടങ്ങളാണ്. ഈ മോഡേൺ കാലത്തും ആ സന്ദേശം മുറുകെ പിടിക്കുകയാണ് തൃശൂർ

കേരളത്തിൽ ഇപ്പോൾ നിരവധി ആർക്കിടെക്ചർ രീതികൾ പ്രചാരത്തിലുണ്ട്. കന്റെംപ്രറി, കൊളോണിയൽ, ഫ്യൂഷൻ എന്നിങ്ങനെ. പക്ഷേ കേരളത്തിന്റെ കാലാവസ്ഥയ്ക്കും ജീവിതരീതിക്കും ഏതു കാലഘട്ടത്തിലും യോജിക്കുന്നത് നമ്മുടെ പരമ്പരാഗത ശൈലി പിന്തുടരുന്ന കെട്ടിടങ്ങളാണ്. ഈ മോഡേൺ കാലത്തും ആ സന്ദേശം മുറുകെ പിടിക്കുകയാണ് തൃശൂർ ആളൂരിലുള്ള ജെയ്‌സന്റെ വീട്.
ഒരു പരമ്പരാഗത തറവാടിനെ അനുസ്മരിപ്പിക്കുന്ന രൂപഭാവങ്ങളാണ് ഈ വീടിന്. പല തട്ടുകളായി ചരിഞ്ഞ ഓടിട്ട മേൽക്കൂരയാണ് വീടിനു കേരളത്തനിമ പകരുന്നത്. പഴയ ഓടുകൾ തന്നെ മേൽക്കൂരയിൽ വിരിച്ചത് വീടിനു പഴമ തോന്നാനാണ്.
കാർ പോർച്ചിൽ നിന്നും സിറ്റൗട്ടിലേക്ക് നീണ്ട ഇടനാഴിയാണ്. ഇതിനിരുവശത്തും ധാരാളം ചെടികൾ തലയാട്ടി നിൽക്കുന്നു. പുറത്തെ പച്ചപ്പിന്റെ ഒരു ചെറുപതിപ്പാണ് ഉള്ളിൽ ഒരുക്കിയിരിക്കുന്നത്. പ്രധാനവാതിൽ തുറന്നാൽ കാണുന്നത് നടുമുറ്റത്തെ ചെടികളും പച്ചപ്പുമാണ്.നടുമുറ്റത്തിനു ചുറ്റുമാണ് ഇടങ്ങൾ വിന്യസിച്ചിരിക്കുന്നത്. മഴയും വെയിലുമെല്ലാം എത്തിനോക്കുന്ന തുറന്ന മേൽക്കൂരയാണ് നടുമുറ്റത്തിന്. വീടിനുള്ളിലെചൂടുവായുവിനെ പുറംതള്ളി അകത്തളം തണുപ്പിക്കുന്നതിൽ കോർട്യാർഡ് വലിയ പങ്കുവഹിക്കുന്നു.
കാർ പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, പാഷ്യോ, അഞ്ചു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവയാണ് 6500 ചതുരശ്രയടിയിൽ വിന്യസിച്ചിരിക്കുന്നത്.
ചാരനിറമുള്ള ടൈലുകളാണ് നിലത്ത് വിരിച്ചത്. ഭിത്തികളിൽ ഇളംവെള്ളനിറം നൽകി. ലളിതമായ സ്വീകരണമുറികൾ കണ്ണുനട്ടിരിക്കുന്നതും നടുമുറ്റത്തിന്റെ ഭംഗിയിലേക്കാണ്. ഊണുമുറിയിൽ നിന്നും ഫോൾഡിങ് ഗ്ലാസ് വാതിൽ വഴി പച്ചപ്പ് നിറഞ്ഞ പാഷ്യോ സ്‌പേസിലേക്കിറങ്ങാം.
മാസ്റ്റർ ബെഡ്‌റൂമിനോട് ചേർന്നും ഒരു കോർട്യാർഡ് നൽകി. വെയിലും കാറ്റുമെല്ലാം ആവശ്യത്തിന് കടന്നുവരാൻ ധാരാളം ജാലകങ്ങളാൽ സമൃദ്ധമാണ് കിടപ്പുമുറികൾ. മുകളിലെ കിടപ്പുമുറിയോട് ചേർന്ന് ഒരു പുറത്തെ പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിക്കാൻ വരാന്തയും ബാൽക്കണിയും നൽകി. പുതിയകാല സൗകര്യങ്ങൾ അടുക്കളയിൽ ലഭ്യമാക്കി. സ്റ്റോറേജിനും മിനിമലിസത്തിനും പ്രാധാന്യം നൽകി.
ധാരാളം മരങ്ങളും ചെടികളും വീടിനു പശ്ചാത്തലമൊരുക്കുന്നു. ചുരുക്കത്തിൽ ഈ മോഡേൺകാലത്ത് പഴമയിലേക്ക് ഒരു ടൂർ പോയതുപോലെയൊരു അനുഭവമാണ് ഈ വീടിന്റെ കാഴ്ചകൾ നൽകുന്നത്.
Project facts
Location- Aloor, Thrissur
Area- 6500 SFT
Owner- Jaisen George
Architect- Jayadev Kesavankutty
Stirvi Architects, Ernakulam
Mob- 9846420000
Y.C- 2020
English Summary- Traditional Modern House Aloor Thrissur