കറുകുറ്റിയിലാണ് ജോയ് പോളിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. തറവാടിനോട് ചേർന്ന് വീട് വയ്ക്കണം എന്ന ഗൃഹനാഥന്റെ ആഗ്രഹം മൂലം, റോഡ് ലെവലിൽ നിന്നും രണ്ടടി താഴ്ന്നു കിടന്ന പ്ലോട്ടിനെ മണ്ണിട്ട് പൊക്കി റോഡ് നിരപ്പാക്കിയാണ് വീടുപണിതത്. വെണ്മയുടെ ചാരുതയിൽ ലളിതമായി ഒരുക്കിയ പുറംകാഴ്ചയ്ക്ക് പിന്തുണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറുകുറ്റിയിലാണ് ജോയ് പോളിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. തറവാടിനോട് ചേർന്ന് വീട് വയ്ക്കണം എന്ന ഗൃഹനാഥന്റെ ആഗ്രഹം മൂലം, റോഡ് ലെവലിൽ നിന്നും രണ്ടടി താഴ്ന്നു കിടന്ന പ്ലോട്ടിനെ മണ്ണിട്ട് പൊക്കി റോഡ് നിരപ്പാക്കിയാണ് വീടുപണിതത്.

വെണ്മയുടെ ചാരുതയിൽ ലളിതമായി ഒരുക്കിയ പുറംകാഴ്ചയ്ക്ക് പിന്തുണ നൽകുന്നത് പച്ചപ്പ് നിറഞ്ഞ ലാൻഡ്സ്കേപ്പാണ്. മുറ്റത്തെ കിണറിനെ വീടിനോട് ചേരുന്ന പെയിന്റടിച്ച് ഡിസൈൻ എലമെന്റാക്കി മാറ്റി. ലാൻഡ്സ്കേപ്പിൽ ഇരിപ്പിടസൗകര്യവും നൽകി. വീടിന്റെ തുടർച്ച അനുസ്മരിപ്പിക്കുംവിധം വെള്ളനിറം നൽകി ചുറ്റുമതിലും ഒരുക്കി.

ADVERTISEMENT

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു  കിടപ്പുമുറികൾ എന്നിവയാണ് 3139 ചതുരശ്രയടിയിൽ ഒരുക്കിയത്. ഓപ്പൺ നയത്തിൽ വിശാലമായാണ് കിടപ്പുമുറികൾ ഒരുക്കിയത്. അകത്തളത്തിലും വെള്ള നിറത്തിന്റെ തെളിമയാണ് നിറയുന്നത്. ഇതിനൊപ്പം ഫർണിഷിങ്ങിൽ തേക്കിന്റെയും വെനീറിന്റെയും സാന്നിധ്യം അകത്തളത്തെ കമനീയമാക്കുന്നു.

സ്റ്റെയർ കയറി മുകളിലെത്തിയാൽ താഴേക്ക് നോട്ടമെത്തുംവിധമാണ് നിർമാണം. രണ്ടുനിലകൾ തമ്മിൽ വിനിമയം ലഭിക്കാനും ഇതിലൂടെ കഴിഞ്ഞു. രണ്ടു കിടപ്പുമുറികൾ, ബാൽക്കണി, ഓപ്പൺ ടെറസ്സ് എന്നിവയാണ് മുകളിലുള്ളത്.

നാലു കിടപ്പുമുറികളും വിശാലമായി ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയെല്ലാം നൽകി.

പരമാവധി സ്റ്റോറേജ് സൗകര്യങ്ങൾ നൽകിയാണ് കിച്ചൻ  ഡിസൈൻ. മൾട്ടിവുഡ് കൊണ്ടാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയ നൽകി.

ADVERTISEMENT

വീടിന്റെ വടക്ക്- പടിഞ്ഞാറു വശത്ത് പുറത്തേക്കിറങ്ങാൻ വാതിൽ നൽകി. പറമ്പിൽ വാഴക്കൃഷിയും മറ്റും നടത്തുന്നുണ്ട്. ഇവിടേക്ക് എളുപ്പത്തിൽ ഇറങ്ങാനാണ് ഇത്.

ചുരുക്കത്തിൽ വീട്ടുകാരുടെ ആവശ്യങ്ങളെ മുൻനിർത്തിയാണ് ഇവിടെ ഓരോ ഇടങ്ങളും ഒരുക്കിയത്. പുറംകാഴ്ചയിൽ കാണുന്ന അതേഭംഗിതന്നെ അകത്തളങ്ങളിലും ഒരുക്കിയിരിക്കുന്നു.

Project facts

ADVERTISEMENT

Location- Karukutty, Ernakulam

Plot- 12 cent

Area- 3139 SFT

Owner- Joy Paul

Design- Cadd Artech, Angamaly

Mob- 9037979660

Y.C- 2020

English Summary- White Elegant House Karukutty