കുറഞ്ഞ ചെലവ്, കൂടുതൽ ഭംഗി; കലാകാരൻ ഒരുക്കിയ വീട് കണ്ടോ!
തിരുവനന്തപുരം ധനുവച്ചപുരത്താണ് ചിത്രകാരനായ സുരേഷിന്റെ പുതിയ വീട്. താമസിക്കാനുള്ള ഇടമെന്നതിലുപരി കലാകാരന്മാർക്ക് ഒത്തുകൂടാനും കലയെക്കുറിച്ച് ചർച്ച ചെയ്യാനും വായിക്കാനുമുള്ള ഇടമായിട്ടാണ് ഈ വീട് രൂപകൽപന ചെയ്തിരിക്കുന്നത്. ധാരാളം സന്ദർശകർ ഇവിടെ എത്താറുണ്ട്. അവർക്കായി പ്രധാന ഗെയ്റ്റിന് പുറമെ വിക്കറ്റ്

തിരുവനന്തപുരം ധനുവച്ചപുരത്താണ് ചിത്രകാരനായ സുരേഷിന്റെ പുതിയ വീട്. താമസിക്കാനുള്ള ഇടമെന്നതിലുപരി കലാകാരന്മാർക്ക് ഒത്തുകൂടാനും കലയെക്കുറിച്ച് ചർച്ച ചെയ്യാനും വായിക്കാനുമുള്ള ഇടമായിട്ടാണ് ഈ വീട് രൂപകൽപന ചെയ്തിരിക്കുന്നത്. ധാരാളം സന്ദർശകർ ഇവിടെ എത്താറുണ്ട്. അവർക്കായി പ്രധാന ഗെയ്റ്റിന് പുറമെ വിക്കറ്റ് ഗെയ്റ്റും നൽകിയിട്ടുണ്ട്. പരമാവധി ചെലവ് കുറയ്ക്കണം എന്ന സുരേഷിന്റെ ആഗ്രഹവും ഇവിടെ നിവർത്തിച്ചിട്ടുണ്ട്.
ഫ്ലാറ്റ് ബോക്സ് ആകൃതിയാണ് എലിവേഷന്. വെള്ള നിറമാണ് പുറംഭിത്തികളിൽ നൽകിയത്. അകത്തും ഇളംനിറങ്ങൾ നൽകി. മേൽക്കൂര ഫ്ലാറ്റായി നിലനിർത്തി. ഭാവിയിൽ മുകളിലേക്ക് പണിയാനുള്ള പ്രൊവിഷനും നൽകി.
ലിവിങ്, ഡൈനിങ്, കോർട്യാർഡ്, ഓപ്പൺ കിച്ചൻ, രണ്ടു കിടപ്പുമുറികൾ, ലൈബ്രറി, പാർട്ടി ഹാൾ എന്നിവയാണ് 1500 ചതുരശ്രയടിയിൽ ഒരുക്കിയത്. സുരേഷിനും അമ്മയ്ക്കും താമസിക്കാൻ രണ്ടു മുറികൾ കഴിഞ്ഞാൽ ബാക്കിയെല്ലാം വിവിധോദ്ദേശ്യ ഇടങ്ങളായാണ് ഒരുക്കിയിരിക്കുന്നത്.
അകത്തെ ചുവരുകൾക്ക് കോൺക്രീറ്റ് ഒഴിവാക്കി ജിപ്സം പ്ലാസ്റ്ററിങ് നൽകി. അതിനാൽ ഉള്ളിൽ താരതമ്യേന ചൂട് കുറവാണ്. ഊണുമുറി, ബാത്റൂം എന്നിവിടങ്ങളിൽ മേൽക്കൂര ഓപ്പൺ ടു സ്‌കൈ രീതിയിൽ ഒരുക്കി. അതിനാൽ പ്രകാശം സമൃദ്ധമായി ഉള്ളിലേക്കെത്തുന്നു. ജിഐ ലൂവറുകൾ ഭിത്തിയിൽ നൽകിയത് കാറ്റിനെ ഉള്ളിലേക്കെത്തിക്കുന്നു.
സ്റ്റോറേജിന് പ്രാധാന്യം നൽകിയ ഓപ്പൺ കിച്ചനാണ് ഒരുക്കിയത്. കിടപ്പുമുറികൾ ലളിതമായി ഒരുക്കി.
വീട് പൂർത്തിയായപ്പോഴേക്കും കയ്യിലുള്ള പണം ഏറെക്കുറെ തീർന്നു. ചുറ്റുമതിൽ കെട്ടാൻ പണമില്ല. അങ്ങനെയാണ് കുറഞ്ഞ ചെലവിൽ വയർ മെഷ് ഉപയോഗിച്ച് ഫെൻസിങ് ചെയ്തത്. ഇതിൽ ക്രീപ്പറുകൾ നട്ടിട്ടുണ്ട്. കുറച്ചു മാസങ്ങൾക്കുള്ളിൽ ഇതൊരു പച്ചത്തുരുത്തായി മാറും. ഗാർഡനിൽ പലവിധ പൂച്ചെടികളും നട്ടിട്ടുണ്ട്. സ്ട്രക്ചറും ഫർണിഷിങ്ങും ലാൻഡ്സ്കേപ്പിങ്ങും സഹിതം 26 ലക്ഷം രൂപയാണ് ചെലവായത്.
ചെലവ് കുറച്ചത്..
ചതുരശ്രയടി കുറച്ച് പരമാവധി സ്ഥലഉപയുക്തത ഒരുക്കി.
പഴയ ഫർണിച്ചറും വാഡ്രോബും പുനരുപയോഗിച്ചു.
സീലിങ് പ്ലാസ്റ്റർ ചെയ്യാതെ എക്സ്പോസ്ഡ് കോൺക്രീറ്റ് ഫിനിഷിൽ നിലനിർത്തി.
ചുറ്റുമതിൽ വയർ മെഷ് ഉപയോഗിച്ച് നിർമിച്ചു.
Project facts
Location- Dhanuvachapuram, Trivandrum
Plot-17 cent
Area- 1500 SFT
Owner- Suresh Rajan
Designer- Alex Nalinan
Casa Design Concepts, Trivandrum
Mob- 9895393626
Y.C- 2020
English Summary- 26 Lakh Artist House Trivandrum