തൃശൂർ ജില്ലയിലെ മായന്നൂരിലാണ് കെഎസ്ഇബി സബ് എൻജിനീയറായ രതീഷിന്റെയും കുടുംബത്തിന്റെയും വീട്. കേരളത്തനിമയിൽ നടുമുറ്റമുള്ള, നാലുകെട്ട് മോഡലിലുള്ള, പുതിയകാല സൗകര്യങ്ങളുള്ള വീട്, കുറഞ്ഞ ചെലവിൽ ഒരുക്കി നൽകണമെന്നായിരുന്നു.വീട്ടുകാരുടെ ആവശ്യം. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം പലപ്പോഴും അപ്രാപ്യമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ജില്ലയിലെ മായന്നൂരിലാണ് കെഎസ്ഇബി സബ് എൻജിനീയറായ രതീഷിന്റെയും കുടുംബത്തിന്റെയും വീട്. കേരളത്തനിമയിൽ നടുമുറ്റമുള്ള, നാലുകെട്ട് മോഡലിലുള്ള, പുതിയകാല സൗകര്യങ്ങളുള്ള വീട്, കുറഞ്ഞ ചെലവിൽ ഒരുക്കി നൽകണമെന്നായിരുന്നു.വീട്ടുകാരുടെ ആവശ്യം.

സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം പലപ്പോഴും അപ്രാപ്യമായ ഒന്നാണ് നാലുകെട്ട്. സാധാരണ ഏകദേശം 2000 ചതുരശ്രഅടിക്കു മുകളിലാണ് നാലുകെട്ടുകൾ നിർമ്മിക്കുക. അതിനാൽ ചതുരശ്രയടി കൂടുന്നതിനനുസരിച്ച് വലിയ തുക ചെലവാകും. ഇതാണ് സാധാരണക്കാരെ ഇത്തരം നിർമ്മിതിയിൽ നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാൽ ഇവിടെ ഡിസൈനർ മുരളീധരൻ ചെറിയ  വീട്ടിൽ നാലുകെട്ടും നടുമുറ്റവും ഉൾക്കൊളിച്ചു നൽകി.

ADVERTISEMENT

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് 1673 ചതുരശ്രയടിയിൽ ഒരുക്കിയത്. ഇന്റർലോക്ക് ബ്രിക്ക് കൊണ്ടാണ്  സ്ട്രക്ചർ നിർമിച്ചത്. സിമന്റ്, മണൽ എന്നിവയുടെ ഉപയോഗം കുറച്ചുമതി എന്നതാണ് ഇതിന്റെ ഗുണം. വലിയ കട്ടകൾ ആയതിനാൽ എണ്ണവും കുറച്ചുമതി. അതുവഴി ചെലവും കുറയ്ക്കാം. സിമന്റ് പ്ലാസ്റ്ററിങ് ഒഴിവാക്കി ജിപ്സം പ്ലാസ്റ്ററിങ്ങാണ് ഉള്ളിലെ ചുവരുകൾക്ക് നൽകിയത്. ഇതും ചെലവ് കുറയ്ക്കുന്നതിനൊപ്പം ഉള്ളിൽ കൂളിങ് നിലനിർത്താനും സഹായിക്കുന്നു.

ജിഐ ട്രസ് റൂഫിങ് ചെയ്ത ശേഷം കോൺക്രീറ്റ് ഓട് വിരിച്ചാണ് മേൽക്കൂര ഒരുക്കിയത്.  ഉള്ളിൽ പഴയ തറവാടുകളിലെ തടിമച്ചിനെ അനുസ്മരിപ്പിക്കുംവിധം ജിപ്സം ഫോൾസ് സീലിങ് നൽകി എൽഇഡി ലൈറ്റുകൾ കൊടുത്തു. ചെലവ്  കുറയ്ക്കാൻ ട്രഡീഷണൽ മാതൃകയിലുള്ള പൂമുഖവും സോപാനവും ഒഴിവാക്കി.

മുൻവശത്തെ വാതിലും ജനലും മാത്രം തേക്കിൽ നിർമിച്ചു. ബാക്കി ജനലുകൾ സ്റ്റീലിൽ നിർമിച്ചു. അപ്രധാന വാതിലുകൾ റെഡിമെയ്ഡായി വാങ്ങി. ചതുരശ്രയടിക്ക് 60 രൂപ വിലയുള്ള ഇടത്തരം മാർബോനൈറ്റാണ്  നിലത്തുവിരിച്ചത്. 

മഴയും വെയിലുമെല്ലാം ഉള്ളിലെത്തുന്ന തുറന്ന മേൽക്കൂരയാണ് നടുമുറ്റത്തിന്. അധികസുരക്ഷയ്ക്കായി മെറ്റൽ ഗ്രില്ലുകൾ നൽകി. മഴവെള്ളം ഒഴുകിപ്പോകാൻ നടുമുറ്റത്ത് ഡ്രെയിനേജ് സംവിധാനവും നൽകി. 

ADVERTISEMENT

നടുമുറ്റത്തിലേക്ക് കാഴ്ച ലഭിക്കുംവിധം വശങ്ങളിലായി ലിവിങ്- ഡൈനിങ് ഒരുക്കി. ഒരു വശം ബെഞ്ച് കൺസെപ്റ്റിലുള്ള ഊൺമേശയാണ്. പ്രധാന അടുക്കള ഓപ്പൺ ശൈലിയിൽ ഒരുക്കി. അലുമിനിയം ഫാബ്രിക്കേഷൻ ചെയ്താണ് കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.  സമീപം വർക്കേരിയയുമുണ്ട്. ഇവിടെ ഭിത്തിയിൽ ഗ്രില്ലുകൾ നൽകിയതിനാൽ ക്രോസ് വെന്റിലേഷൻ സുഗമമാകുന്നു.

മൂന്നു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം നൽകി. ചെലവ്  കുറയ്ക്കാൻ, ഫെറോസിമന്റ് സ്ളാബ് വാർത്ത ശേഷം  എസിപി ഷീറ്റ് ഉപയോഗിച്ചാണ് വാഡ്രോബുകൾ നിർമിച്ചത്.

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം ഏകദേശം 24 ലക്ഷം രൂപയാണ് ഈ വീടിന് ചെലവായത്. ഇപ്പോഴത്തെ നിരക്കിൽ ഇതുപോലെ ഒരു വീട് പണിയണമെങ്കിൽ കുറഞ്ഞത് 35 ലക്ഷമെങ്കിലും ആകെണ്ടയിടത്താണ് ഇതെന്നോർക്കണം. 

ചുരുക്കത്തിൽ, ബദൽ സാമഗ്രികളുടെ ഉപയോഗത്തിലൂടെ, ചെലവ് കുറച്ചു സൗകര്യങ്ങളുള്ള നാലുകെട്ട് സാധാരണക്കാരനും സ്വന്തമാക്കാൻ സാധിക്കും എന്നുതെളിയിക്കുകയാണ് ഈ മനോഹരവീട്...

ADVERTISEMENT

Project facts

Location- Mayannoor, Thrissur

Plot- 6.5 cent

Area- 1673 SFT

Owner- Ratheesh

Designer- K.V Muraleedharan

Building Designers Chelari, Malappuram

Mob- 9895018990

email- buildingdesigners1985@gmail.com

Budget- 24 Lakhs

English Summary- 24 Lakh Nalukettu Thrissur Plan