അവിശ്വസനീയം! 2.5 സെന്റ് 6 ലക്ഷം! ഇത് സാധാരണക്കാർ കാത്തിരുന്ന വീട്; വിഡിയോ
ഏതൊരു സാധാരണക്കാരന്റെയും സ്വപ്നമാണ് പോക്കറ്റ് കീറാതെ ഒരു നല്ല വീട്. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളിൽ പണിക്കൂലിയിലും സാമഗ്രികളുടെ വിലയിലും ഉണ്ടായ വർധന സാധാരണക്കാരുടെ ഭവനസ്വപ്നങ്ങളെ ബാധിച്ചിട്ടുണ്ട്. എന്നാൽ ഈ സാഹചര്യത്തിലും കുറഞ്ഞ ബജറ്റിൽ വീടുകൾ നിർമിച്ചു നൽകി മാതൃകയാവുകയാണ് കെ.വി മുരളീധരൻ എന്ന ഡിസൈനർ.

ഏതൊരു സാധാരണക്കാരന്റെയും സ്വപ്നമാണ് പോക്കറ്റ് കീറാതെ ഒരു നല്ല വീട്. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളിൽ പണിക്കൂലിയിലും സാമഗ്രികളുടെ വിലയിലും ഉണ്ടായ വർധന സാധാരണക്കാരുടെ ഭവനസ്വപ്നങ്ങളെ ബാധിച്ചിട്ടുണ്ട്. എന്നാൽ ഈ സാഹചര്യത്തിലും കുറഞ്ഞ ബജറ്റിൽ വീടുകൾ നിർമിച്ചു നൽകി മാതൃകയാവുകയാണ് കെ.വി മുരളീധരൻ എന്ന ഡിസൈനർ. കോഴിക്കോട് മാങ്കാവിൽ വെറും 2.5 സെന്റിൽ വെറും 6 ലക്ഷം രൂപയ്ക്ക് നിർമിച്ച ഈ വീടിന്റെ വിശേഷങ്ങൾ അറിയാം...
ഹോമിയോ ഡോക്ടറായ ഭാര്യക്ക് പ്രാക്ടീസ് ചെയ്യാൻ വീടിനോട് ചേർന്ന് ചെറിയൊരു സൗകര്യം എന്നതായിരുന്നു ഗൃഹനാഥനായ ബാബുവിന്റെ മനസ്സിൽ ആദ്യം. എന്നാൽ നിശ്ചയിച്ച ബജറ്റിൽ ഒരു ക്ലിനിക്കിനപ്പുറം ചെറിയ ഒരു മുറി വീട് തന്നെ ഡിസൈനർ നിർമിച്ചു നൽകി.
സിറ്റൗട്ട്, ഹാൾ, ഒരു കിടപ്പുമുറി, രണ്ടു ബാത്റൂം എന്നിവയാണ് 435 ചതുരശ്രയടിയിൽ ഒരുക്കിയത്. ലിവിങ് ഹാൾ കൺസൾട്ടിങ് റൂമാക്കി മാറ്റി. ഭാവിയിൽ ഹാൾ, ലിവിങ് കം ഡൈനിങ് ആക്കിമാറ്റാം. ഒരു ബാത്റൂം സ്‌പേസ് അടുക്കളയുമാക്കാം. അങ്ങനെ ഒരു ചെറുവീടായി മാറ്റിയെടുക്കാൻ സാധിക്കും.
വെള്ളം കയറുന്ന സ്ഥലമായതിനാൽ തറ ഉയർത്തി കരിങ്കല്ല് കൊണ്ട് ബെൽറ്റ് വാർത്താണ് ഫൗണ്ടേഷൻ കെട്ടിയത്. ഇന്റർലോക്ക് ബ്രിക്ക് ഉപയോഗിച്ചാണ് വീട് നിർമിച്ചത്. സിമന്റ്, മണൽ എന്നിവയുടെ ഉപയോഗം കുറച്ചുമതി എന്നതാണ് ഇതിന്റെ ഗുണം. അതുവഴി ചെലവും കുറയ്ക്കാം. ജിഐ ട്രസ് റൂഫിങ് ചെയ്താണ് കോൺക്രീറ്റ് ഓട് വിരിച്ചു മേൽക്കൂര ഒരുക്കിയത്. ഗ്രേ+ വൈറ്റ് നിറമാണ് പുറംകാഴ്ചയിൽ നൽകിയത്.
സിമന്റ് പ്ലാസ്റ്ററിങ് ഒഴിവാക്കി ജിപ്സം പ്ലാസ്റ്ററിങ്ങാണ് ഉള്ളിലെ ചുവരുകൾക്ക് നൽകിയത്. ചെലവ് കുറവിനൊപ്പം ഉള്ളിൽ കൂളിങ് നിലനിർത്താനും ഇത് ഉപകരിക്കുന്നു. വിട്രിഫൈഡ് ടൈലാണ് നിലത്തു വിരിച്ചത്. തടിയുടെ ഉപയോഗം നിയന്ത്രിച്ചതാണ് ചെലവ് ചുരുക്കിയ മറ്റൊരു ഘടകം. പ്രധാന വാതിലും ജനലും മാത്രമേ തടി ഉപയോഗിച്ചുള്ളൂ. ബാക്കി ജനലുകൾ സ്റ്റീൽ കട്ടിളയിൽ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്താണ് നിർമിച്ചത്. യുപിവിസി കൊണ്ടാണ് അപ്രധാന വാതിലുകൾ നിർമിച്ചത്. ഇതും ചെലവ് കുറച്ചു.
ചുരുക്കത്തിൽ ചെറിയ കുടുംബത്തിന് തങ്ങളുടെ സാമ്പത്തിക നില താളം തെറ്റിക്കാതെ നിർമ്മിക്കാവുന്ന ഇത്തരം വീടുകളാണ് ഇനിയുള്ള കാലഘട്ടത്തിൽ കേരളം ആവശ്യപ്പെടുന്നത്.
Project facts
Location- Pantheeramkavu, Calicut
Area- 435 SFT
Plot- 2.5 cent
Owner- Babu & Dr. Anitha Babu
Designer- K.V Muraleedharan
Building Designers Chelari, Malappuram
Mob- 9895018990
email- buildingdesigners1985@gmail.com
English Summary- 6 lakh House Plan Kerala