ആദ്യനോട്ടത്തിൽ തന്നെ ആരുടേയും മനസ്സ് കവരുന്ന ഭംഗിയാണ്, അങ്കമാലിക്കടുത്ത് മറ്റൂരിലുള്ള ജോബിന്റെയും കുടുംബത്തിന്റെയും പുതിയ വീടിന്റെ സവിശേഷത. തങ്ങൾ നിശ്ചയിച്ച ബജറ്റിൽ എത്രയും പെട്ടെന്ന് വീട് പണിതുകിട്ടണം എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. ഇത് പാലിച്ചാണ് പണി പൂർത്തിയാക്കിയത്. കൊച്ചി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യനോട്ടത്തിൽ തന്നെ ആരുടേയും മനസ്സ് കവരുന്ന ഭംഗിയാണ്, അങ്കമാലിക്കടുത്ത്  മറ്റൂരിലുള്ള  ജോബിന്റെയും കുടുംബത്തിന്റെയും പുതിയ വീടിന്റെ സവിശേഷത. തങ്ങൾ നിശ്ചയിച്ച ബജറ്റിൽ എത്രയും പെട്ടെന്ന് വീട് പണിതുകിട്ടണം എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. ഇത് പാലിച്ചാണ് പണി പൂർത്തിയാക്കിയത്.

കൊച്ചി വിമാനത്താവളത്തിൽ നിന്നും രണ്ടു കിലോമീറ്ററേ ഇവിടേക്കുള്ളൂ എങ്കിലും തികച്ചും ഗ്രാമാന്തരീക്ഷമാണ് ഇവിടെ. തറവാടിനോട് ചേർന്നുള്ള 13 സെന്റിലാണ് വീടുപണിതത്. കൊളോണിയൽ ശൈലിയിലാണ് പുറംകാഴ്ച. വർണാഭമായ അപെക്സ് പെയിന്റിങ് വർക്കുകളാണ് പുറംകാഴ്ചയ്ക്ക് മാറ്റേകുന്നത്.

ADVERTISEMENT

ചരിച്ചു വാർത്ത് ഷിംഗിൾസ് വിരിച്ച മേൽക്കൂരയാണ് വീടിന്. രണ്ടു നിലയാണെങ്കിലും കാഴ്ചയിൽ ഒരുനിലയുടെ ഒതുക്കം ഫീൽ ചെയ്യും. പോർച്ച്, സിറ്റൗട്ട് , ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, രണ്ടു ബാൽക്കണി എന്നിവയാണ് 2582 ചതുരശ്രയടിയിൽ ഒരുക്കിയത്.

സിറ്റൗട്ടിൽ നിന്നും ലിവിങ്ങിലേക്കാണ് പ്രവേശനം. ഇതിനോട് ചേർന്ന് പ്രെയർ സ്‌പേസ് നൽകി. മൾട്ടിവുഡ്, വെനീർ എന്നിവയോടൊപ്പം വോൾപേപ്പറുകളും ഇവിടം അലങ്കരിക്കുന്നു. കസ്റ്റം മെയ്ഡ് ഫർണിച്ചറുകളും ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും അകത്തളം പ്രസന്നമാക്കുന്നു. ടിവി വോൾ വെനീർ ഫിനിഷിൽ ബോക്സ് രൂപത്തിൽ ഹൈലൈറ്റ് ചെയ്തു.

ഊണുമേശയും കസേരകളും പ്ലോട്ടിൽ ഉണ്ടായിരുന്ന മരത്തിൽ പണിതീർത്തതാണ്. പാൽക്കൈനി മരമാണ് ഇതിനുപയോഗിച്ചത്. സെമി സ്പൈറൽ ശൈലിയിലുള്ള സ്‌റ്റെയറാണ് നൽകിയത്. സ്റ്റീൽ+ വുഡ് കോംബിനേഷനിലാണ് കൈവരികൾ.

മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികൾ നൽകി.  അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ നൽകി.

ADVERTISEMENT

മൾട്ടിവുഡ്+ നാനോവൈറ്റ് ഫിനിഷാണ് അടുക്കളയ്ക്ക്. മൾട്ടിവുഡും വെനീറും ക്യാബിനറ്റുകൾക്ക് ഉപയോഗിച്ചു. സീലിങ്ങിലും ഇതിന്റെ പ്രതിഫലനം കാണാം.

രണ്ടു ബാൽക്കണികൾ മുകൾനിലയിലുണ്ട്. എന്നാൽ പുറംകാഴ്ചയിൽ ഇവ പെട്ടെന്ന് ദൃശ്യമാകില്ല.

ചുരുക്കത്തിൽ തങ്ങളുടെ ആവശ്യപ്രകാരം വേഗത്തിൽ വീട് സഫലമായതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.

ADVERTISEMENT

Project facts

Location- Mattoor, Ernakulam

Area- 2582 SFT

Plot- 13 cent

Owner- Jobin John

Design- Anoop K G

Cad Artech, Angamali

Mob- 9037979660

Y.C- 2020

ചിത്രങ്ങൾ- ഹവിൻ പ്രിന്റോ 

English Summary- Colonial  House Athani Plan