കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഇടുക്കി- എറണാകുളം അതിർത്തിപ്രദേശമായ നേര്യമംഗലം. ഇതിനു സമീപം തലക്കോട് എന്ന സ്ഥലത്താണ് പ്രവാസി വ്യവസായിയും സിഇഒയുമായ ഷാക്കിറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഇന്ന് ഈ വീടിന്റെ പാലുകാച്ചലാണ്. വീട്ടുകാർക്കുള്ള സർപ്രൈസ് സമ്മാനമായി ഈ വീടിന്റെ വിശേഷങ്ങൾ കാണാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശത്ത് സുഗന്ധവ്യഞ്ജന മേഖലയിലെ ബിസിനസ് സ്ഥാപനത്തിന്റെ സിഇഒ ആണ് ഷാക്കിർ. നാട്ടിലെ പഴയ തറവാട് പൊളിച്ചു കളഞ്ഞാണ് പുതിയ വീട് പണിതത്. വീതി വളരെ കുറഞ്ഞു, നീളംകൂടിയ പ്ലോട്ടിൽ, വീട് പണിയുക എന്നതായിരുന്നു വെല്ലുവിളി. മാത്രമല്ല, പ്ലോട്ട് തന്നെ പല തട്ടുകളായി കിടക്കുന്നു. പരമാവധി സ്ഥലം ഉപയുക്തമാക്കാൻ വേണ്ടിയാണ് ഫ്ലാറ്റ്- ബോക്സ് ശൈലിയിൽ വീട് രൂപകൽപന ചെയ്തത്. കെട്ടിലും മട്ടിലും, ആദ്യകാഴ്ചയിൽ തന്നെ നമ്മുടെ മനസ്സിൽ കയറിപ്പറ്റുന്ന ഒരു പുതുമയുണ്ട് ഈ വീടിന്. അടിമുടി വെള്ള നിറത്തിലാണ് വീട്. വീടിന് അൽപം വീതി തോന്നിപ്പിക്കുക എന്ന ഉദ്ദേശ്യവും മുൻവശത്തെ പർഗോളകൾക്കും പാസേജിനുമുണ്ട്.

ADVERTISEMENT

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പ്രയർ ഹാൾ, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ഓപ്പൺ ടെറസ് എന്നിവയാണ് 3400 ചതുരശ്രയടിയിൽ ഒരുക്കിയത്. നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ചു ഭംഗിയാക്കിയ മുറ്റത്തുനിന്നും നീളൻ പാസേജിലൂടെയാണ് അകത്തേക്ക് പ്രവേശിക്കുന്നത്.

അകത്തേക്ക് കയറുമ്പോൾ സ്വകാര്യത നൽകി ഫോർമൽ ലിവിങ് വേർതിരിച്ചു. ഡൈനിങ് ഡബിൾ ഹൈറ്റിലാണ്. ഡൈനിങ് ഹാളിൽ ഫാമിലി  ലിവിവിങ്, സ്‌റ്റെയർ, വാഷ് ഏരിയകൾ വിന്യസിച്ചു. ഊണുമേശയുടെ വ്യത്യസ്ത ഭംഗിക്ക് പിന്നിൽ ഒരു സർപ്രൈസുണ്ട്. ഫൈബർ ഗ്ലാസ് ഉണ്ടാക്കുന്ന റെസിൻ മോൾഡിൽ മരത്തിന്റെ പീസ് മുക്കിവച്ചാണ് ഊണുമേശ നിർമിച്ചത്. അങ്ങനെയാണ് ചോക്കലേറ്റ് തീമിൽ ടോപ് രൂപംകൊണ്ടത്.

നാലു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം, ഡ്രസിങ് സ്‌പേസ്‌ വേർതിരിച്ചു. കിടപ്പുമുറിയുടെ ഹെഡ്ബോർഡ് ഹൈലൈറ്റ് ചെയ്തു. മാസ്റ്റർ ബെഡ്‌റൂമിൽ ഫാബ്രിക് ക്ലാഡിങ് നൽകിയപ്പോൾ മറ്റു മുറികളിൽ ടെക്സ്ചർ പെയിന്റ് നൽകി.

ഗ്രീൻ തീമിലാണ് കിച്ചൻ. അക്രിലിക് ഫിനിഷിലാണ് ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. കിച്ചന്റെ ഒരു വശത്തെ കൗണ്ടർ, ബ്രേക്ക്ഫാസ്റ്റ് ടേബിളായും മാറ്റി. സമീപം  പുകയില്ലാത്ത അടുപ്പുള്ള വർക്കേരിയ, ലോൺട്രി സ്‌പേസ് എന്നിവ നൽകി.

ADVERTISEMENT

ധാരാളം ഓപ്പൺ ടെറസ് ഉള്ളതുകൊണ്ട് ഭാവിയിൽ ഇവിടെ വെജിറ്റബിൾ ഗാർഡനും യൂട്ടിലിറ്റി- പാർട്ടി സ്‌പേസുമൊക്കെ ആക്കിമാറ്റുകയും ചെയ്യാം.

ഒന്നര വർഷം മുൻപാണ് പണിതുടങ്ങിയത്. കൊറോണക്കാലത്ത് പണി അൽപം മന്ദഗതിയിലായെങ്കിലും കാത്തിരിപ്പിനൊടുവിൽ, ഇന്ന്, ആഗ്രഹിച്ച പോലെയൊരു  പുതിയ വീടിന്റെ സന്തോഷത്തിലേക്ക് പ്രവേശിക്കുകയാണ് ഷാക്കിറും കുടുംബവും. ഈ ഫീച്ചർ അവർക്കുള്ള സർപ്രൈസ് സമ്മാനവും...

Project facts

Location- Neryamangalam

ADVERTISEMENT

Area-3400 SFT

Plot- 23 cent

Owner- Shakir PA

Architect- Darvish Architects

Mob- 7594848465

Email-info@darvisharchitects.com

Y.C- 2020 Oct19

ചിത്രങ്ങൾ- അജീബ് കോമാച്ചി 

Mob- 98478 64080

English Summary- White Themed Colonial House Plan