ഇതിനു പകരം വയ്ക്കാൻ മറ്റൊന്നില്ല! കുട്ടനാടിന്റെ ഭംഗിയിൽ ഒരു സുന്ദരവീട്!
ചമ്പക്കുളത്താണ് ദിനൂപ് മുരളിയുടെയും കുടുംബത്തിന്റെയും പുതിയ വീട്. കുട്ടനാടൻ പാടശേഖരങ്ങൾക്ക് സമീപം തെങ്ങിൻതോപ്പുകൾ അതിർവരമ്പുകൾ തീർത്ത പ്ലോട്ടിൽ, കുട്ടനാടിന്റെ പ്രകൃതിഭംഗിയിൽ ലയിച്ചു നിൽക്കുന്ന ഒരു വീട് എന്നതായിരുന്നു ഗൃഹനാഥൻ ആവശ്യപ്പെട്ടത്. പരമ്പരാഗത ശൈലിക്കൊപ്പം സമകാലിക ശൈലികളും ചേർത്താണ് വീട്

ചമ്പക്കുളത്താണ് ദിനൂപ് മുരളിയുടെയും കുടുംബത്തിന്റെയും പുതിയ വീട്. കുട്ടനാടൻ പാടശേഖരങ്ങൾക്ക് സമീപം തെങ്ങിൻതോപ്പുകൾ അതിർവരമ്പുകൾ തീർത്ത പ്ലോട്ടിൽ, കുട്ടനാടിന്റെ പ്രകൃതിഭംഗിയിൽ ലയിച്ചു നിൽക്കുന്ന ഒരു വീട് എന്നതായിരുന്നു ഗൃഹനാഥൻ ആവശ്യപ്പെട്ടത്. പരമ്പരാഗത ശൈലിക്കൊപ്പം സമകാലിക ശൈലികളും ചേർത്താണ് വീട് ഒരുക്കിയത്.
പാടശേഖരത്തിന് നടുവിലുള്ള പ്ലോട്ട് ആയതിനാൽ അടിത്തറ നന്നായി പൈലിങ് നടത്തി ഉറപ്പിച്ചാണ് വീടുപണി തുടങ്ങിയത്. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അപ്പർ ലിവിങ്, നാലു കിടപ്പുമുറികൾ എന്നിവയാണ് 2700 ചതുരശ്രയടിയിൽ ഒരുക്കിയത്.
ലളിതവും സുന്ദരവുമായ ഡിസൈൻ നയങ്ങളാണ് അകത്തളത്തിൽ ഹൈലൈറ്റ്. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫ്ളോറിങ്ങും സീലിങ്ങും തമ്മിൽ ഒരു ഇണക്കം ഉറപ്പുവരുത്തിയിട്ടുണ്ട്. പഴയ ഫർണിച്ചറുകൾ പരമാവധി പുനരുപയോഗിച്ചു.
ഡബിൾ ഹൈറ്റിലാണ് സ്റ്റെയർ ഏരിയ. അതിനുതാഴെ പെബിൾ കോർട്യാർഡും ഊഞ്ഞാലും നൽകി സ്‌പേസ് മനോഹരമാക്കി. ഭിത്തിയിൽ നൽകിയ വള്ളത്തിന്റെയും തുഴയുടെയും ആർടിഫാക്ടുകൾ ചമ്പക്കുളത്തിന്റെ മാസ്മരികത വിളിച്ചോതുന്നു. എംഎസ് വുഡ് കോംബിനേഷനിലാണ് സ്‌റ്റെയറും കൈവരികളും.
മറൈൻ പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. കിച്ചനും ഡൈനിങ്ങിനും ഇടയിൽ ഓപ്പൺ സെർവിങ് കൗണ്ടർ നൽകി.
നാലു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസ് നൽകി. മറ്റു അനാവശ്യ അലങ്കാരങ്ങൾ ഒഴിവാക്കി.
മുകൾനിലയിലെ ഓപ്പൺ ടെറസും ബാൽക്കണിയുമാണ് മറ്റൊരു ഹൃദയഭാഗം. വൈകുന്നേരങ്ങളിൽ വീട്ടുകാരുടെ പ്രിയപ്പെട്ട ഒത്തുചേരൽ ഇടംകൂടിയാണിവിടം. വയലിന്റെ ഹരിതാഭയും കുളിർകാറ്റും തെങ്ങിൻതോപ്പുകളും സൂര്യാസ്തമയവുമൊക്കെ ഇവിടെയിരുന്ന് ആസ്വദിക്കാം.
Project facts
Location- Chambakulam
Plot- 40 cent
Area- 2700 SFT
Owner- Dinoop Murali
Design- Anoop Kumar CA
Planet Architecture, Changanacherry
Mob- 9961245604
Y.C- 2020
English Summary- Kerala Home in Kuttanad Plan