മലപ്പുറം ജില്ലയിലെ കാക്കത്തടം എന്ന സ്ഥലത്താണ് പ്രവാസിയായ നാസറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ദുബായിൽ ബിസിനസ് നടത്തുന്ന നാസറിന്, തനിക്ക് സൗഭാഗ്യങ്ങൾ തന്ന ഗൾഫ് നാടിന്റെ ഓർമകൾ ഇങ്ങ് കേരളത്തിലും അനുഭവവേദ്യമാകുന്ന ഒരു വീട് വേണം..

മലപ്പുറം ജില്ലയിലെ കാക്കത്തടം എന്ന സ്ഥലത്താണ് പ്രവാസിയായ നാസറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ദുബായിൽ ബിസിനസ് നടത്തുന്ന നാസറിന്, തനിക്ക് സൗഭാഗ്യങ്ങൾ തന്ന ഗൾഫ് നാടിന്റെ ഓർമകൾ ഇങ്ങ് കേരളത്തിലും അനുഭവവേദ്യമാകുന്ന ഒരു വീട് വേണം..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ജില്ലയിലെ കാക്കത്തടം എന്ന സ്ഥലത്താണ് പ്രവാസിയായ നാസറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ദുബായിൽ ബിസിനസ് നടത്തുന്ന നാസറിന്, തനിക്ക് സൗഭാഗ്യങ്ങൾ തന്ന ഗൾഫ് നാടിന്റെ ഓർമകൾ ഇങ്ങ് കേരളത്തിലും അനുഭവവേദ്യമാകുന്ന ഒരു വീട് വേണം..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ജില്ലയിലെ കാക്കത്തടം എന്ന സ്ഥലത്താണ് പ്രവാസിയായ നാസറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ദുബായിൽ  ബിസിനസ് നടത്തുന്ന നാസറിന്, തനിക്ക് സൗഭാഗ്യങ്ങൾ തന്ന ഗൾഫ് നാടിന്റെ ഓർമകൾ ഇങ്ങ് കേരളത്തിലും അനുഭവവേദ്യമാകുന്ന ഒരു വീട് വേണം എന്നായിരുന്നു ആഗ്രഹം. അങ്ങനെയാണ് അറേബ്യൻ തീമിൽ ഈ സ്വപ്നസൗധം ഉയർന്നത്.

ടർക്കിഷ് ഡിസൈനുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പുറംകാഴ്ച. അധികം ഗിമ്മിക്കുകൾ ചെയ്യാതെ പ്ലെയിൻ ഡിസൈനിൽ എലിവേഷൻ ഒരുക്കി. അകത്തേക്ക് കയറുമ്പോഴാണ് അദ്ഭുതങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്നത്. വീടിന്റെ പ്രൗഢി നന്നായി ആസ്വദിക്കാൻ പാകത്തിൽ അതിവിശാലമായ മുറ്റം വേർതിരിച്ചു. ഗെയ്റ്റിൽ നിന്നും നീണ്ട ഡ്രൈവ് വേയിലൂടെ വേണം പോർച്ചിലേക്കെത്താൻ. ഈ വഴികളിൽ മോഷൻ സെൻസർ ലൈറ്റുകൾ നൽകി. വാഹനങ്ങൾ വരുമ്പോൾ തനിയെ ഇവ പ്രകാശിക്കും. ഇത് സോളറിലാണ് പ്രവർത്തിക്കുന്നത്.

ADVERTISEMENT

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പ്രെയർ സ്‌പേസ്, ലേഡീസ് സിറ്റിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവ താഴത്തെ നിലയിൽ വിന്യസിച്ചു. മുകൾനിലയിൽ ലിവിങ്, ഹോം തിയറ്റർ, ജിം, മൂന്നു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയും ക്രമീകരിച്ചു. മൊത്തം 12500 ചതുരശ്രയടിയുടെ വിശാലതയിലാണ് ഈ സൗധം തലയുയർത്തി നിൽക്കുന്നത്.

തുറസായ നയത്തിലാണ് അകത്തള ക്രമീകരണം. പ്രധാന വാതിൽ തുറന്നു കയറുന്നത് അതിവിശാലമായ ഹാളിലേക്കാണ്. ഇതിന്റെ ഓരോ ഇടങ്ങളിലായി ഓരോ സ്‌പേസുകൾ വിന്യസിക്കുകയാണ് ചെയ്‌തത്. ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് പൊതുവിടങ്ങളിൽ നിലത്തുവിരിയുന്നത്. ഫർണിച്ചറുകൾ മിക്കതും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തവയാണ്. അകത്തളത്തിൽ കമനീയ കാഴ്ചകൾ നിറയ്ക്കുന്ന ലൈറ്റുകളും സീലിങ്ങുമൊക്കെ ദുബായിൽ നിന്നും വാങ്ങിക്കൊണ്ടുവന്നതാണ്.

അകത്തളത്തിൽ ശ്രദ്ധാകേന്ദ്രം ഇരുനിലകളായി പടർന്നുകിടക്കുന്ന ഗോവണിയുടെ കൈവരികളാണ്. നേരത്തെ വീട് ചാനൽ പ്രസിദ്ധീകരിച്ച വയനാട്ടിലെ അറയ്ക്കൽ പാലസ് എന്ന ആഡംബര വീട്ടിലെ ഗോവണി ചെയ്ത ടീം തന്നെയാണ് ഇവിടെയും  ഗോവണി നിർമിച്ചത്.അലോയ് ഫിനിഷിലാണ്  ധാരാളം കൊത്തുപണികളുള്ള ഈ വമ്പൻ കൈവരികൾ.

ഡൈനിങ് ഏരിയയിൽ നിന്നും ലേഡീസ് സിറ്റിങ്ങിൽ നിന്നും സ്വകാര്യതയോടെ ചിട്ടപ്പെടുത്തിയ പൂൾ, റിക്രിയേഷൻ ഏരിയയിലേക്ക് പ്രവേശിക്കാം. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ, വീട്ടിലുള്ളപ്പോൾ വൈകുന്നേരങ്ങൾ ചെലവഴിക്കാൻ, വീട്ടുകാരുടെ ഫേവറിറ്റ് സ്‌പേസ് ആയി ഇവിടംമാറി.

ADVERTISEMENT

അതിവിശാലമാണ് കിടപ്പുമുറികൾ. മുകളിലെ കിടപ്പുമുറികളിൽ വുഡൻ ഫ്ളോറിങ് വിരിച്ചു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡെഡിക്കേറ്റഡ് ഡ്രസിങ് സ്‌പേസ്, സീറ്റിങ് സ്‌പേസ് എന്നിവയെല്ലാം മുറികളുടെ ഭാഗമാണ്.

മോഡേൺ സംവിധാനങ്ങൾ എല്ലാം ഒരുക്കിയ വിശാലമായ കിച്ചൻ. അക്രിലിക്+ മൈക്ക ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കലിംഗ സ്റ്റോണാണ് കൗണ്ടറിൽ വിരിച്ചത്. ഒരു ബ്രേക്ക്ഫാസ്റ്റ് ടേബിളും സമീപത്തായി വിന്യസിച്ചു. കിച്ചനോട് ചേർന്നുതന്നെ വർക്കേരിയയും സ്ഥാനംപിടിച്ചു.

ബാക്കിയുള്ള 50 സെന്റിൽ ധാരാളം ഫലവൃക്ഷങ്ങളും ഉടമ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇതിനായി മാത്രം നല്ലൊരു തുക മുടക്കി. മുറ്റത്തെ ലാൻഡ്സ്കേപ്പിൽ നാച്ചുറൽ ബഫലോ ഗ്രാസാണ് വിരിച്ചത്. ചെടികളും മരങ്ങളും ലാൻഡ്സ്കേപ് അലങ്കരിക്കുന്നു.

ഗൃഹനാഥന്റെ അനേക വർഷത്തെ അധ്വാനത്തിന്റെ ഫലമാണ്  ഈ വീടിന്റെ രൂപത്തിൽ പുതുവർഷസമ്മാനമായി ലഭിച്ചത്. ഡിസംബറിലായിരുന്നു പാലുകാച്ചൽ. നിറഞ്ഞ സന്തോഷത്തോടെ ചടങ്ങുകൾ നടത്തിയ ശേഷം വീട്ടുകാർ മടങ്ങിപ്പോയി. അടുത്ത വരവിനായി ഈ വീട് കാത്തിരിക്കുന്നു, വീട്ടുകാരും...

ADVERTISEMENT

ചിത്രങ്ങൾ - അജീബ് കോമാച്ചി 

Project facts

Location- Kakkathadam, Malappuram

Plot- 90 cent

Area- 12500 SFT

Owner- Nasar 

Engineer- NV Ashraf, Anas Babu

Interior Design- Muhammed Shamnas

Envi Associates, Malappuram

Mob- 9946022670, 9995508622, 8592090300

Y.C- 2020 Dec

English Summary- Ultra Luxury Arabian Themed House Malappuram