സ്ഥലപരിമിതിയുടെ ബുദ്ധിമുട്ടുകൾ അപ്രസക്തമാക്കുകയാണ് കണ്ണൂർ തലശ്ശേരിയിലുള്ള ഫറൂഖിന്റെ പുതിയ വീട്. നേർരേഖയിലുള്ള 6.5 സെന്റ് പ്ലോട്ടിനനുസരിച്ചു ലീനിയർ പ്ലാനിലാണ് രൂപകൽപന. ഗൃഹനാഥൻ അടക്കം 5 മക്കളാണ്. സഹോദരങ്ങൾക്കെല്ലാം ഒത്തുകൂടി സന്തോഷം പങ്കുവയ്ക്കാനുള്ള ഒരിടം എന്ന ആശയത്തിലാണ് കുടുംബവക വസ്തുവിൽ ഈ വീട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ഥലപരിമിതിയുടെ ബുദ്ധിമുട്ടുകൾ അപ്രസക്തമാക്കുകയാണ് കണ്ണൂർ തലശ്ശേരിയിലുള്ള ഫറൂഖിന്റെ പുതിയ വീട്. നേർരേഖയിലുള്ള 6.5 സെന്റ് പ്ലോട്ടിനനുസരിച്ചു ലീനിയർ പ്ലാനിലാണ് രൂപകൽപന. ഗൃഹനാഥൻ അടക്കം 5 മക്കളാണ്. സഹോദരങ്ങൾക്കെല്ലാം ഒത്തുകൂടി സന്തോഷം പങ്കുവയ്ക്കാനുള്ള ഒരിടം എന്ന ആശയത്തിലാണ് കുടുംബവക വസ്തുവിൽ ഈ വീട്

Want to gain access to all premium stories?

Activate your premium subscription today

  • icon1
    Premium Stories
  • icon3
    Ad Lite Experience
  • icon3
    UnlimitedAccess
  • icon4
    E-PaperAccess

സ്ഥലപരിമിതിയുടെ ബുദ്ധിമുട്ടുകൾ അപ്രസക്തമാക്കുകയാണ് കണ്ണൂർ തലശ്ശേരിയിലുള്ള ഫറൂഖിന്റെ പുതിയ വീട്. നേർരേഖയിലുള്ള  6.5 സെന്റ് പ്ലോട്ടിനനുസരിച്ചു ലീനിയർ പ്ലാനിലാണ് രൂപകൽപന.

ഗൃഹനാഥൻ അടക്കം 5 മക്കളാണ്. സഹോദരങ്ങൾക്കെല്ലാം ഒത്തുകൂടി സന്തോഷം പങ്കുവയ്ക്കാനുള്ള ഒരിടം എന്ന ആശയത്തിലാണ് കുടുംബവക വസ്തുവിൽ ഈ വീട് പണിതത്.

ADVERTISEMENT

നിലവിൽ ആവശ്യമില്ലാത്തതിനാൽ കാർ പോർച്ച് സ്ട്രക്ചറിൽ ഒഴിവാക്കി. വെള്ള നിറമാണ് പുറംഭിത്തികളിൽ നിറയുന്നത്. വേർതിരിവ് പകരാൻ ഒരു ഭിത്തി നീല നിറത്തിൽ കൊടുത്തു. ബാൽക്കണിയിൽ പർഗോള ഗ്ലാസ് സീലിങ് കൊടുത്തിട്ടുണ്ട്.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ,  അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 2800 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

ഒത്തുചേരലുകൾക്കുള്ള ഇടമായതിനാൽ തുറസായ നയത്തിലാണ് പൊതുവിടങ്ങൾ. പരമാവധി കാറ്റും വെളിച്ചവും അകത്തെത്തുംവിധം വലിയ ജാലകങ്ങൾ സ്ട്രക്ചറിൽ കൊടുത്തു. അതിനാൽ പകൽനേരത്ത് വീടിനുള്ളിൽ ലൈറ്റിടേണ്ട കാര്യമില്ല.

വീടിനുള്ളിൽ ലൈറ്റ് ബ്ലൂ നിറമാണ് കൂടുതലും ചുവരുകളിൽ നിറയുന്നത്. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഇന്റീരിയർ തീം പ്രകാരം ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു. മഹാഗണിയാണ് ഫർണിഷിങ്ങിന് കൂടുതലായും ഉപയോഗിച്ചത്. സ്‌റ്റെയർ, ടിവി യൂണിറ്റ് എന്നിവ ഇടങ്ങളെ വേർതിരിക്കുന്ന സെമി-പാർടീഷനുകളായും വർത്തിക്കുന്നു.

ADVERTISEMENT

ലളിതമായാണ് അഞ്ചു കിടപ്പുമുറികളും ഒരുക്കിയത്. അറ്റാച്ഡ് ബാത്റൂം കൊടുത്തിട്ടുണ്ട്. വുഡൻ തീമിലാണ് കിച്ചൻ. എന്നാൽ വിലയേറിയ തടി ഒഴിവാക്കി, മൾട്ടിവുഡ്, പിയു പെയിന്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്.

ചുരുക്കത്തിൽ ചെറുതെങ്കിലും ലീനിയർ ആയ പ്ലോട്ടിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിയതാണ് ഇവിടെ നിർണായകമായത്.

Project facts

ADVERTISEMENT

Location- Thalassery, Kannur

Plot- 6.5 cent

Area- 2800 SFT

Owner- Farooq

Architect- Rezwin Ahmed

Meraki Designs, Thalassery

Mob- 9946209815

Y.C- 2020 Dec

ചിത്രങ്ങൾ- അഖിൽ കൊമാച്ചി 

English Summary- Small Plot House Plan Kerala

Show comments