ചെറിയ പ്ലോട്ടിൽ ചെലവ് കുറഞ്ഞ വീടുകൾ നിർമിക്കാൻ പൊതുവെ എളുപ്പമാണ്. കാരണം അധികം ആഡംബരങ്ങൾ ഒന്നും ചെയ്യാൻ വകുപ്പുണ്ടാകില്ല. സ്വാഭാവികമായും ഫർണിഷിങ് ചെലവും മൊത്തം ബജറ്റും കുറയും. എന്നാൽ ഈ കാഴ്ചപ്പാടിനെ തിരുത്തിയെഴുതുകയാണ് കൊച്ചി തേവയ്ക്കലുള്ള ഡിജോ-മഞ്ജു ദമ്പതികളുടെ പുതിയ വീട്. 'പ്രകാശം പൊഴിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറിയ പ്ലോട്ടിൽ ചെലവ് കുറഞ്ഞ വീടുകൾ നിർമിക്കാൻ പൊതുവെ എളുപ്പമാണ്. കാരണം അധികം ആഡംബരങ്ങൾ ഒന്നും ചെയ്യാൻ വകുപ്പുണ്ടാകില്ല. സ്വാഭാവികമായും ഫർണിഷിങ് ചെലവും മൊത്തം ബജറ്റും കുറയും. എന്നാൽ ഈ കാഴ്ചപ്പാടിനെ തിരുത്തിയെഴുതുകയാണ് കൊച്ചി തേവയ്ക്കലുള്ള ഡിജോ-മഞ്ജു ദമ്പതികളുടെ പുതിയ വീട്. 'പ്രകാശം പൊഴിക്കുന്ന വീട്' എന്നാണ് ആർക്കിടെക്ട് ടീം ഈ വീടിനു നൽകിയ പേര്.

മുറ്റത്ത് മരങ്ങളും ചെടികളും നടാൻ സ്ഥലപരിമിതിയുണ്ട്. അതിനു പരിഹാരമായി അകത്തളങ്ങൾ ഒരു പച്ചത്തുരുത്തായി മാറണം. മാത്രമല്ല, സ്ഥലപരിമിതി ഒരു രീതിയിലും അനുഭവപ്പെടാനും പാടില്ല. ഇതായിരുന്നു വീട്ടുകാരുടെ ആവശ്യം. വെറും 4.5 സെന്റ് പ്ലോട്ടിലുള്ള വീട്ടിൽ പ്രതീക്ഷിക്കാവുന്ന കാഴ്ചകളല്ല ഇവിടെ ഒരുക്കിയിരിക്കുന്നത്. അടിമുടി പച്ചപ്പിന്റെ സാന്നിധ്യവും വിശാലമായ ഇടങ്ങളുമാണ് അകത്തേക്ക് കയറിയാൽ കാണാനാവുക. 

ADVERTISEMENT

ചെറിയ പ്ലോട്ടിൽ മരങ്ങളുടെ തണൽ ഇല്ലാത്തതിന് പരിഹാരമായാണ് വീടിനു പച്ചപ്പിന്റെ കുട കൊടുത്തത്. പുറംചുവരിനുപുറത്ത് വലിയ ജിഐ ഫ്രെയിം നാട്ടി, അതിലാണ് വള്ളിച്ചെടികൾ പടർത്തിയത്. ഇതുകൂടാതെ ബാൽക്കണിയിലും പാഷൻ ഫ്രൂട്ടും കോവലുമൊക്കെ പടർന്നുകയറാൻ പാകത്തിൽ പന്തൽ നാട്ടിയിട്ടുണ്ട്.

ലിവിങ്, ഡൈനിങ്, കിച്ചൻ, മാസ്റ്റർ ബെഡ്‌റൂം, മൂന്ന് കോർട്യാർഡുകൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. ഫാമിലി ലിവിങ്, രണ്ടു കിടപ്പുമുറികൾ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് മുകൾനിലയിൽ. മൊത്തം 2950 ചതുരശ്രയടിയാണ് വിസ്തീർണം.

പ്രധാനവാതിൽ തുറന്നാൽ ചെടികളും മരങ്ങളും സ്വാഗതമോതുന്ന കോർട്യാർഡിലൂടെ വേണം അകത്തെത്താൻ. തുറസായ നയത്തിലാണ് അകത്തളവിന്യാസം. ഇടങ്ങളെ കോർട്യാർഡുകൾ വഴി കൂട്ടിയിണക്കി.

അടുക്കളയിൽ ഡൈനിങ്ങിനോട് ചേർന്ന കൗണ്ടർ ഒരു സ്റ്റഡിടേബിൾ കം ബ്രേക്‌ഫാസ്റ്റ്  കൗണ്ടറാക്കി മാറ്റി സ്ഥലം ഉപയുക്തമാക്കി. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ക്വാർട്സ് വിരിച്ചു.

ADVERTISEMENT

ടെറസിൽ അടച്ചുവച്ച അലുമിനിയം കലം പോലെ 15 നിർമിതികൾ കാണാം. ഇത് സ്‌കൈലൈറ്റാണ്. വെളിച്ചത്തെ കടത്തിവിടുകയും ചൂടിനെ തടയുകയും ചെയ്യുന്ന ഗ്ലാസാണ് ഇതിൽ വിരിച്ചിരിക്കുന്നത്.

ഭാര്യയും ഭർത്താവും ഐടി മേഖലയിൽ ജോലി ചെയ്യുന്നവരാണ്. ജോലിയുടെ സ്‌ട്രെസും ടെൻഷനുമെല്ലാം ഹീൽ ചെയ്യുന്ന വീട് എന്ന ആവശ്യം ഇവിടെ മനോഹരമായി പ്രാവർത്തികമാക്കി.

ഓഫിസിൽ മുഴുവൻ സമയവും എസിയിൽ ഇരുന്നു ജോലി ചെയ്യേണ്ടി വരുന്നതിനാൽ, ആരോഗ്യം വിചാരിച്ച്, വീട്ടിൽ എസി വേണ്ട എന്നു വീട്ടുകാർ തീരുമാനിച്ചിരുന്നു. അതിനു പകരമാണ് വള്ളിപ്പടർപ്പുകൾ കൊണ്ട് നാച്ചുറൽ എസി ഒരുക്കിയത്. പകൽസമയത്ത് വീടിനുള്ളിൽ  ലൈറ്റും ഫാനും ഇടേണ്ട കാര്യമേയില്ല. അതിനാൽ കറണ്ട് ബില്ലും താരതമ്യേന കുറവാണെന്നു വീട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

Project facts

ADVERTISEMENT

Location- Thevakkal, Kochi

Plot- 4.5 cent

Area- 2950 SFT

Owner- Dijo Jose

Design- Lijo. Reny Architects, Thrissur

Mob- 98470 16689

Y.C- 2020

English Summary- Small Plot House Plans Kerala, Veedu Malayalam Magazine