കണ്ണൂർ തലശ്ശേരിയിലാണ് പ്രവാസിയായ ഉസ്മാന്റെയും കുടുംബത്തിന്റെയും പുതിയ വീട്. നീളം കുറഞ്ഞു വീതിയിൽ കിടക്കുന്ന വെറും 7 സെന്റ് പ്ലോട്ടിന്റെ പരിമിതികൾ മറികടന്ന വീടാണിത്. ചെറിയ പ്ലോട്ടിലെ വീടാണെങ്കിലും അകത്തേക്ക് കയറിയാൽ അത് മറക്കണം. കാറ്റും വെളിച്ചവും സ്വകാര്യതയും നന്നായി ലഭിക്കണം. ഇതായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ തലശ്ശേരിയിലാണ് പ്രവാസിയായ ഉസ്മാന്റെയും കുടുംബത്തിന്റെയും പുതിയ വീട്.  നീളം കുറഞ്ഞു വീതിയിൽ കിടക്കുന്ന വെറും 7 സെന്റ് പ്ലോട്ടിന്റെ പരിമിതികൾ മറികടന്ന വീടാണിത്.

ചെറിയ പ്ലോട്ടിലെ വീടാണെങ്കിലും അകത്തേക്ക് കയറിയാൽ അത് മറക്കണം. കാറ്റും വെളിച്ചവും സ്വകാര്യതയും നന്നായി ലഭിക്കണം. ഇതായിരുന്നു വീട്ടുകാരുടെ പ്രധാന ഡിമാൻഡ്. ഇതിൻപ്രകാരമാണ് ആർക്കിടെക്ട് ഇടങ്ങൾ രൂപകൽപന ചെയ്തത്.  സമകാലിക ബോക്സ് മാതൃകയിലാണ് പുറംകാഴ്ച. വെള്ള പെയിന്റിനു വേർതിരിവ് പകരുന്ന വുഡൻ എലമെന്റ് ഷറാ ബോർഡാണ്. ഒരു വുഡൻ ക്ലാഡിങ്ങിന്റെ ലുക്& ഫീൽ ലഭിക്കാൻ ഇത് സഹായിക്കുന്നു.

ADVERTISEMENT

പോർച്ച്, സിറ്റൗട്ട് , ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 2800 ചതുരശ്രയടിയിൽ വിന്യസിച്ചത്.

സ്ട്രക്ചർ പണിതശേഷം വശത്തായി സ്ഥലം പാഴാക്കാതെ ഇൻഡസ്ട്രിയൽ പോർച്ച് നിർമിച്ചു. സിറ്റൗട്ട് ഡബിൾഹൈറ്റിൽ ഒരുക്കിയത് പുതുമയാണ്. ഇവിടെ പുറംഭിത്തിയിൽ ഗ്ലാസ് ജാളി കൊടുത്തത് പുറംകാഴ്ചയിലും കൗതുകം നിറയ്ക്കുന്നു.

തേക്ക് തടിയുടെ പ്രൗഢിയാണ് ഫർണിഷിങ്ങിൽ നിറയുന്നത്. ഗോവണി പൂർണമായും തേക്കിൽ കടഞ്ഞെടുത്തതാണ്. കൈവരികളിൽ ടഫൻഡ് ഗ്ലാസും കൊടുത്തിട്ടുണ്ട്. വിട്രിഫൈഡ് ടൈൽസാണ് നിലത്തുവിരിച്ചത്. 

ഡൈനിങ് ഹാളാണ് അകത്തെ ശ്രദ്ധാകേന്ദ്രം. ഇവിടം ഡബിൾഹൈറ്റിലാണ്. വശത്തെ ഫോൾഡിങ് ഗ്ലാസ് ഡോർ വഴി കോർട്യാർഡ് സ്‌പേസിലേക്കിറങ്ങാം. ഈ വാതിൽ തുറന്നിട്ടാൽ ചൂടുവായു പുറത്തേക്ക് പോകും. കൂടാതെ വശത്തെ ഭിത്തിയുടെ മുകൾഭാഗം മുഴുവൻ ഗ്ലാസ് ജാലകങ്ങൾ കൊടുത്തു. ഇതുവഴിയും പ്രകാശം സമൃദ്ധമായി ഉള്ളിലേക്കെത്തും.

ADVERTISEMENT

പൊതുവിടങ്ങളിൽ നിന്നും കിടപ്പുമുറിയിലേക്ക് നേരിട്ടു നോട്ടം പോകാതിരിക്കാൻ ഒരു പാസേജ് കൊടുത്തിട്ടുണ്ട്. ഇവിടെ ഭിത്തിയിൽ വെട്ടുകല്ലിന്റെ ഫിനിഷുള്ള ടെക്സ്ചർ പെയിന്റ് അടിച്ചു. താഴെ മൂന്നും മുകളിൽ രണ്ടും കിടപ്പുമുറികളാണുള്ളത്. ഓരോ കിടപ്പുമുറികളും വ്യത്യസ്ത തീമിൽ ഒരുക്കി. മൂത്ത മകളുടെ വിവാഹം പ്രമാണിച്ച് മണിയറ തീമിലാണ് ഒരു കിടപ്പുമുറി ഒരുക്കിയത്. കട്ടിലിന്റെ ഹെഡ്ബോർഡിൽ ഹൈലൈറ്റർ നിറങ്ങളും റെക്സിൻ ക്ലാഡിങ്ങും കൊടുത്തു. അറ്റാച്ഡ് ബാത്‌റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ മുറികളിൽ സജ്ജീകരിച്ചു.

മൾട്ടിവുഡ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ കൊറിയൻ സ്റ്റോൺ വിരിച്ചു. സമീപം വർക്കേരിയ കൊടുത്തു.

ചുരുക്കത്തിൽ വീട്ടുകാരുടെ ആഗ്രഹം പോലെതന്നെ, അകത്തേക്ക് കയറിയാൽ പ്ലോട്ടിന്റെ പരിമിതികളും സ്ഥലക്കുറവുമൊന്നും അനുഭവപ്പെടുകയേയില്ല എന്നതാണ് ഈ വീടിന്റെ വിജയം.

Project facts

ADVERTISEMENT

Location- Thalassery, Kannur

Plot- 7 cent

Area- 2800 SFT

Owner- Usman

Architect- Rezwin Ahmed

Meraki Designs, Thalassery

Mob- 9946209815

Y.C- 2020

ചിത്രങ്ങൾ- അഖിൽ കൊമാച്ചി 

English Summary- Best Kerala House Plan; Home in Small Plot