ആകെയുള്ള 7.5 സെന്റ് പ്ലോട്ടിൽ, ഒരുനിലയിൽ പരമാവധി സൗകര്യങ്ങൾ ഒരുക്കി, പറയുന്ന ബജറ്റിൽ വീട് ഒരുക്കി നൽകണം എന്നായിരുന്നു കോതമംഗലം സ്വദേശി തങ്കച്ചൻ ഡിസൈനർമാരോട് ആവശ്യപ്പെട്ടത്. കുറച്ചുമാസങ്ങൾക്കുള്ളിൽ മനസ്സിൽ കണ്ടതുപോലെ ഒരു വീട് ഇവിടെ ഉയർന്നുപൊങ്ങി. ഫ്ലാറ്റ്- ബോക്സ് മാതൃകയിലാണ് എലിവേഷൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആകെയുള്ള 7.5 സെന്റ് പ്ലോട്ടിൽ, ഒരുനിലയിൽ പരമാവധി സൗകര്യങ്ങൾ ഒരുക്കി, പറയുന്ന ബജറ്റിൽ വീട് ഒരുക്കി നൽകണം എന്നായിരുന്നു കോതമംഗലം സ്വദേശി തങ്കച്ചൻ ഡിസൈനർമാരോട് ആവശ്യപ്പെട്ടത്. കുറച്ചുമാസങ്ങൾക്കുള്ളിൽ മനസ്സിൽ കണ്ടതുപോലെ ഒരു വീട് ഇവിടെ ഉയർന്നുപൊങ്ങി.

ഫ്ലാറ്റ്- ബോക്സ് മാതൃകയിലാണ് എലിവേഷൻ. പുറംഭിത്തിയിൽ ഗ്രൂവ് ചെയ്തു ടെക്സ്ചർ പെയിന്റടിച്ചു. ഭിത്തികൾക്ക് ഉയരമുള്ളതുകൊണ്ട് പുറംകാഴ്ചയിൽ ഇരുനില വീടിന്റെ ഗാംഭീര്യം അനുഭവപ്പെടും. പോർച്ച്,സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു  കിടപ്പുമുറികൾ എന്നിവയാണ് 1680 ചതുരശ്രയടിയിൽ ഒരുക്കിയത്. ഓപ്പൺ പ്ലാനിൽ പണിതതാണ് ഇവിടെ നിർണായകമായത്. അതിനാൽ അകത്തേക്ക് കയറുമ്പോൾ നല്ല വിശാലത അനുഭവപ്പെടുന്നു.

ADVERTISEMENT

വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിഷിങ്ങിലും  പാനലിങ്ങിലും പ്രതിഫലിക്കുന്നത് തേക്കിൻ തടിയുടെ പ്രൗഢിയാണ്. ലൈറ്റിങ്ങിന് പ്രത്യേക സ്ഥാനം ഈ വീട്ടിലുണ്ട്. എന്നാൽ ഫോൾസ് സീലിങ് ചെയ്തിട്ടുമില്ല. പകരം മേൽക്കൂര വാർത്തപ്പോൾത്തന്നെ സ്പോട് ലൈറ്റുകൾ പോയിന്റ് ചെയ്തു ഫിക്സ് ചെയ്തു. ഇതുവഴി ചെലവും കുറയ്ക്കാനായി.

അകത്തേക്ക് കയറുമ്പോൾ ലിവിങ്, ഡൈനിങ് ഓപ്പൺ ഹാളിന്റെ ഭാഗമായി വരുന്നു.ഹാളിന്റെ ഒരറ്റത്തുള്ള ഹൈലൈറ്റർ ഭിത്തിയാണ് പ്രധാന ആകർഷണം. ചതുരശ്രയടിക്ക് 300 രൂപയോളമുള്ള റെയിൻഫോറസ്റ്റ് സ്റ്റോൺ ആണ് ഇവിടെ പതിച്ചിരിക്കുന്നത്. മുകളിൽ പർഗോള ഗ്ലാസ് സീലിങ്ങുമുണ്ട്. ഭാവിയിൽ ഇവിടം ഒരു സിറ്റിങ് സ്‌പേസ് ആക്കിമാറ്റുകയുമാകാം.

അടുക്കളയിൽ ഇരുന്നാലും ടിവി കാണാൻ സാധിക്കണം എന്നൊരു ആവശ്യവും വീട്ടുകാർ ഉന്നയിച്ചിരുന്നു. അതിൻപ്രകാരമാണ് ടിവി യൂണിറ്റിന്റെ ക്രമീകരണം. ഡൈനിങ്ങിലേക്ക് തുറന്ന ഓപ്പൺ കിച്ചനാണ്. 

വീട് കഴിഞ്ഞു ബാക്കിയുള്ള ഒരിഞ്ചു സ്ഥലം പോലും വെറുതെ ഇട്ടില്ല. ചെറിയ പച്ചക്കറിത്തോട്ടവും ഫലവൃക്ഷത്തോട്ടവും ഇവിടെ ഹാജരുണ്ട്. 50 ലക്ഷം രൂപയാണ് വീടിനു ചെലവായത്. ഫർണിച്ചറുകൾ പിന്നീട് റെഡിമെയ്ഡായി വാങ്ങുകയായിരുന്നു. ആ തുക ഇതിൽ ഉൾപ്പെട്ടിട്ടില്ല.

ADVERTISEMENT

Project facts

Location- Kothamangalam

Plot- 7.5 cent

ADVERTISEMENT

Area- 1680 SFT

Owner- K.M Thankachan

Design- Jithin Thankan, Saljan Raju

Mob- 9846064024, 9847886647

English Summary- Single Storeyed House Plans Kerala