നിലമ്പൂർ കക്കാടംപൊയിലിൽ പുരോഗമിക്കുന്ന കനോലി റിസോർട് പ്രോജക്ടിന്റെ ഓഫിസ് കം റസിൻഡൻസായി ഒരുക്കിയ ഈ വീടിനും നിർമാണരീതിക്കും കേരളത്തിൽ ഇനി ഒരുപാട് പ്രസക്തിയുണ്ട്. കാരണം വെറും 18 ലക്ഷം രൂപയ്ക്കാണ് ഈ 'ഓഫിസ് വീട്' നിർമിച്ചത് എന്നതുതന്നെ. പല തട്ടുകളായി കിടക്കുന്ന പ്ലോട്ടിന്റെ സ്വാഭാവികത നിലനിർത്തിയാണ് ഈ ഓഫിസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലമ്പൂർ കക്കാടംപൊയിലിൽ പുരോഗമിക്കുന്ന കനോലി റിസോർട് പ്രോജക്ടിന്റെ ഓഫിസ് കം റസിൻഡൻസായി ഒരുക്കിയ ഈ വീടിനും നിർമാണരീതിക്കും കേരളത്തിൽ ഇനി ഒരുപാട് പ്രസക്തിയുണ്ട്. കാരണം വെറും 18 ലക്ഷം രൂപയ്ക്കാണ് ഈ 'ഓഫിസ് വീട്' നിർമിച്ചത് എന്നതുതന്നെ. പല തട്ടുകളായി കിടക്കുന്ന പ്ലോട്ടിന്റെ സ്വാഭാവികത നിലനിർത്തിയാണ് ഈ ഓഫിസ് വീട് നിർമിച്ചത്. 

100 % പരിസ്ഥിതിസൗഹൃദമായാണ് നിർമാണം എന്നതാണ് ഹൈലൈറ്റ്. എല്ലാം പുനരുപയോഗിക്കാവുന്ന സാമഗ്രികളാണ്. അതിനാൽ ആവശ്യമെങ്കിൽ അഴിച്ചുമാറ്റി മറ്റൊരിടത്ത് വീണ്ടും അസംബിൾ ചെയ്യാം. നിർമാണവസ്തുക്കളുടെ വേസ്റ്റേജ് ഇല്ലേയില്ല!  സാധാരണ വീടുകളുടെ പ്ലാൻ വരയ്ക്കലിൽ നിന്നും വ്യത്യസ്തമായി, പൂർണമായും സൈറ്റിൽ തന്നെയിരുന്നു പ്ലാൻ വരച്ചു എന്നതാണ് മറ്റൊരു സവിശേഷത.

ADVERTISEMENT

ജിഐ ചട്ടക്കൂട് നിർമിച്ച ശേഷം അതിനുമുകളിൽ ഫൈബർ സിമന്റ് ബോർഡുകൾ സ്ക്രൂ ചെയ്തുള്ള നിർമാണരീതിയാണ് ഇവിടെ അവലംബിച്ചത്. മേൽക്കൂരയും ട്രസ് വർക്ക് ചെയ്ത് ഓടുവിരിച്ചു. ഒരു ലോബി, വിശാലമായ കോൺഫറൻസ് ഹാൾ, ഒരു കിടപ്പുമുറി, ബാൽക്കണി എന്നിവ മാത്രമാണ് 1000 ചതുരശ്രയടിയിൽ ഉള്ളത്. 

ഭൂനിരപ്പിൽ നിന്നും ഉയർത്തിയാണ് അടിത്തറ. ടാർ വീപ്പയ്ക്കുള്ളിൽ ഇറക്കിവച്ച  I സെക്‌ഷൻ പില്ലറുകളാണ് വീടിന്റെ ഭാരം താങ്ങുന്നത്. അടിത്തറ വി ബോർഡ് കൊണ്ടുനിർമിച്ചു.

ആർക്കിടെക്ട് ഉവൈസ് സുബ്ബുവാണ് ഈ വീടിന്റെ ശിൽപി. ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിരവധി തദ്ദേശീയ നിർമിതിയുടെ ഭാഗമായ അനുഭവസമ്പത്ത് കൈമുതലാക്കിയാണ് ഉവൈസ് കേരളത്തിൽ  പ്രവർത്തനം തുടങ്ങിയത്. വെറും മൂന്നുമാസം കൊണ്ട് ഈ ഓഫിസ് വീട് പൂർത്തിയായി.

പരിസ്ഥിതിക്ക് ദോഷം വരുത്താതെ, കുറഞ്ഞ ചെലവിൽ വീട് നിർമിക്കാനുള്ള സാങ്കേതികവിദ്യയാണ് ഈ ഓഫിസ് കം റസിഡൻസിൽ ഉപയോഗിച്ചത്. ഇത് വീടുപണിയുടെ കാര്യത്തിലും പ്രാവർത്തികമാക്കാം എന്നതാണ് സവിശേഷത. കോൺക്രീറ്റ് ഭിത്തികൾ ഇല്ലാത്തതുകൊണ്ട് അകത്തളങ്ങൾ അനായാസം പരിവർത്തനം ചെയ്യാം. ഉദാഹരണത്തിന്  ഇവിടെയുള്ള കോൺഫറസ്‌ റൂം, ലോബി തുടങ്ങിയവ യഥാക്രമം കിടപ്പുമുറികൾ, അടുക്കള എന്നിവയാക്കി മാറ്റിയാൽ ഇത് ലക്ഷണമൊത്ത ഒരു വീടായിമാറും.  ഉവൈസ് പറയുന്നു.

ADVERTISEMENT

ചെലവ് കുറച്ച ഘടകങ്ങൾ...

  • കോൺക്രീറ്റ് ഉപയോഗം നന്നായി കുറച്ചതാണ് ചെലവ് പിടിച്ചുനിർത്തിയത്. പകരം ജിഐ ചട്ടക്കൂടിൽ ഫൈബർ സിമന്റ് ബോർഡുകൾ ഉപയോഗിച്ചു.
  • പഴയ വീടുകൾ പൊളിച്ചിടത്തു നിന്നു ശേഖരിച്ച ഓടുകൾ മേൽക്കൂരയിൽ പുനരുപയോഗിച്ചു.
  • ചതുരശ്രയടിക്ക് 50 രൂപ മാത്രം വിലയുള്ള ടൈലുകൾ ഉപയോഗിച്ചു.

Project facts

ADVERTISEMENT

Location- Kakkadampoyil, Nilambur

Plot- 10 cent

Area- 1000 SFT

Owner- Team Cannoli

Architect- Uvais Subbu

Tropical Architecture Bureau, Manjeri

Mob- 9846168125

Budget- 18 Lakhs

Y.C- Feb 2021

 ചിത്രങ്ങൾ- അജീബ് കോമാച്ചി 

English Summary- 18 Lakh Office Cum Residencce; Low Cost Home Kerala