എറണാകുളം വൈറ്റിലയിലാണ് പുറംകാഴ്ചയിൽ പരമ്പരാഗത ഭംഗിയോടെ നിലകൊള്ളുന്ന ഈ വീട്. പ്ലോട്ടിൽ ഉണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചുകളഞ്ഞാണ് പുതിയ വീടുപണിതത്. വീട്ടുകാർക്ക് പുറംകാഴ്ചയിൽ പരമ്പരാഗതവും അകത്തളത്തിൽ ആധുനിക സൗകര്യങ്ങളുമുള്ള വീട് വേണം എന്നതായിരുന്നു ആഗ്രഹം. ഇതിൻപ്രകാരമാണ് രൂപകൽപന. മേൽക്കൂര നിരപ്പായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം വൈറ്റിലയിലാണ് പുറംകാഴ്ചയിൽ പരമ്പരാഗത ഭംഗിയോടെ നിലകൊള്ളുന്ന ഈ വീട്. പ്ലോട്ടിൽ ഉണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചുകളഞ്ഞാണ് പുതിയ വീടുപണിതത്. വീട്ടുകാർക്ക് പുറംകാഴ്ചയിൽ പരമ്പരാഗതവും, അകത്തളത്തിൽ ആധുനിക സൗകര്യങ്ങളുമുള്ള വീട് വേണം എന്നതായിരുന്നു ആഗ്രഹം. ഇതിൻപ്രകാരമാണ് രൂപകൽപന.

മേൽക്കൂര നിരപ്പായി വാർത്തശേഷം ജിഐ ട്രസ് വർക്ക് ചെയ്തു ഓടുവിരിച്ചു. ഇതിലൂടെ മുകൾനിലയിൽ അറ്റിക് സ്‌പേസും ലഭിച്ചു. ഇത് മൾട്ടി-യൂട്ടിലിറ്റി സ്‌പേസായി ഉപയോഗിക്കുന്നു. പഴമ തോന്നിക്കാൻ പഴയ കെട്ടിടം പൊളിച്ച ഓട് കഴുകി പുനരുപയോഗിച്ചു. അതുപോലെ പഴയ വീട്ടിലെ കട്ടിള, ജനൽ എന്നിവ പുനരുപയോഗിച്ചു.

ADVERTISEMENT

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ,നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ലൈബ്രറി, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 2400 ചതുരശ്രയടിയിൽ വിന്യസിച്ചത്.

ലിവിങ്, ഡൈനിങ്, സ്‌റ്റെയർ ഓപ്പൺ ഹാളിന്റെ ഭാഗമായി വരുന്നു. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. വെനീർ+ പ്ലൈവുഡ് ഫിനിഷിലാണ് ഫർണിച്ചറും പാനലിങ്ങും.

ഡെഡ് സ്‌പേസ് പരമാവധി കുറച്ചാണ് ഗോവണിയുടെ ഡിസൈൻ. വുഡ്+ ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് ഗോവണിയുടെ കൈവരികൾ. ഇതിന്റെ വശത്തായി വാഷ് ഏരിയ ക്രമീകരിച്ചു. 

പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയ വിന്യസിച്ചു.

ADVERTISEMENT

താഴെ മൂന്നും മുകളിൽ ഒരു കിടപ്പുമുറിയുമാണുള്ളത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് മുറികളിൽ സജ്ജീകരിച്ചു.

മുറ്റം നാച്ചുറൽ സ്‌റ്റോണും പെബിൾസും വിരിച്ചു ഭംഗിയാക്കി. വശത്തായി പുൽത്തകിടിയും ചെറിയ ഗാർഡനുമുണ്ട്.

Project facts

ADVERTISEMENT

Location- Vytilla, Ernakulam

Plot- 14 cent

Area- 2400 SFT

Owner- Haridas

Design Plan, Construction- Mejo Kurian

Voyage Designs, Kochi

Mob- 9745640027

Interior- Aesthetiks Interiors

Y.C- Nov 2020

English Summary- Kerala House Plans; Home Tour Malayalam