മലപ്പുറം ജില്ലയിലെ കോനല്ലൂർ എന്ന സ്ഥലത്താണ് ഷമീറിന്റെയും കുടുംബത്തിന്റെയും വീട്. പല തട്ടുകളായുള്ള മേൽക്കൂരയും മനോഹരമായ ലാൻഡ്സ്കേപ്പുമാണ് ഇതുവഴി പോകുന്നവരെ ആകർഷിക്കുന്നത്. മേൽക്കൂര ചരിച്ചുവാർത്തു ഷിംഗിൾസ് വിരിച്ചു. ഇളംനിറത്തിനാണ് പുറംകാഴ്ചയിൽ പ്രാധാന്യം. ഒരുവശത്ത് ഡബിൾഹൈറ്റ് ഷോവോളിൽ സ്‌റ്റോൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ജില്ലയിലെ കോനല്ലൂർ എന്ന സ്ഥലത്താണ് ഷമീറിന്റെയും കുടുംബത്തിന്റെയും  വീട്. പല തട്ടുകളായുള്ള മേൽക്കൂരയും മനോഹരമായ ലാൻഡ്സ്കേപ്പുമാണ് ഇതുവഴി പോകുന്നവരെ ആകർഷിക്കുന്നത്. മേൽക്കൂര ചരിച്ചുവാർത്തു ഷിംഗിൾസ് വിരിച്ചു. ഇളംനിറത്തിനാണ് പുറംകാഴ്ചയിൽ പ്രാധാന്യം. ഒരുവശത്ത് ഡബിൾഹൈറ്റ് ഷോവോളിൽ സ്‌റ്റോൺ ക്ലാഡിങ്ങും വിരിച്ചു. നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ച മുറ്റത്ത് പരമാവധി മരങ്ങൾ നിലനിർത്തിയിട്ടുണ്ട്. മുറ്റത്തെ മാവ് പ്രത്യേകം ചുറ്റുതറ കെട്ടി വേർതിരിച്ചു.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, രണ്ടു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവ താഴത്തെ നിലയിൽ ഒരുക്കി. മുകൾനിലയിൽ ഒരു കിടപ്പുമുറി, ഹോം തിയറ്റർ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവ വരുന്നു. മൊത്തം 2970 ചതുരശ്രയടിയാണ് വിസ്തീർണം. 

ADVERTISEMENT

വൈറ്റ്- വുഡൻ തീമിലാണ് അകത്തളഫർണിഷിങ്. വാതിൽ തുറന്നു പ്രവേശിക്കുന്നത് ഡബിൾ ഹൈറ്റിൽ ഒരുക്കിയ ഫോർമൽ ലിവിങ്ങിലേക്കാണ്. ഇവിടെ ടിവി യൂണിറ്റും കൊടുത്തു. ഫർണിച്ചർ കസ്റ്റമൈസ് ചെയ്തു. പെൻഡന്റ് ലൈറ്റുകൾ ഇവിടെ പ്രഭ ചൊരിയുന്നു. ഇറ്റാലിയൻ മാർബിൾ, വുഡൻ ടൈൽ എന്നിവ ഫ്ലോറിങ്ങിലെ സാന്നിധ്യങ്ങളാകുന്നു.

നാനോവൈറ്റ് ടോപ്പാണ് ഊണുമേശയ്ക്ക്. ഇതിനോട് ചേരുന്ന വൈറ്റ് ചെയറുകൾ കൊടുത്തു. ഡൈനിങ്ങിനു സമീപം കോർട്യാർഡ് വരുന്നു. ഇവിടേക്ക് ആനയിക്കുന്ന പാസേജ്, വുഡൻ ടൈൽ വിരിച്ചു വേർതിരിച്ചു.

മുകൾനിലയിൽ ഓപ്പൺ ശൈലിയിൽ കിഡ്സ് റൂം വേർതിരിച്ചത് ശ്രദ്ധേയമാണ്. കൺസീൽഡ് സ്റ്റോറേജ് സൗകര്യമുള്ള ബങ്ക് ബെഡാണ് ഇവിടെ ഉപയോഗിച്ചത്. ഡോൾബി മികവിൽ ഹോംതിയറ്റർ ഒരുക്കി. അധിക അതിഥികൾ ഉള്ള പക്ഷം ഇവിടം ഒരു കിടപ്പുമുറിയാക്കി പരിവർത്തനം ചെയ്യുകയുമാകാം.

മൾട്ടിവുഡ്+  മൈക്ക ഫിനിഷിൽ കബോർഡുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു  ഫ്രിഡ്ജ്, അവ്ൻ, വാഷിങ് മെഷീൻ തുടങ്ങിയവ ഇൻബിൽറ്റായി കൊടുത്തു.  ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ സജ്ജീകരിച്ചു.

ADVERTISEMENT

രാത്രിയിൽ ലൈറ്റുകൾ കൺതുറക്കുന്നതോടെ വീടിന്റെ ഭംഗി വീണ്ടും വർധിക്കുന്നു.

Project facts

Location- Athavanad, Malappuram

ADVERTISEMENT

Plot- 40 cent

Area- 2970 SFT

Owner- Shameer

Architect- Shajeeh KK 

Crayon Architects, Malappuram

Mob- 9746939689

Y.C- 2019

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

English Summary- Contemporary House Kerala; Best Home Malayalam