സാധാരണക്കാരനും ആഡംബരവീട് പണിയാം; കുറഞ്ഞ ചെലവിൽ പണിത വീട് കണ്ടോ! ; പ്ലാൻ
തൃശൂർ ജില്ലയിലെ പാലപ്പെട്ടി എന്ന സ്ഥലത്താണ് പ്രവാസിയായ സന്തോഷിന്റെ വീട്. കഷ്ടപ്പാടുകൾ നിറഞ്ഞ ചുറ്റുപാടിൽ വളർന്നു വിദേശത്തേക്ക് പോയയാളാണ് ഗൃഹനാഥൻ. പ്രവാസജീവിതത്തിന്റെ ദുരിതവും ബുദ്ധിമുട്ടുകളും ചൂടുമൊക്കെ അനുഭവിച്ച് നാട്ടിൽ തിരിച്ചെത്തുമ്പോൾ സ്വസ്ഥമായും സമാധാനമായും ചെലവഴിക്കാൻ ഒരിടം. അതും ചെലവ്

തൃശൂർ ജില്ലയിലെ പാലപ്പെട്ടി എന്ന സ്ഥലത്താണ് പ്രവാസിയായ സന്തോഷിന്റെ വീട്. കഷ്ടപ്പാടുകൾ നിറഞ്ഞ ചുറ്റുപാടിൽ വളർന്നു വിദേശത്തേക്ക് പോയയാളാണ് ഗൃഹനാഥൻ. പ്രവാസജീവിതത്തിന്റെ ദുരിതവും ബുദ്ധിമുട്ടുകളും ചൂടുമൊക്കെ അനുഭവിച്ച് നാട്ടിൽ തിരിച്ചെത്തുമ്പോൾ സ്വസ്ഥമായും സമാധാനമായും ചെലവഴിക്കാൻ ഒരിടം. അതും ചെലവ് പരമാവധി കുറച്ച്...ഇതായിരുന്നു ഗൃഹനാഥൻ, കോസ്റ്റ് ഫോർഡിലെ ഡിസൈനർ ശാന്തിലാലിനോട് ആവശ്യപ്പെട്ടത്. വെറും 18 ലക്ഷം രൂപയ്ക്ക് കാഴ്ചയിൽ മനോഹരവും ഉള്ളിൽ സൗകര്യങ്ങളും തണുപ്പും നിറയുന്ന വീട് ശാന്തിലാൽ സഫലമാക്കി നൽകി.
ഒതുങ്ങിയ ലളിതമായ രൂപമാണ് വീടിന്. മുൻവശത്തുനിന്നും നോക്കിയാൽ ഒരുനില വീടാണെന്നേ തോന്നൂ. മേൽക്കൂര ഉയരം കൂട്ടി ഒറ്റ യൂണിറ്റായി നിർമിച്ചു. അങ്ങനെ ലഭിച്ച ഡബിൾ ഹൈറ്റ് സ്‌പേസിനുള്ളിൽ ഇടത്തട്ട് വേർതിരിച്ചാണ് മുകൾനിലയാക്കി മാറ്റിയത്.
കാലപ്പഴക്കത്തിന്റെ പരിമിതികൾ നിറഞ്ഞ വീടുപൊളിച്ചാണ് പുതിയ വീടുപണിതത്. അപ്പോഴും പരമാവധി സാധനങ്ങൾ പുനരുപയോഗിക്കാൻ ശ്രദ്ധിച്ചു. പഴയ വീട്ടിലെ വെട്ടുകല്ല്, ഓട്, തടിയുരുപ്പടികൾ എന്നിവയെല്ലാം മുഖം മിനുക്കി പുതിയ വീട്ടിൽ ഹാജരുണ്ട്. എന്തിനേറെ പഴയ വീട് പൊളിച്ചപ്പോൾ ഉണ്ടായ വേസ്റ്റ് മണ്ണുപോലും പുതിയ വീടിന്റെ അടിത്തറ ഫിൽ ചെയ്യാൻ ഉപയോഗിച്ചു.
സിറ്റൗട്ട്, ലിവിങ്,ഡൈനിങ് , കിച്ചൻ, മൂന്നു കിടപ്പുമുറികൾ, മൾട്ടി യൂട്ടിലിറ്റി സ്‌പേസ് എന്നിവയാണ് 1500 ചതുരശ്രയടിയിൽ വിന്യസിച്ചത്. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്.
ഭിത്തി കോൺക്രീറ്റ് പ്ലാസ്റ്റർ ചെയ്യുന്നതിനുപകരം മണ്ണും കുമ്മായവുമെല്ലാം കൂട്ടികുഴച്ച മിശ്രിതം ഉപയോഗിച്ചു. ഫിനിഷിങിനായി കശുവണ്ടിക്കറ അടിച്ചു. അകത്തേക്ക് കയറുമ്പോൾ ലിവിങ്- ഡൈനിങ് ഓപ്പൺ ഹാളിൽ സജ്ജീകരിച്ചു. ഡബിൾ ഹൈറ്റ് മേൽക്കൂര ഉള്ളിൽ കൂടുതൽ വിശാലത തോന്നാൻ സഹായിക്കുന്നു.
കിടപ്പുമുറികളിൽ അറ്റാച്ഡ് ബാത്റൂം സൗകര്യമുണ്ട്. അടുക്കളയും സ്റ്റോറേജിന് പ്രാധാന്യം നൽകിയൊരുക്കി.
ചെലവ് കുറച്ച ഘടകങ്ങൾ
- പഴയ വീട്ടിലെ വെട്ടുകല്ല്, ഓട്, ഫർണിച്ചർ പുനരുപയോഗിച്ചു.
- പഴയ വീട് പൊളിച്ച മണ്ണ് കൊണ്ട് അടിത്തറ ഫിൽ ചെയ്തു.
- കോൺക്രീറ്റ് ഉപയോഗം നിയ്രന്തിച്ചു. വെട്ടുകല്ല് കൊണ്ട് ഭിത്തി കെട്ടി.
- ചുവരിൽ മഡ് പ്ലാസ്റ്ററിങ് ചെയ്തു. മേൽക്കൂര ഫില്ലർ സ്ളാബ് രീതിയിൽ വാർത്തു.
Project facts
Location- Palappetty, Thrissur
Plot- 10 cent
Area- 1500 SFT
Owner- Santhosh
Design- ShantiLal
COSTFORD, Thriprayar
Mob- 9747538500
Y.C- 2020
Budget- 18 Lakhs
English Summary- Low Cost House Pans Kerala; Veedu Magazine Malayalam