കേരളത്തിൽ ഇത്തരമൊരു കാഴ്ച അപൂർവം! ഇത് മനസ്സും ജീവനുമുള്ള വീട്; പ്ലാൻ
കോട്ടയം വാകത്താനത്തുള്ള മോട്ടി മാത്യുവിന്റെയും കുടുംബത്തിന്റെയും ഈ വീട്, കേരളത്തിലെ പതിവു വീടുകളുടെ കാഴ്ചാനുഭവങ്ങളിൽനിന്നും മാറിനടക്കുന്നതാണ്. ധാരാളം കാറ്റും വെളിച്ചവും പച്ചപ്പുമുള്ള വീട് എന്ന വീട്ടുകാരുടെ ആശയത്തോട് ചേർന്നുനിൽക്കുന്നതാണ് ഈ വീട്. പ്ലോട്ടിനനുസരിച്ചാണ് വീടിന്റെ രൂപകൽപന.
കോട്ടയം വാകത്താനത്തുള്ള മോട്ടി മാത്യുവിന്റെയും കുടുംബത്തിന്റെയും ഈ വീട്, കേരളത്തിലെ പതിവു വീടുകളുടെ കാഴ്ചാനുഭവങ്ങളിൽനിന്നും മാറിനടക്കുന്നതാണ്. ധാരാളം കാറ്റും വെളിച്ചവും പച്ചപ്പുമുള്ള വീട് എന്ന വീട്ടുകാരുടെ ആശയത്തോട് ചേർന്നുനിൽക്കുന്നതാണ് ഈ വീട്. പ്ലോട്ടിനനുസരിച്ചാണ് വീടിന്റെ രൂപകൽപന.
കോട്ടയം വാകത്താനത്തുള്ള മോട്ടി മാത്യുവിന്റെയും കുടുംബത്തിന്റെയും ഈ വീട്, കേരളത്തിലെ പതിവു വീടുകളുടെ കാഴ്ചാനുഭവങ്ങളിൽനിന്നും മാറിനടക്കുന്നതാണ്. ധാരാളം കാറ്റും വെളിച്ചവും പച്ചപ്പുമുള്ള വീട് എന്ന വീട്ടുകാരുടെ ആശയത്തോട് ചേർന്നുനിൽക്കുന്നതാണ് ഈ വീട്. പ്ലോട്ടിനനുസരിച്ചാണ് വീടിന്റെ രൂപകൽപന.
കോട്ടയം വാകത്താനത്തുള്ള മോട്ടി മാത്യുവിന്റെയും കുടുംബത്തിന്റെയും ഈ വീട്, കേരളത്തിലെ പതിവു വീടുകളുടെ കാഴ്ചാനുഭവങ്ങളിൽനിന്നും മാറിനടക്കുന്നതാണ്.
ധാരാളം കാറ്റും വെളിച്ചവും പച്ചപ്പുമുള്ള വീട് എന്ന വീട്ടുകാരുടെ ആശയത്തോട് ചേർന്നുനിൽക്കുന്നതാണ് ഈ വീട്. പ്ലോട്ടിനനുസരിച്ചാണ് വീടിന്റെ രൂപകൽപന. തെക്കോട്ടാണ് ദർശനം. കിഴക്ക് വശത്തു വയലുണ്ട്. ഇവിടെ നിന്നുള്ള കാറ്റിനെ അകത്തേക്ക് ആനയിക്കാനും, തെക്ക് നിന്നുള്ള ചൂട് വെയിലിനെ തടയാനുമാണ് വീടിന്റെ എലിവേഷൻ നിറയെ ടെറാക്കോട്ട ജാളികൾ കൊടുത്തത്. ബോക്സ് മാതൃകയിലാണ് വീടിന്റെ എലിവേഷൻ. രണ്ടു ബോക്സുകളാണ് വീടിന്റെ എലിവേഷൻ നിർവചിക്കുന്നത്. ഇതിൽ ഒരു ബോക്സ് രണ്ടു നിളയുടെ ഉയരത്തിലാണ്. ഇതിനുള്ളിൽ മാസ്റ്റർ ബെഡ്‌റൂം, ടെറസ്സ് എന്നിവ വരുന്നു.
പ്ലോട്ടിലുണ്ടായിരുന്ന രണ്ടു തെങ്ങുകൾ നിലനിർത്തിയാണ് വീടിന്റെ സ്ഥാനം നിർണയിച്ചത്. 8 അടി ഉയരം മാത്രമാണ് സീലിങ് ഹൈറ്റ്. ലിന്റലുകൾ അധികം സ്ട്രക്ച്റിൽ ഉപയോഗിച്ചിട്ടില്ല. അതിനാൽ ഫ്ലോർ ടു സീലിങ് വാതിലും ജനലുകളുമാണ് വീട്ടിലുള്ളത്.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡുകൾ, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ഓപ്പൺ ടെറസ് എന്നിവയാണ് 2900 ചതുരശ്രയടിയിൽ ഒരുക്കിയത്.
മലയാളികൾ വീടുപണിയിൽ പിന്തുടരുന്ന പതിവുകളെ ബ്രേക്ക് ചെയ്തു എന്നതാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്. മലയാളികൾ പ്രധാനവാതിലിനു തേക്ക് ഉപയോഗിക്കുമ്പോൾ ഇവിടെ പ്രധാനവാതിലിനു സെൻട്രി ലാമിനേറ്റഡ് ഗ്ലാസാണ് ഉപയോഗിച്ചത്. ഇത് ബുള്ളറ്റ് പ്രൂഫാണ്.
തുറന്ന നയത്തിലാണ് അകത്തളങ്ങൾ. ഇടങ്ങളെ വേർതിരിക്കാൻ സ്ലൈഡിങ് സെമി-പാർടീഷനുകളും ഉപയോഗിച്ചു. ഫർണിഷിങ്ങിന് ഉപയോഗിച്ച സാമഗ്രികളിലും വ്യത്യസ്തത പിന്തുടർന്നു. ലെതർ ഫിനിഷ്ഡ് കോട്ട സ്റ്റോണാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ മുഴുവനും കസ്റ്റമൈസ് ചെയ്തു. വുഡ്+ ഗ്ലാസ് + സ്റ്റീൽ കോംബിനേഷനിലാണ് വീടിന്റെ ഫർണിഷിങ്. ചൂടിനെ തടയുന്ന U.V പ്രൊട്ടക്ഷനുള്ള ഗ്ലാസാണ് ഇവിടെ ഉപയോഗിച്ചത്.
എക്സ്പോസ്ഡ് കോൺക്രീറ്റ് റൂഫുകളാണ് വീടിനുള്ളിലെ ശ്രദ്ധാകേന്ദ്രം. ഉള്ളിൽ റസ്റ്റിക് ഫിനിഷ് ലഭിക്കാൻ ഇത് സഹായിക്കുന്നു. ഡൈനിങ്ങിന്റെ സീലിങ് ഹാങ്ങിങ് ശൈലിയിലാണ്. ഇലക്ട്രിക്കൽ പോയിന്റുകൾ അടക്കം നേരത്തെ ഫിക്സ് ചെയ്താണ് ഇതൊരുക്കിയത്.
വീടിനുള്ളിൽ നിറയെ പച്ചപ്പിന്റെ തുരുത്തുകൾ വേർതിരിച്ചു. പൊതുവിടങ്ങളിലും കിടപ്പുമുറികളോട് ചേർന്നുമൊക്കെ ഗ്രീൻ കോർട്യാർഡുകളാണ്. സ്‌റ്റെയിൻലെസ്സ് സ്റ്റീൽ ഫിനിഷിലാണ് സ്‌റ്റെയർകേസ്. 5 mm സ്റ്റീൽ റോഡ് ബെൻഡ്- വെൽഡ് ചെയ്താണ് ഗോവണി നിർമിച്ചത്. ഇതിന്റെ താഴെ ഒരു ഗ്രീൻ കോർട്യാർഡ് കാണാം. പൊതുവിടത്തിലെ കോർട്യാർഡിനു പർഗോള സ്‌കൈലൈറ്റ് കൊടുത്തു. ഇതുവഴി പ്രകാശം സമൃദ്ധമായി ഉള്ളിലേക്കെത്തുന്നു.
മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികൾ വേർതിരിച്ചു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, കോർട്യാർഡ് എന്നിവ മുറികളോട് ചേർന്നുനൽകി.
ടീക് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. മുകൾനിലയിൽ ഒരു ബാർ കൗണ്ടറും വേർതിരിച്ചു.
പുറത്തെ സ്ലൈഡിങ് ഗെയ്റ്റും വീടിന്റെ തുടർച്ച അനുസ്മരിപ്പിക്കും പോലെ നൽകി. അങ്ങനെ വീട്ടുകാരുടെ ആഗ്രഹങ്ങൾ 100 % സഫലമാക്കുന്ന വീട് സഫലമായി. വീടിനുള്ളിൽ പകൽസമയത്ത് ലൈറ്റും ഫാനും ഇടേണ്ട കാര്യമില്ല. കറണ്ട് ബില്ലിലും നല്ലൊരു തുക ലാഭം.
Project facts
Location- Vakathanam, Kottayam
Plot- 8.5 cent
Area- 2900 SFT
Owner- Motty Mathew
Architect- Prabhul Mathew
Mindspark Architects, Kottayam
Mob- 8281989080
Y.C- 2020 Oct
English Summary- Eco Friendly House Kottayam; Veedu Malayalam