കോഴിക്കോട് കുണ്ടുങ്ങലാണ് പ്രവാസിയായ സിറാജിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഒരു മാസ്- പ്രീമിയം വീടിന്റെ ലക്ഷണമൊത്ത ഉദാഹരണമാണ് ഈ ആഡംബരഭവനം. ആകെ നീളത്തിലുള്ള 12 സെന്റ് പ്ലോട്ടാനുള്ളത്. അവിടെ പരമാവധി മുറ്റം വേണം എന്ന് വീട്ടുകാർക്കുണ്ടായിരുന്നു. അതിനാൽ മുന്നിൽ 6 മീറ്റർ വീതിയിൽ മുറ്റവും

കോഴിക്കോട് കുണ്ടുങ്ങലാണ് പ്രവാസിയായ സിറാജിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഒരു മാസ്- പ്രീമിയം വീടിന്റെ ലക്ഷണമൊത്ത ഉദാഹരണമാണ് ഈ ആഡംബരഭവനം. ആകെ നീളത്തിലുള്ള 12 സെന്റ് പ്ലോട്ടാനുള്ളത്. അവിടെ പരമാവധി മുറ്റം വേണം എന്ന് വീട്ടുകാർക്കുണ്ടായിരുന്നു. അതിനാൽ മുന്നിൽ 6 മീറ്റർ വീതിയിൽ മുറ്റവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് കുണ്ടുങ്ങലാണ് പ്രവാസിയായ സിറാജിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഒരു മാസ്- പ്രീമിയം വീടിന്റെ ലക്ഷണമൊത്ത ഉദാഹരണമാണ് ഈ ആഡംബരഭവനം. ആകെ നീളത്തിലുള്ള 12 സെന്റ് പ്ലോട്ടാനുള്ളത്. അവിടെ പരമാവധി മുറ്റം വേണം എന്ന് വീട്ടുകാർക്കുണ്ടായിരുന്നു. അതിനാൽ മുന്നിൽ 6 മീറ്റർ വീതിയിൽ മുറ്റവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് കുണ്ടുങ്ങലാണ് പ്രവാസിയായ സിറാജിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഒരു മാസ്- പ്രീമിയം വീടിന്റെ ലക്ഷണമൊത്ത ഉദാഹരണമാണ് ഈ ആഡംബരഭവനം. ആകെ നീളത്തിലുള്ള 12 സെന്റ് പ്ലോട്ടാനുള്ളത്. അവിടെ പരമാവധി മുറ്റം വേണം എന്ന് വീട്ടുകാർക്കുണ്ടായിരുന്നു. അതിനാൽ മുന്നിൽ 6 മീറ്റർ വീതിയിൽ  മുറ്റവും ലാൻഡ്സ്കേപ്പും വിട്ടിട്ടുണ്ട്.  

ബോക്സ് എലിവേഷനിൽ ആരും ആദ്യം ശ്രദ്ധിക്കുന്നത് ഗ്രേ ക്ലാഡിങ് ഭിത്തിയും കട്ടിങ് കൊടുത്ത് കൺസീൽഡ് ഗ്ലാസ് ലൈറ്റുകൾ കൊടുത്ത ഷോ വോളുമാണ്. രാത്രിയിൽ ഇതിലെ ലൈറ്റുകൾ ഓണാക്കുമ്പോൾ വീടിന് വ്യത്യസ്തമായ ഒരു ആംബിയൻസ് ലഭിക്കുന്നു. കാർ പോർച്ചിന്റെയും ബാൽക്കണിയുടെയും കനോപി I സെക്‌ഷൻ C ചാനൽ കൊണ്ടാണ്  നിർമിച്ചത്.  ഇതൊരു ഫ്ലോട്ടിങ് ഫീൽ പ്രദാനം ചെയ്യുന്നുണ്ട്.

ADVERTISEMENT

പോർച്ച് , സിറ്റൗട്ട്, ഫോയർ, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, അഞ്ചു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 4500 ചതുരശ്രയടിയിൽ വിന്യസിച്ചത്.  

സിറ്റൗട്ടിൽ നിന്നും വുഡൻ ഫ്ളോറിങ് ചെയ്ത ഫോയറിലൂടെയാണ് ഗസ്റ്റ് ലിവിങ്ങിലേക്ക് എത്തുക. പ്രൗഢി നിറയുന്ന ഫർണീച്ചറുകളെല്ലാം  ഇറക്കുമതി ചെയ്തവയാണ്.  വീടിനുള്ളിൽ ധാരാളം ഇൻഡോർ പ്ലാന്റ്സ് കൊടുത്തു ഹരിതാഭ നിറച്ചിട്ടുണ്ട്. പ്രധാനവാതിൽ തുറന്നു കയറുമ്പോൾ നോട്ടം പോകുന്നത് ഓപ്പൺ.കോർട്യാർഡിലേക്കാണ്. ഇതാണ് വീടിന്റെ ഫോക്കൽ പോയിന്റ്. ഇതിനു ചുറ്റും ഇടങ്ങൾ വിന്യസിച്ചു. കോർട്യാർഡിൽ പർഗോള സ്‌കൈലൈറ്റുണ്ട്. പകൽസമയത്ത് വീടിനകത്തെ സെൻട്രൽഭാഗത്തേക്ക്  സ്വാഭാവിക പ്രകാശം വിരുന്നെത്തും. അതിനാൽ പകൽസമയത്ത് ലൈറ്റ് ഇടേണ്ട കാര്യമില്ല. 

പുറത്തെ ലാൻഡ്സ്കേപ്പുമായി കണക്ടഡാണ് സ്വീകരണമുറികൾ.  ഫോർമൽ ലിവിങ്ങിൽ ഒരു ഔട്ഡോർ ബാൽക്കണി കൊടുത്തിട്ടുണ്ട്.  സമാനമായി ഡൈനിങ്ങിലും ഒരു കോർട്യാർഡ് അറ്റാച്ച് ചെയ്തിട്ടുണ്ട്. ഡൈനിങ്ങിൽ ഒരു ടിന്റഡ് മിറർ കൊടുത്തിട്ടുണ്ട്. ഇതിനൊരു ഉദ്ദേശ്യമുണ്ട്. കോർട്യാർഡ് സീലിങ് ട്രിപ്പിൾ ഹൈറ്റിലാണ്. ഈ വിശാലതയെ ചുറ്റും പ്രതിഫലിപ്പിക്കാനാണ് മിറർ കൊടുത്തിരിക്കന്നത്.

വീടിനകം അലങ്കരിക്കുന്ന ക്യൂരിയോസ്‌, വോൾ ഫ്രയിമുകൾ, പെയിന്റിങ്ങുകൾ, വോൾ പേപ്പറുകൾ, ഹാങ്ങിങ് ലൈറ്റുകൾ എന്നിവയെല്ലാം  ദുബായ് അടക്കമുള്ള വിദേശരാജ്യങ്ങളിൽ നേരിട്ടുപോയി തിരഞ്ഞെടുത്ത് വാങ്ങിക്കൊണ്ടുവന്നതാണ്. ഫ്ലോറിങ്ങിൽ വൈവിധ്യം പരീക്ഷിച്ചു . വിട്രിഫൈഡ് ടൈൽസ്, നാച്ചുറൽ വുഡൻ ഫ്ളോറിങ് എന്നിവയാണ് നിലത്ത് പ്രൗഢി നിറയ്ക്കുന്നത്. 

ADVERTISEMENT

സുതാര്യമായ നയത്തിലാണ് ഗോവണി. വുഡ്+ ടഫൻഡ് ഗ്ലാസ് കോംബിനേഷനിലാണ് കൈവരികൾ. സ്‌റ്റെയറിന്റെ വശത്തെ ഡബിൾ ഹൈറ്റ് ഭിത്തി മാർബിൾ ക്ലാഡിങ് പതിച്ചു ഹൈലൈറ്റ് ചെയ്തു.

ഫാമിലി ലിവിങ്- ഡൈനിങ് ഒരു എംഎസ് പാർടീഷൻ കൊണ്ടാണ് വേർതിരിക്കുന്നത്. ജിഐ ബോക്സ് സെക്‌ഷൻ ചെയ്താണ് സ്‌റ്റെയർകേസ് നിർമിച്ചത്.

സ്‌റ്റോറേജിനും കംഫർട്ടിനും പ്രാധാന്യം കൊടുത്താണ് കിടപ്പുമുറികൾ. സ്ലൈഡിങ് വാഡ്രോബുകൾ മുറികളിൽ കാണാം. ഇതിൽ പ്ലാനിലാക് ഗ്ലാസ് പതിച്ചു. ഇത് മുറികൾക്ക് കൂടുതൽ വിശാലതയും  തെളിച്ചവും തോന്നാൻ സഹായിക്കുന്നു. ഡ്രൈ- വെറ്റ് ഏരിയ വേർതിരിച്ച അറ്റാച്ഡ് ബാത്റൂമുകളും ഇവിടെയുണ്ട്. അക്രിലിക് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ക്വാർട്സ് വിരിച്ചു

മുകൾനിലയിൽ ഒരു സ്വിമ്മിങ് പൂളുമുണ്ട്. ഇവിടെ സ്വകാര്യതയ്ക്കായി എംഎസ് ലൂവറുകളും ടെറാക്കോട്ട ജാളികളും കൊടുത്തു. ഇതിനുമുകളിലാണ് സോളർ പാനലുകൾ വരുന്നത്.  വീട്ടിലേക്കുള്ള വൈദ്യുതിയുടെ നല്ലൊരു പങ്കും ഇതിലൂടെ ലഭിക്കും.  

ADVERTISEMENT

സ്മാർട് വീടുകളുടെ മുഖമുദ്രയായ ഓട്ടമേഷൻ ഇവിടെ ചെയ്തിട്ടുണ്ട്. സെൻസറുകളുള്ള ഓട്ടമേറ്റഡ് ഗെയ്റ്റാണ് വീട്ടിലേക്ക് സ്വാഗതമരുളുന്നത്. പ്രധാന വാതിലുകളിൽ സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ബർഗ്ലർ അലാമുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ ഗ്ലാസ് ബ്രേക്കിങ് സൈറനുകളുമുണ്ട്. സിസിടിവി ക്യമറകളുണ്ട്. വീട്ടിൽ ഇല്ലെങ്കിലും ഫോണിൽ വീടും പരിസരവും നിരീക്ഷിക്കാം. അതുകൊണ്ട് സുരക്ഷയുടെ കാര്യത്തിൽ പേടിവേണ്ട. അങ്ങനെ കുറഞ്ഞ പ്ലോട്ടിൽ തന്നെ വിശാലമായ ആഡംബരക്കാഴ്ചകൾ ഒരുക്കിയതാണ് ഈ വീടിന്റെ ഹൈലൈറ്റ്.

 

Project facts

Location- Kundungal, Calicut

Plot- 12 cent

Area- 4500 SFT

Owner- Siraj

Architect- Abdu Nazer

Nazer Associates, Calicut

Interior Architect- Faheem Moosa

Design Core

Mob- 9037272830

Y.C- 2020 Dec

ചിത്രങ്ങൾ - അജീബ് കോമാച്ചി 

 

English Summary- Smart Premium House Plans Kerala; Veedu Malayalam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT