'നന്ദി, ഇതിന്റെ ക്രെഡിറ്റ് നിങ്ങൾക്ക്'! മാതൃകയാക്കാം ഈ അനുഭവസാക്ഷ്യം
കോഴിക്കോട് ഫറോക്ക് സ്വദേശി അഹമ്മദ് ബാബു സ്വയം രൂപകൽപന ചെയ്തു നിർമിച്ച വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ഞാൻ ബെംഗളൂരുവിൽ ബേക്കറി ബിസിനസ് നടത്തുന്നു. ഫറോക്കിലെ തറവാടിനു സമീപം 13 സെന്റ് സ്ഥലം വാങ്ങിയാണ് വീട് പണി തുടങ്ങിയത്. ഞാൻ മനോരമ വീടിന്റെ സ്ഥിരം വായനക്കാരനാണ്. അതുപോലെ വീട് സംബന്ധമായ
കോഴിക്കോട് ഫറോക്ക് സ്വദേശി അഹമ്മദ് ബാബു സ്വയം രൂപകൽപന ചെയ്തു നിർമിച്ച വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ഞാൻ ബെംഗളൂരുവിൽ ബേക്കറി ബിസിനസ് നടത്തുന്നു. ഫറോക്കിലെ തറവാടിനു സമീപം 13 സെന്റ് സ്ഥലം വാങ്ങിയാണ് വീട് പണി തുടങ്ങിയത്. ഞാൻ മനോരമ വീടിന്റെ സ്ഥിരം വായനക്കാരനാണ്. അതുപോലെ വീട് സംബന്ധമായ
കോഴിക്കോട് ഫറോക്ക് സ്വദേശി അഹമ്മദ് ബാബു സ്വയം രൂപകൽപന ചെയ്തു നിർമിച്ച വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ഞാൻ ബെംഗളൂരുവിൽ ബേക്കറി ബിസിനസ് നടത്തുന്നു. ഫറോക്കിലെ തറവാടിനു സമീപം 13 സെന്റ് സ്ഥലം വാങ്ങിയാണ് വീട് പണി തുടങ്ങിയത്. ഞാൻ മനോരമ വീടിന്റെ സ്ഥിരം വായനക്കാരനാണ്. അതുപോലെ വീട് സംബന്ധമായ
കോഴിക്കോട് ഫറോക്ക് സ്വദേശി അഹമ്മദ് ബാബു സ്വയം രൂപകൽപന ചെയ്തു നിർമിച്ച വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
ഞാൻ ബെംഗളൂരുവിൽ ബേക്കറി ബിസിനസ് നടത്തുന്നു. ഫറോക്കിലെ തറവാടിനു സമീപം 13 സെന്റ് സ്ഥലം വാങ്ങിയാണ് വീട് പണി തുടങ്ങിയത്. ഞാൻ മനോരമ വീടിന്റെ സ്ഥിരം വായനക്കാരനാണ്. അതുപോലെ വീട് സംബന്ധമായ മാഗസിനുകളും സ്ഥിരം വായിക്കുമായിരുന്നു. അതിൽ കണ്ടിഷ്ടപ്പെട്ട പല വീടുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് എന്റെ സ്വപ്നവീടിന്റെ പ്ലാനും ഡിസൈനും രൂപപ്പെടുത്തിയത്. എന്റെ ഒരു സുഹൃത്തിന്റെ സഹായവും ഇതിലുണ്ടായിരുന്നു.
ബെംഗളൂരുവിലെ ബിസിനസ് തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി, തറവാട്ടിൽ നിന്നുകൊണ്ടാണ് മേൽനോട്ടം നിർവഹിച്ചത്. ഞാൻ തിരിച്ചു പോകുമ്പോൾ ബന്ധുവിനെ മേൽനോട്ടം ഏൽപിച്ചു. വീട്ടുകാരുടെ ഭാഗത്ത് നിന്ന് മേൽനോട്ടം ഉണ്ടായാൽ മാത്രമേ വീട് നമ്മൾ ആഗ്രഹിച്ചപോലെ ലഭിക്കുകയുള്ളൂ എന്നതാണ് ഞാൻ മനസിലാക്കിയ ഒരു കാര്യം.
വീതി കുറഞ്ഞു പിന്നിലേക്ക് കിടക്കുന്ന പ്ലോട്ടിന് അനുസൃതമായാണ് വീട് രൂപകൽപന ചെയ്തത്. പരമാവധി സ്ഥലഉപയുക്തത ലഭിക്കാനാണ് ബോക്സ് ആകൃതി തിരഞ്ഞെടുത്തത്. അധികം ഗിമ്മിക്കുകൾ ഒന്നും കാട്ടാതെ പ്ലെയിൻ ഡിസൈനിലാണ് പുറംഭിത്തികൾ. തൂവെള്ള നിറത്തിന്റെ ചാരുതയാണ് പുറംകാഴ്ചയിൽ നിറയുന്നത്. ഭിത്തി തേച്ച സമയത്ത് സിമന്റ് ഗ്രൂവുകളും ഇട്ടിരുന്നു.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് 4200 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇതുവഴി പരമാവധി വിശാലത അകത്തളങ്ങൾക്ക് ലഭിച്ചു. വാതിൽ തുറന്നു കയറുമ്പോൾ വശത്തായി ഗസ്റ്റ് ലിവിങ് വേർതിരിച്ചു. ഇവിടെ ഡബിൾഹൈറ്റ് സീലിങ്ങാണ്. മറുവശത്തായി ഭിത്തി ഗ്ലേസിങ് നാച്ചുറൽ സ്റ്റോൺ പതിച്ച് ഹൈലൈറ്റ് ചെയ്തശേഷം മിനികോർട്യാർഡ് വേർതിരിച്ചു. അകത്ത് സ്വകാര്യതയോടെ ഫാമിലി ലിവിങ് വേർതിരിച്ചു. ഇവിടെ ഭിത്തിയിൽ ഗോൾഡൻ വോൾപേപ്പർ പതിച്ചു കൺസീൽഡ് ലൈറ്റുകളും കൊടുത്ത് ആകർഷകമാക്കി.
കോമൺ ഏരിയകളിൽ ഇറ്റാലിയൻ മാർബിൾ വിരിച്ചു. കിടപ്പുമുറികളിൽ വിട്രിഫൈഡ് ടൈൽ വിരിച്ചു. ഫർണിച്ചറുകൾ മിക്കതും റെഡിമെയ്ഡായിവാങ്ങി. ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളുമാണ് അകത്തള അന്തരീക്ഷം കമനീയമാക്കുന്നത്. സീലിങ് മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഡിസൈനാണ് കൊടുത്തത്.
സുതാര്യമായ നയത്തിലാണ് ഗോവണി. വുഡൻ ഫ്രയിമിൽ ടഫൻഡ് ഗ്ലാസ് വിരിച്ചാണ് കൈവരികൾ. സ്‌റ്റെയറിന് സമീപമുള്ള സ്‌പേസിൽ ഡൈനിങ് ടേബിൾ വിന്യസിച്ചു. നാനോവൈറ്റ് ടോപ്പാണ് ടേബിളിന്. ഊണിടത്തിനു സ്വകാര്യതയ്ക്ക് വേണ്ടി ഒരു വുഡൻ സെമി പാർടീഷനും ഇവിടെ സജ്ജമാക്കി.
മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികൾ ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയും ഒരുക്കി.
മോഡുലാർ അടുക്കളയുടെ ഡിസൈൻ വരച്ച് നൽകുകയായിരുന്നു. മൾട്ടിവുഡ് ഫിനിഷിലാണ് കിച്ചൻ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കിങ് കിച്ചനും വേർതിരിച്ചു.
അപ്പർ ഹാളിലും ഒരു ലിവിങ് സ്‌പേസിനുള്ള പ്രൊവിഷൻ കൊടുത്തിട്ടുണ്ട്. ഇവിടം ലൈബ്രറി, സ്റ്റഡി സ്‌പേസ് തുടങ്ങിയ മൾട്ടി യൂട്ടിലിറ്റി സ്‌പേസ് ആക്കിമാറ്റുകയും ചെയ്യാം.
കഴിഞ്ഞ വർഷം നവംബറിലായിരുന്നു പാലുകാച്ചൽ. വീട്ടിലെത്തിയ ഒരുപാട് ആളുകൾ അവരുടെ വീടുപണിക്ക് എന്റെ അനുഭവങ്ങളും ഉപദേശങ്ങളും ചോദിച്ചു. വേറൊരാൾ പ്രചോദിതമായി സ്വയം വീടുപണി തുടങ്ങിയിട്ടുമുണ്ട്. അത്യാവശ്യം ഗൃഹപാഠം ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ, ആർക്കിടെക്ടിനെയോ ഡിസൈനറെയോ ആശ്രയിക്കാതെ തന്നെ സ്വയം വീട് ഒരുക്കാൻ സാധിക്കും എന്നതാണ് എന്റെ അനുഭവസാക്ഷ്യം. ദിവസവും പുതിയ വീടുകളും വിവരങ്ങളും നൽകുന്ന മനോരമവീടിനോടും മറ്റു മാഗസിനുകളോടും ഞാൻ നന്ദി പറയുന്നു.
Project facts
Location- Feroke, Calicut
Plot- 13 cent
Area- 4200 SFT
Owner & Design- Ahmed Babu
Mob-974433355
Design help- Sanush
Y.C- Nov 2020
ചിത്രങ്ങൾ- അഖിൻ കോമാച്ചി
English Summary- Best Kerala House Plans; Veedu Malayalam