ഇങ്ങനെ ഒരു വീട് കേരളത്തിൽ അപൂർവം! ആരും ആരാധകരായി മാറും
ആലപ്പുഴ കണിച്ചുകുളങ്ങരയിൽ സ്വച്ഛസുന്ദരമായ സ്ഥലത്താണ് ജേസി കുമാരന്റെയും കുടുംബത്തിന്റെയും വീട്. പതിവു കാഴ്ചകളിൽ നിന്നും വ്യത്യസ്തമായാണ് ഈ സ്വപ്നഭവനം ഒരുക്കിയത്. പച്ചപ്പിനു നടുവിൽ ഒറ്റനിലയിൽ ലളിതമായ പുറംകാഴ്ചയോടെ നിലകൊള്ളുന്ന വീടിനകത്ത് എല്ലാ ആധുനിക സൗകര്യങ്ങളും സമ്മേളിക്കുന്നുമുണ്ട്.മോഡുലാർ ബോക്സ്

ആലപ്പുഴ കണിച്ചുകുളങ്ങരയിൽ സ്വച്ഛസുന്ദരമായ സ്ഥലത്താണ് ജേസി കുമാരന്റെയും കുടുംബത്തിന്റെയും വീട്. പതിവു കാഴ്ചകളിൽ നിന്നും വ്യത്യസ്തമായാണ് ഈ സ്വപ്നഭവനം ഒരുക്കിയത്. പച്ചപ്പിനു നടുവിൽ ഒറ്റനിലയിൽ ലളിതമായ പുറംകാഴ്ചയോടെ നിലകൊള്ളുന്ന വീടിനകത്ത് എല്ലാ ആധുനിക സൗകര്യങ്ങളും സമ്മേളിക്കുന്നുമുണ്ട്.മോഡുലാർ ബോക്സ് ആകൃതിയിലാണ് വീട് രൂപകൽപന ചെയ്തിരിക്കുന്നത്.
വീടുപണിയാൻ തിരഞ്ഞെടുത്ത സാമഗ്രികൾക്കുമുണ്ട് പ്രത്യേകത. ചൂടിനെ തടയുന്ന പോറോതേം കട്ടകൾ കൊണ്ടാണ് ഭിത്തി കെട്ടിയത്. മൂന്നു ലെയറുകളായി ഹീറ്റ് പ്രൊട്ടക്ഷൻ സംവിധാനമുള്ള മേൽക്കൂരയാണിവിടെ. ഏറ്റവും പുറത്ത് ഹീറ്റ് റിഫ്ളക്റ്റിങ് പെയിന്റ് അടിച്ചു. ഇതിനുതാഴെ ഒരുപാളി തെർമോക്കോൾ ഇൻസുലേഷൻ കൊടുത്തു. കൂടാതെ അകത്തായി ജിപ്സം ഫോൾസ് സീലിങ്ങും ചെയ്തു. ഇതിനാൽ വീടിനുള്ളിൽ നട്ടുച്ചയ്ക്കും സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു. തടി പൊതിഞ്ഞ അലുമിനിയം ലൂവറുകളാണ് പുറംകാഴ്ചയിലെ കൗതുകം. ഇതിനിടയിൽ തെർമൽ ഇൻസുലേഷനുള്ള ടഫൻഡ് ഗ്ലാസും കൊടുത്തു. അതിനാൽ ചൂട് അറിയുകയുമില്ല.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, അഞ്ചു കിടപ്പുമുറികൾ, ഓഫിസ് ഏരിയ എന്നിവയാണ് 3700 ചതുരശ്രയടിയിൽ ഒരുക്കിയത്. ഒറ്റനിലയിൽ ഒഴുകി നടക്കുന്ന വിധമാണ് വീട്ടകങ്ങളുടെ വിന്യാസം. പ്രൈവറ്റ്- പബ്ലിക് എന്നിങ്ങനെ സ്‌പേസുകളെ വിഭജിച്ചു. ഈ സ്‌പേസുകളെ വേർതിരിക്കുന്നത് കോർട്യാർഡുകളാണ്. മൂന്നു കാറുകൾ പാർക്ക് ചെയ്യാവുന്ന പോർച്ചും സെക്യൂരിറ്റി ക്യാബിനും പ്രധാന സ്ട്രക്ചറിൽ നിന്നും മാറ്റിനൽകി.
ഹരിതാഭ നിറഞ്ഞ ലാൻഡ്സ്കേപ്പാണ് ഇവിടെ എത്തുന്ന ആരെയും ആദ്യം ആകർഷിക്കുക. മെക്സിക്കൻ- ബഫലോ ഗ്രാസുകളാണ് ഉദ്യാനത്തിൽ നിറയുന്നത്. പറമ്പിൽ ഉണ്ടായിന്ന ഫലവൃക്ഷങ്ങൾ നിലനിർത്തിയാണ് പ്ലാൻ വരച്ചത്. ഓരോ മരങ്ങളെയും ഓരോ കോർട്യാർഡിന്റെ ഭാഗമായി കൊണ്ടുവന്നു എന്നത് തികച്ചും ബുദ്ധിപരമായ ആസൂത്രണമാണ്.
ലിവിങ്, ഡൈനിങ്, കിച്ചൻ സ്‌പേസുകൾ എല്ലാം ഒറ്റ ബ്ലോക്കായി വരുന്നു. കിടപ്പുമുറികൾ അടുത്ത ബ്ലോക്കിൽ ക്രമീകരിച്ചു. ഇരു ബ്ലോക്കുകൾക്കുമിടയിൽ സ്ലൈഡിങ് ഗ്ലാസ് വാതിലുകളും ജാലകങ്ങളും കൊടുത്തു. ഇതുവഴി വീടിനുള്ളിൽ ഇരുന്നുകൊണ്ടുതന്നെ പുറത്തെ ഹരിതാഭ ആസ്വദിക്കാം. സ്ലൈഡിങ് വാതിലുകൾ വഴി കോർട്യാർഡിലേക്കിറങ്ങുകയും ചെയ്യാം.
വൈറ്റ് L സീറ്റർ കുഷ്യൻ സോഫയാണ് ഗസ്റ്റ് ലിവിങ്ങിലെ ആകർഷണം. ഫർണിച്ചറുകൾ എല്ലാം ഇന്റീരിയറിനോട് ചേരുംവിധം പണിയിപ്പിച്ചെടുത്തു.
അറ്റാച്ഡ് ബാത്റൂം, വാക്കിങ് വാഡ്രോബ്, ഡ്രസിങ് യൂണിറ്റ് എന്നിവയെല്ലാം കിടപ്പുമുറിയോട് അനുബന്ധമായി സജ്ജീകരിച്ചു.
ന്യൂജെൻ സൗകര്യങ്ങൾ സമ്മേളിക്കുന്ന ഓപ്പൺ കിച്ചൻ സജ്ജീകരിച്ചു. അനുബന്ധമായി വർക്കേരിയ, സ്റ്റോർറൂം എന്നിവയുമുണ്ട്. അക്രിലിക് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ഒരു ബുദ്ധപ്രതിമയും കിച്ചണിൽ പോസിറ്റിവിറ്റി നിറയ്ക്കുന്നു.
ചുരുക്കത്തിൽ വീട്ടിലെത്തി കാഴ്ചകൾ കണ്ടുമടങ്ങുന്ന ആരും മനസ്സുകൊണ്ട് ഈ വീടിന്റെ ആരാധകനായി മാറും എന്നുറപ്പ്.
Project facts
Location- Kanichukulangara, Alappuzha
Plot- 66 cent
Area- 3700 SFT
Owner- Jasy Kumaran
Architect- Asif Ahmed
AR Architects, Edapally
Mob- 9895076226
Y.C- 2019
English Summary- Best Kerala House Plans, Veedu Malayalam