കാസർഗോഡ് കാഞ്ഞങ്ങാടാണ് പ്രവാസിയായ നൗഷാദിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. വീതി കുറഞ്ഞു നീളത്തിലുള്ള 17 സെന്റ് പ്ലോട്ടിന്റെ പരിമിതികൾ മറികടന്നാണ് ഈ വിശലഭവനം സാധ്യമാക്കിയത്. പരമാവധി പുറംകാഴ്ചയും സ്ഥലലഭ്യതയും ഉറപ്പാക്കാൻ ഫ്ലാറ്റ്- ബോക്സ് ആകൃതിയിൽ എലിവേഷൻ പണിതു. വെള്ള നിറമാണ് അകത്തും പുറത്തും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർഗോഡ് കാഞ്ഞങ്ങാടാണ് പ്രവാസിയായ നൗഷാദിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. വീതി കുറഞ്ഞു നീളത്തിലുള്ള 17 സെന്റ് പ്ലോട്ടിന്റെ പരിമിതികൾ മറികടന്നാണ് ഈ വിശലഭവനം സാധ്യമാക്കിയത്. പരമാവധി പുറംകാഴ്ചയും സ്ഥലലഭ്യതയും ഉറപ്പാക്കാൻ ഫ്ലാറ്റ്- ബോക്സ് ആകൃതിയിൽ എലിവേഷൻ പണിതു. വെള്ള നിറമാണ് അകത്തും പുറത്തും കൂടുതലായി അടിച്ചത്. പുറംകാഴ്ചയിൽ വേർതിരിവ് ലഭിക്കാൻ ഡബിൾ ഹൈറ്റ് ഷോ വോൾ കൊടുത്തു. ഇതിൽ നാച്ചുറൽ സ്‌റ്റോൺ ക്ലാഡിങ് പതിച്ചു. മുറ്റം നാച്ചുറൽ സ്റ്റോൺ വിരിച്ചുറപ്പിച്ചു.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് 4350 ചതുരശ്രയടിയിൽ വിന്യസിച്ചത്.

ADVERTISEMENT

ഡബിൾ ഹൈറ്റിലാണ് ഗസ്റ്റ് ലിവിങ്. ഇവിടെ മൾട്ടിവുഡ് ഫിനിഷിൽ ഒരു സെമി-പാർടീഷൻ കൊടുത്തു. ഇതിന്റെ മറുവശത്ത് ഫാമിലി ലിവിങ് വേർതിരിച്ചു. ഇറ്റാലിയൻ മാർബിളാണ് നിലത്തുവിരിച്ചത്. 

ഡൈനിങ്ങിന്റെ വശത്തായി ഒരു വെർട്ടിക്കൽ ഗാർഡൻ കൊടുത്തത് കൗതുകകരമാണ്. അധികം അതിഥികൾ വന്നാൽ ഇരിക്കാൻ ഊണുമേശയ്ക്ക് സമീപം സോഫയും വേർതിരിച്ചു . 

വുഡ്+ ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ്  ഗോവണിയുടെ കൈവരികൾ. സ്‌റ്റെയർ കയറി എത്തുമ്പോൾ അപ്പർ ലിവിങ് വേർതിരിച്ചു.

സൗകര്യത്തികവാർന്ന മോഡുലാർ കിച്ചൻ വേർതിരിച്ചു. മറൈൻ പ്ലൈവുഡ്+ പി.യു പെയിന്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. സ്പ്ലാഷ്ബാക്കിൽ ബ്ലാക് ടൈലുകൾ പതിച്ചു ആകർഷകമാക്കി.

ADVERTISEMENT

താഴെ രണ്ടും മുകളിൽ മൂന്നും കിടപ്പുമുറികൾ വേർതിരിച്ചു. സ്‌റ്റോറേജിന്‌ പ്രാധാന്യം കൊടുത്താണ് കിടപ്പുമുറികൾ. ഫുൾ ലെങ്ത് വാഡ്രോബുകൾ ഇതിനായി സജ്ജീകരിച്ചു. അറ്റാച്ഡ് ബാത്റൂമും വേർതിരിച്ചു.

ഏറ്റവും മുകൾനിലയിൽ യൂട്ടിലിറ്റി സ്‌പേസും ഒരുക്കിയിട്ടുണ്ട്. ഇവിടേക്ക് കയറാൻ മറ്റൊരു ജിഐ ഗോവണിയും കൊടുത്തു. ഇവിടെ വെർട്ടിക്കൽ അഴികളുള്ള ജനാല കൊടുത്തിട്ടുണ്ട്. ഇതുവഴി പ്രകാശം സമൃദ്ധമായി ഉള്ളിലെത്തുന്നു.

ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും അകത്തളം കമനീയമാക്കുന്നു. വീടിന്റെ പുറംഭിത്തിയിലും സ്പോട് ലൈറ്റുകൾ കൊടുത്തിട്ടുണ്ട്. സന്ധ്യ മയങ്ങുമ്പോൾ ഇവ കൺതുറക്കുന്നതോടെ വീടിന്റെ പ്രൗഢി വീണ്ടും വർധിക്കുന്നു.

ADVERTISEMENT

Project facts

Location- Kanhangad, Kasargod

Plot- 17 cent

Area- 4350 SFT

Owner- Noushad

Designer- HyderAli

Indlands Architects, Kanhangad

Mob- 9744878686

Y.C- Dec  2020

ചിത്രങ്ങൾ- അഖിൻ കോമാച്ചി 

English Summary- House in Small Plot Kerala; Veedu Malayalam Magazine