25 ലക്ഷം രൂപയ്ക്ക് മനോഹരമായ വീട്! സാധാരണക്കാർക്ക് മാതൃക; പ്ലാൻ
തീർത്തും സാധാരണക്കാരായ ഒരു കുടുംബം, കുറഞ്ഞ ചെലവിൽ, എന്നാൽ അത്യാവശ്യം സൗകര്യത്തോടെ നിർമിച്ച വീടിന്റെ കഥയാണിത്. കോട്ടയം ജില്ലയിലെ കാരിക്കോട് എന്ന സ്ഥലത്താണ് സേതു സുരേന്ദ്രന്റെയും കുടുംബത്തിന്റെയും ഈ പുതിയ വീട്. വീടിനുള്ളിൽ അത്യാവശ്യം സ്ഥല- സൗകര്യം വേണം. എന്നാൽ ബജറ്റും അധികരിക്കാൻ പാടില്ല. പല

തീർത്തും സാധാരണക്കാരായ ഒരു കുടുംബം, കുറഞ്ഞ ചെലവിൽ, എന്നാൽ അത്യാവശ്യം സൗകര്യത്തോടെ നിർമിച്ച വീടിന്റെ കഥയാണിത്. കോട്ടയം ജില്ലയിലെ കാരിക്കോട് എന്ന സ്ഥലത്താണ് സേതു സുരേന്ദ്രന്റെയും കുടുംബത്തിന്റെയും ഈ പുതിയ വീട്.
വീടിനുള്ളിൽ അത്യാവശ്യം സ്ഥല- സൗകര്യം വേണം. എന്നാൽ ബജറ്റും അധികരിക്കാൻ പാടില്ല. പല ഡിസൈനർമാരെയും വീട്ടുകാർ തങ്ങളുടെ ആവശ്യവുമായി സമീപിച്ചപ്പോൾ 30 ലക്ഷം രൂപയ്ക്ക് മുകളിലാണ് ബജറ്റ് പറഞ്ഞത്. ഒടുവിൽ ചെലവ് കുറഞ്ഞ വീടുകൾ ധാരാളം പണിതുകൊടുത്തിട്ടുള്ള ഡിസൈനർ ബിനു മോഹനെ സമീപിക്കുകയായിരുന്നു.
ഫ്ലാറ്റ്- ബോക്സ് ആകൃതിയിലാണ് വീടിന്റെ പുറംകാഴ്ച. വെള്ള നിറമാണ് അകത്തും പുറത്തും അടിച്ചത്. പുറത്തെ ഷോ വാളിൽ സിമന്റ് ഗ്രൂവ് ചെയ്താണ് ഗ്രീൻ പെയിന്റ് അടിച്ചിരിക്കുന്നത്. ഇത് പുറംകാഴ്ചയിലെ ഹൈലൈറ്റ് എലമെന്റായി മാറി.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, സ്‌റ്റെയർ റൂം, ഓപ്പൺ ടെറസ് എന്നിവയാണ് 1650 ചതുരശ്രയടിയിൽ ഒരുക്കിയത്. പോർച്ചിന്റെ ഒരു ഭിത്തിയിൽ ജിഐ പൈപ്പുകൾ കൊടുത്തു.
അതീവ ലളിതമാണ് അകത്തളങ്ങൾ. വാസ്തു കൂടി നോക്കിയാണ് പ്ലാൻ വരച്ചത്. അതിനാൽ ക്രോസ് വെന്റിലേഷൻ സുഗമമാകുന്നു.
ആവശ്യത്തിന് മാത്രം ഫർണിച്ചറുകൾ കൊടുത്തു. ഇവ പിന്നീട് റെഡിമെയ്ഡായി വാങ്ങിയതാണ്.
രണ്ടു കിടപ്പുമുറികൾക്ക് അറ്റാച്ഡ് ബാത്റൂം സൗകര്യം കൊടുത്തു. ഒരു കോമൺ ബാത്റൂം, ഹാളിൽ ഗോവണിയുടെ താഴെ വിന്യസിച്ചു സ്ഥലം ഉപയുക്തമാക്കി.
അലുമിനിയം ഫാബ്രിക്കേഷൻ ചെയ്താണ് അടുക്കള ഒരുക്കിയത്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം ചെറിയ വർക്കേരിയയുമുണ്ട്.
മേൽക്കൂര നിരപ്പായി വാർത്തതിന് പിന്നിൽ മറ്റൊരു ഉദ്ദേശ്യവുമുണ്ട്. ഭാവിയിൽ സാമ്പത്തികം വരുന്ന മുറയ്ക്ക്, മുകളിലേക്ക് മുറികൾ കൂട്ടിയെടുക്കാൻ സാധിക്കും.
സ്ട്രക്ചറും അടിസ്ഥാന ഫർണിഷിങ്ങും സഹിതം 25 ലക്ഷം രൂപയിൽ പണി പൂർത്തീകരിച്ചു.
ചെലവ് കുറച്ച ഘടകങ്ങൾ
അടിത്തറ പില്ലർ-ബീം മാതൃകയിൽ പണിതു.
തടിപ്പണികൾക്ക് ചെലവ് കുറഞ്ഞ മരം ഉപയോഗിച്ചു.
അടുക്കള അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു.
ബ്രാൻഡഡ് ടൈലുകൾ ഏറ്റവും വില കുറഞ്ഞത് നോക്കി വാങ്ങി.
ഫോൾസ് സീലിങ് ചെയ്യാതെ ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി.
Project facts
Location- Karikode, Kottayam
Plot- 25 cent
Area- 1650 Sqft.
Owner- Sethu Madhavan
Designer- Binu Mohan
Sreeshankara Designers & Builders, Kottayam
Mob- 9048421019
Y.C- Jan 2021
Budget - 25 Lakhs
English Summary- Low Cost House Plans Kerala; Home Tour Malayalam