വിദേശത്ത് ജോലിയുള്ള ടോമും കുടുംബവും വീടുവയ്ക്കാന്‍ തിരഞ്ഞെടുത്തത് പാലാ കൊഴുവനാലിൽ മെയിന്‍ റോഡിന് അഭിമുഖമായുള്ള 30 സെന്‍റ് പുരയിടമായിരുന്നു. നിശ്ചിത സ്ക്വയര്‍ഫീറ്റിനുള്ളില്‍ എല്ലാ സൗകര്യവുമുള്ള മൂന്നു ബെഡ്‌റൂം വീട് എന്ന ആശയമായിരുന്നു കുടുംബം എഞ്ചിനിയര്‍ ശ്രീകാന്ത് പങ്ങപ്പാടിന്‍റെ മുന്നില്‍ വച്ചത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശത്ത് ജോലിയുള്ള ടോമും കുടുംബവും വീടുവയ്ക്കാന്‍ തിരഞ്ഞെടുത്തത് പാലാ കൊഴുവനാലിൽ മെയിന്‍ റോഡിന് അഭിമുഖമായുള്ള 30 സെന്‍റ് പുരയിടമായിരുന്നു. നിശ്ചിത സ്ക്വയര്‍ഫീറ്റിനുള്ളില്‍ എല്ലാ സൗകര്യവുമുള്ള  മൂന്നു ബെഡ്‌റൂം വീട് എന്ന ആശയമായിരുന്നു കുടുംബം എഞ്ചിനിയര്‍ ശ്രീകാന്ത് പങ്ങപ്പാടിന്‍റെ മുന്നില്‍ വച്ചത് . 

വീട് നിർമാണത്തെ കോവിഡിനു മുമ്പും ശേഷവും എന്ന്  തരംതിരിക്കുമ്പോൾ വന്നിരിക്കുന്ന മാറ്റങ്ങള്‍ ഈ വീട്ടിലും കാണാം.  കൊറോണക്കാലത്തെ പ്രവാസലോകത്തിന്‍റെ ആകുലതകള്‍ നിലനില്‍ക്കെ വിസ്തീര്‍ണ്ണം കൂട്ടാതെ, എന്നാല്‍ വീടിന്‍റെ ആവശ്യങ്ങളെല്ലാം നിറവേറ്റുന്ന 1879 സ്ക്വയര്‍ഫീറ്റ് യൂട്ടിലിറ്റി ഹോമാണ് ശ്രീകാന്ത് വീട്ടുകാര്‍ക്കായി  വരച്ചുനല്‍കിയത്. 

ADVERTISEMENT

മേൽക്കൂര ഫ്ലാറ്റായി വാർത്തശേഷം ജിഐ ട്രസ് വർക്ക് ചെയ്തു ഓടുവിരിച്ചതിനാൽ മുകളിൽ വിശാലമായ യൂട്ടിലിറ്റി സ്‌പേസും ലഭ്യമാകുന്നു. കൊളോണിയൽ വീടുകളിൽ കാണുന്ന ഡോർമർ ജാലകങ്ങൾ ഇവിടെ മേൽക്കൂരയിൽ കാണാനാകും.

കാര്‍പോര്‍ച്ച്,  സിറ്റൗട്ട്, ഫോര്‍മല്‍ ലിവിങ് , ഫാമിലി ലിവിങ്, ഡൈനിങ് ഹാള്‍, അറ്റാച്ഡ് ബാത്റൂമുള്ള  3 കിടപ്പുമുറികള്‍, അടുക്കള, വര്‍ക്ക് ഏരിയ, സ്റ്റോര്‍, സ്റ്റെയര്‍കേസ് സൗകര്യങ്ങളുള്ള ഈ വീട്, ഇടത്തരം ഗള്‍ഫ് മലയാളികളുടെ ഗൃഹസങ്കൽപവുമായി നന്നായി ഒത്തുചേരുന്നു. സ്ക്വയര്‍ഫീറ്റ് ഒട്ടും പാഴാക്കാതെ, ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും മിനിമലിസ്റ്റിക്  രീതിയിലൊതുക്കി.

സ്ഥിരതാമസം ഇല്ലാത്തതിനാൽ പരിപാലനം കൂടി കണക്കിലെടുത്താണ് അകത്തളങ്ങൾ  ലളിതമായി ചിട്ടപ്പെടുത്തിയത്. അകത്തേക്ക് കയറുമ്പോൾ ആദ്യം സ്വീകരണമുറി വേർതിരിച്ചു. ഇവിടെ നിന്നും ഡൈനിങ് ഹാളിലേക്ക് പ്രവേശിക്കാം. ഫാമിലി ലിവിങും ടിവി യൂണിറ്റും പ്രെയർ സ്‌പേസും ഈ ഹാളിൽ വേർതിരിച്ചു. ഊണുമുറിയിൽ ഇരുന്നു കൊണ്ട് ടിവി കാണാനും സാധിക്കും.

മൂന്നു കിടപ്പുമുറികൾ ലളിതമായി ചിട്ടപ്പെടുത്തി. മോഡുലാർ അടുക്കളയും ഇതേ മിനിമൽ നയം പിന്തുടരുന്നു.

ADVERTISEMENT

ഈ വീട്ടിലെത്തിയ ധാരാളമാളുകൾ, വിശേഷിച്ച് നാട്ടിലെത്തിയ പ്രവാസികൾ, ഇതുപോലെ ഒരു വീടുമതി തങ്ങൾക്കും എന്ന് തീരുമാനിച്ചാണ് മടങ്ങുന്നത്.

Project facts

Location- Kozhuvanal, Kanjirappally

ADVERTISEMENT

Area- 1879 SFT

Owner- Tom Jose

Designer- Sreekanth Pangapattu

PG Group of Designs, Kanjirappally

Mob- 9447114080

English Summary- Best NRI Home Plans Kerala; Veedu Malayalam Magazine