എറണാകുളം ഇടപ്പിള്ളിയിലെ 9 സെന്റ് പ്ലോട്ടിൽ നിറഞ്ഞുനിന്നിരുന്ന 40 വർഷം പഴക്കമുള്ള ഇരുനില കോൺക്രീറ്റ് വീടായിരുന്നു ഇത്. സ്ഥലപരിമിതി, ചൂട്, കാറ്റും വെളിച്ചവും കയറുന്നത് കുറവ് തുടങ്ങിയ പരിമിതികൾ വന്നപ്പോഴാണ് വീട് കാലോചിതമായി പരിഷ്കരിക്കാൻ ഉടമ മധു ചന്ദ്രൻ തീരുമാനിച്ചത്. വീടിന്റെ ഇടതുവശത്തെ സ്ട്രക്ച്ർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം ഇടപ്പിള്ളിയിലെ 9 സെന്റ് പ്ലോട്ടിൽ നിറഞ്ഞുനിന്നിരുന്ന 40 വർഷം പഴക്കമുള്ള ഇരുനില കോൺക്രീറ്റ് വീടായിരുന്നു ഇത്. സ്ഥലപരിമിതി, ചൂട്, കാറ്റും വെളിച്ചവും കയറുന്നത് കുറവ് തുടങ്ങിയ പരിമിതികൾ വന്നപ്പോഴാണ് വീട് കാലോചിതമായി പരിഷ്കരിക്കാൻ ഉടമ മധു ചന്ദ്രൻ തീരുമാനിച്ചത്.

വീടിന്റെ ഇടതുവശത്തെ സ്ട്രക്ചർ മാറ്റമില്ലാതെ നിലനിർത്തി. കോൺക്രീറ്റ് മേൽക്കൂര പൂർണമായി മാറ്റി ട്രസ് വർക്ക് ചെയ്തു ഓടുവിരിച്ചു.

ADVERTISEMENT

അകത്തളങ്ങളുടെ പുനർവിന്യാസം വഴിയാണ് സ്ഥാപരിമിതി മറികടന്നത്. ഇടച്ചുവരുകൾ പൊളിച്ചുകളഞ്ഞു അകത്തളം ഓപ്പൺ നയത്തിലേക്ക് മാറ്റിയതോടെ ഇടങ്ങൾ വിശാലമായി. കൂടുതൽ ജാലകങ്ങൾ കൊടുത്തതോടെ കാറ്റും വെളിച്ചവും ഉള്ളിലേക്ക് വിരുന്നെത്താൻ തുടങ്ങി. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2917 ചതുരശ്രയടിയിലെ പുതിയ വീട്ടിലുള്ളത്. 

ഫോർമൽ ലിവിങ് ലളിതമായി ഒരുക്കി. മറ്റിടങ്ങൾക്ക് സ്വകാര്യത നൽകാൻ ഇവിടെ ഒരു പോർട്ടബിൾ സെമി പാർടീഷൻ കൊണ്ട് വേർതിരിച്ചു. ഇത് മാറ്റിയാൽ ഒറ്റ ഹാളായി മാറുകയും ചെയ്യും.

ഡൈനിങ്- ഫാമിലി ലിവിങ് ഒറ്റയിടമായി വേർതിരിച്ചു. ഇവിടെ ഭിത്തി വേർതിരിച്ചു ടിവി യൂണിറ്റും നൽകി.

ഡൈനിങ്ങിൽ നിന്ന് ഫോൾഡിങ് ഗ്ളാസ് ഡോർ വഴി ഔട്ഡോർ സിറ്റിങ് സ്‌പേസിലേക്കിറങ്ങാം.  ഇവിടെ ഒരു ഫലവൃക്ഷം നിലനിർത്തി. തുളസിത്തറയും വേർതിരിച്ചു. ഇവിടേക്കുള്ള ഡോർ തുറന്നിട്ടാൽ കാറ്റും വെളിച്ചവും ഉള്ളിലേക്ക് ഒഴുകിയെത്തും. മാത്രമല്ല ഡൈനിങ് ഹാൾ കൂടുതൽ വിശാലമാവുകയും ചെയ്യും.

ADVERTISEMENT

പഴയ വീട് പൊളിച്ചപ്പോൾ കിട്ടിയ തടികൾ പരമാവധി പുനരുപയോഗിച്ചു. നവീകരിച്ച വീടിന്റെ ജനലുകളിലും വാതിലുകളിലും പഴയ തടിയുടെ സാന്നിധ്യമുണ്ട്. ടെറാക്കോട്ട ഫിനിഷ്ഡ് ടൈൽ, വൈറ്റ് വിട്രിഫൈഡ് ടൈൽ, സോളിഡ് വുഡ് എന്നിവയാണ് ഫ്ലോറിങ്ങിനു ഉപയോഗിച്ചത്.

ജിഐ ട്രസ് ചെയ്തു ഓടുമേഞ്ഞ അപ്പർ സ്‌പേസ് ആവശ്യാനുസരണം അപ്പർ ലിവിങ്/  എന്റർടെയിൻമെന്റ് ഏരിയ/  യൂട്ടിലിറ്റി സ്‌പേസ് ആക്കി മാറ്റാം. ഉയരം കൂട്ടി ട്രസ് ചെയ്തതിനാൽ മുകനിലയിൽ ചൂട് വളരെ കുറവാണ്. ടെറാക്കോട്ട ഫിനിഷ്ഡ് ടൈൽ, വൈറ്റ് വിട്രിഫൈഡ് ടൈൽ, സോളിഡ് വുഡ് എന്നിവയാണ് ഫ്ലോറിങ്ങിനു ഉപയോഗിച്ചത്.

ഡബിൾ ഹൈറ്റിൽ ഒരു സ്‌കൈലൈറ്റ് കോർട്യാർഡ് സ്‌പേസ് ഇവിടെ വേർതിരിച്ചു. ഇതുവഴിയും വീടിനകത്ത് പ്രകാശം വിരുന്നെത്തും. ചുവരിൽ പ്ലൈവുഡ് പാനലിങ് ചെയ്ത പ്രെയർ ഏരിയയും ഇവിടെ വേർതിരിച്ചു.

കൂടുതൽ സൗകര്യങ്ങളുള്ള കിച്ചൻ ഒരുക്കി. പ്ലൈവുഡ്+ മൈക്ക ഫിനിഷിൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയും വേർതിരിച്ചു.

ADVERTISEMENT

നാലു കിടപ്പുമുറികളും അതീവലളിതമാണ്. ഫോൾസ് സീലിങ്ങോ പാനലിങ്ങോ ഒന്നുമില്ല. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസ് വേർതിരിച്ചിട്ടുണ്ട്.

അങ്ങനെ വീട്ടുകാർ ആഗ്രഹിച്ച പോലെ കാറ്റും വെളിച്ചവും സൗകര്യങ്ങളും നവീകരിച്ച വീട്ടിൽ ഉറപ്പാക്കാനായി. കൊച്ചി-ഇടപ്പള്ളി പ്രധാനപാതയോട് ചേർന്നുനിൽക്കുന്ന വീടാണിത്. ഇപ്പോൾ ഈ വീട് കാണുന്നവർക്കൊന്നും ഇത് നവീകരിച്ച വീടാണെന്ന് തോന്നുകയേയില്ല എന്നതാണ് നിർമാണത്തിലെ മാജിക്.

Project facts

Location- Edappally, Ernakulam

Area- 2917 SFT

Plot- 9 cent

Owner- Madhu Chandran

Architect- Anjith Augustine

City Futures Design Collaborative, Aluva

Mob- 9446874872

Y.C- 2019

English Summary- Renovated House Plan Kerala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT