എന്തിനാണ് അനാവശ്യ ഷോഓഫ്; മിതത്വമാണ് ഈ വീടിന്റെ സൗന്ദര്യം!
കോഴിക്കോട് ബാലുശേരിയിലാണ് ഷഫീറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. 10 സെന്റിൽ ലളിതമായി, എന്നാൽ സൗകര്യങ്ങൾ ഉറപ്പാക്കി നിർമിച്ച വീടാണിത്. ലീനിയർ- പ്ലെയിൻ ഡിസൈനിലാണ് എലിവേഷൻ. മുകൾനിലയിൽ ഒരു യെലോ ഹൈലൈറ്റർ വോൾ നൽകിയതുമാത്രമാണ് അലങ്കാരം. മുറ്റം നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ച്

കോഴിക്കോട് ബാലുശേരിയിലാണ് ഷഫീറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. 10 സെന്റിൽ ലളിതമായി, എന്നാൽ സൗകര്യങ്ങൾ ഉറപ്പാക്കി നിർമിച്ച വീടാണിത്. ലീനിയർ- പ്ലെയിൻ ഡിസൈനിലാണ് എലിവേഷൻ. മുകൾനിലയിൽ ഒരു യെലോ ഹൈലൈറ്റർ വോൾ നൽകിയതുമാത്രമാണ് അലങ്കാരം. മുറ്റം നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ച് ഭംഗിയാക്കി.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ് കം സ്റ്റഡി ഏരിയ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 2700 ചതുരശ്രയടിയിൽ ഒരുക്കിയത്.
ഓപ്പൺ നയത്തിൽ അകത്തളങ്ങൾ ഒരുക്കിയത് കൂടുതൽ വിശാലത തോന്നാൻ സഹായിക്കുന്നു. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു. ഇൻഡോർ പ്ലാന്റുകൾ ഉള്ളിൽ ഹാജരുണ്ട്. എയർ പ്യൂരിഫയിങ് പ്ലാന്റുകളായ ഫിലോഡെൻഡ്രോൺ, ഇസഡ് പ്ലാന്റ് എന്നിവയാണ് ഉള്ളിലെ സാന്നിധ്യങ്ങൾ.
ഇളംനിറങ്ങളാണ് അകത്തളത്തിൽ അടിച്ചത്. വൈറ്റ് ഇറ്റാലിയൻ മാർബിളാണ് പൊതുവിടങ്ങളിൽ വിരിച്ചത്. ഈ രണ്ടു ഘടകങ്ങൾ അകത്തളങ്ങൾ തെളിച്ചമുള്ളതാക്കുന്നു. തടിക്ക് പകരം മെറ്റൽ വർക്കുകൾ കൂടുതലായി കൊടുത്തുള്ള ഫർണിഷിങ് ഇന്റീരിയറിലെ ഹൈലൈറ്റാണ്. ലിവിങ്- ഡൈനിങ് വേർതിരിക്കാൻ ഇൻഡസ്ട്രിയൽ വർക്ക് ചെയ്ത മെറ്റൽ സ്‌ക്രീൻ ഉപയോഗിച്ചു. ലിവിങ്ങിലെ ഭിത്തിയിൽ കുടുംബാംഗങ്ങളുടെ ഫോട്ടോ ഫ്രയിമുകൾ വച്ചലങ്കരിച്ചു.
വൈറ്റ്+ ക്രീം തീമിലാണ് ഡൈനിങ് ടേബിൾ. ടോപ്പിൽ നാനോവൈറ്റ് വിരിച്ചു. ക്രീം കുഷ്യൻ കസേരകൾ ഒരുക്കി. ഊണുമേശയ്ക്ക് മുകളിൽ ഇൻഡസ്ട്രിയൽ തീമിൽ ഹാങ്ങിങ് ലൈറ്റുകയും കൊടുത്തു ആകർഷകമാക്കി.
ഗോവണിയുടെ ഡിസൈൻ ശ്രദ്ധേയമാണ്. മെറ്റൽ സ്ട്രിപ്പ് ശൈലിയിലാണ് കൈവരികൾ. പടികളിൽ സോളിഡ്‌വുഡ് വിരിച്ചു. ഗോവണി കയറിച്ചെല്ലുന്നത് അപ്പർഹാളിലേക്കാണ്. ഇവിടെയും ഹൈലൈറ്റ് ഇൻഡസ്ട്രിയൽ തീമിലൊരുക്കിയ ഹാങ്ങിങ് ലൈറ്റുകളാണ്.
സുന്ദരമാണ് നാലുകിടപ്പുമുറികളും. ഇവയുടെ ഹെഡ്‌സൈഡ് ഭിത്തി വോൾപേപ്പർ ഒട്ടിച്ച് ഹൈലൈറ്റ് ചെയ്തു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, സൈഡ് ടേബിൾ എന്നിവയെല്ലാം മുറികളിൽ ഉൾക്കൊള്ളിച്ചു.
ഒതുങ്ങിയതും ഫങ്ഷനലുമായ കിച്ചൻ ഒരുക്കി. പ്ലൈവുഡ്+ മൈക്ക ഫിനിഷിലാണ് ക്യാബിനറ്റുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. സ്പ്ലാഷ്ബാക്കിൽ ഗ്ലോസി മാർബിൾ വിരിച്ചലങ്കരിച്ചു.
ചുരുക്കത്തിൽ മുഴച്ചു നിൽക്കുന്ന ഒരു അലങ്കാരം പോലും ഇവിടെയില്ല. എന്നാൽ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുമുണ്ട്. മിതത്വത്തിൽ ഊന്നിയ ഈ ഡിസൈൻ രീതിയാണ് ഈ വീടിനെ അകംപുറം സുഖകരമായ ഒരു കാഴ്ചാനുഭവമാക്കിമാറ്റുന്നത്.
Project facts
Location- Balussery, Calicut
Plot- 10 cent
Area- 2700 SFT
Owner- Shafeer Ahamed
Designers- Nahal Ahammed, Anas Mohammed
Artystry Designers, Calicut
Mob- 9061607607, 8606679807
Y.C- 2020
Engish Summary- Simple House Plans Kerala; Veedu Malayalam