അന്ന് എതിർത്തവർ ഇന്ന് കയ്യടിക്കുന്നു; ഇത് ഉടമ സ്വയം സഫലമാക്കിയ സൂപ്പർവീട്! വിഡിയോ
പുനലൂർ അടുക്കളമൂല എന്ന സ്ഥലത്താണ് പ്രവാസി വ്യവസായി ഫിറോസ് തമ്പി റാവുത്തറിന്റെ വീട്. പ്രധാനമായും രണ്ടു കാര്യങ്ങളാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്. ഒന്ന്, പ്രധാനറോഡിൽ നിന്നും മാറി, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള ഒരു ഉയർന്ന പ്രദേശത്ത്, തികഞ്ഞ ആഡംബരവീട് ഒരുക്കി.. രണ്ട്, പൂർണമായും ഉടമസ്ഥന്റെ കയ്യൊപ്പും
പുനലൂർ അടുക്കളമൂല എന്ന സ്ഥലത്താണ് പ്രവാസി വ്യവസായി ഫിറോസ് തമ്പി റാവുത്തറിന്റെ വീട്. പ്രധാനമായും രണ്ടു കാര്യങ്ങളാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്. ഒന്ന്, പ്രധാനറോഡിൽ നിന്നും മാറി, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള ഒരു ഉയർന്ന പ്രദേശത്ത്, തികഞ്ഞ ആഡംബരവീട് ഒരുക്കി.. രണ്ട്, പൂർണമായും ഉടമസ്ഥന്റെ കയ്യൊപ്പും
പുനലൂർ അടുക്കളമൂല എന്ന സ്ഥലത്താണ് പ്രവാസി വ്യവസായി ഫിറോസ് തമ്പി റാവുത്തറിന്റെ വീട്. പ്രധാനമായും രണ്ടു കാര്യങ്ങളാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്. ഒന്ന്, പ്രധാനറോഡിൽ നിന്നും മാറി, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള ഒരു ഉയർന്ന പ്രദേശത്ത്, തികഞ്ഞ ആഡംബരവീട് ഒരുക്കി.. രണ്ട്, പൂർണമായും ഉടമസ്ഥന്റെ കയ്യൊപ്പും
പുനലൂർ അടുക്കളമൂല എന്ന സ്ഥലത്താണ് പ്രവാസി വ്യവസായി ഫിറോസ് തമ്പി റാവുത്തറിന്റെ വീട്. പ്രധാനമായും രണ്ടു കാര്യങ്ങളാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്. ഒന്ന്, പ്രധാനറോഡിൽ നിന്നും മാറി, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള ഒരു ഉയർന്ന പ്രദേശത്ത്, തികഞ്ഞ ആഡംബരവീട് ഒരുക്കി.. രണ്ട്, പൂർണമായും ഉടമസ്ഥന്റെ കയ്യൊപ്പും ആത്മാംശവുമുള്ള വീടാണിത്. പണിയുടെ ഒരുഘട്ടം മുതൽ എല്ലാ കാര്യത്തിനും മുൻപിൽ ഓടിനടന്നത് പ്രവാസിയായ ഉടമ തന്നെയാണ്. ശരിക്കും ഒരു വൺമാൻ ഷോ..
ട്രഡീഷണൽ കാഴ്ചയും മോഡേൺ സൗകര്യങ്ങളുമുള്ള ഒരു വീട് എന്നതായിരുന്നു ഫിറോസിന്റെ ആഗ്രഹം. ആദ്യം വീടുപണി ഒരു ആർക്കിടെക്ചറൽ ടീമിനെ ഏൽപിച്ചെങ്കിലും, പ്ലാൻ വരച്ചു, പണി തുടങ്ങിയപ്പോഴേക്കും അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. അങ്ങനെ ഗൃഹനാഥൻ തന്നെ മേൽനോട്ടം ഏറ്റെടുക്കുകയായിരുന്നു. വിദേശത്ത് തിരക്കുള്ള ബിസിനസുകാരനാണ് ഫിറോസ്. ആ ബിസിനസ് തിരക്കുകൾ പോലും മാറ്റിവച്ചു, തന്റെ സ്വപ്നസാക്ഷാത്കാരത്തിനായി അദ്ദേഹം കളത്തിലിറങ്ങി. പിന്നീടങ്ങോട്ട് അലച്ചിലിന്റെയും അധ്വാനത്തിന്റെയും രണ്ടു വർഷങ്ങളായിരുന്നു എന്ന് ഫിറോസ് പറയുന്നു. പ്ലാനിൽ സ്വയം ചില ഭേദഗതികൾ വരുത്തി. ഇടയ്ക്ക് നാട്ടിൽ ഇല്ലാത്ത സമയത്ത് വീടുപണി മേൽനോട്ടത്തിനായി ഒരു കൺസൾട്ടൻസിയെ ഏൽപിച്ചു. സ്ട്രക്ചർ പൂർത്തിയായതോടെ അവരുടെ സേവനം അവസാനിപ്പിച്ചു.
ഇവിടെയെത്തി ആദ്യനോട്ടത്തിൽ ഒരുനില വീട് എന്നേ തോന്നുകയുള്ളൂ. അകത്തേക്ക് കയറുമ്പോഴാണ് വിശാലതയും സൗകര്യങ്ങളും ബോധ്യമാവുക. രണ്ടു പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, സെർവന്റ്സ് കിച്ചൻ, അഞ്ചു കിടപ്പുമുറികൾ, ഓഫിസ്, റൂഫ് പാർട്ടി ഏരിയ, ഡ്രൈവേഴ്സ് ക്യാബിൻ തുടങ്ങിയവയാണ് 6000 ചതുരശ്രയടിയിൽ ഒരുക്കിയത്. വീട്ടുകാർക്ക് വേണ്ടി മാത്രമുള്ളതല്ല ഈ വീട്. വിശാലമായ സുഹൃത്ത് വലയത്തിനുടമയാണ് ഫിറോസ്. അവർ വീട്ടിലെത്തുമ്പോൾ ഹൃദ്യമായ സ്വീകരണമൊരുക്കാൻ കഴിയുംവിധം ഇടങ്ങൾ സജ്ജീകരിച്ചു. ദൂരെ നിന്നും എത്തുന്ന സുഹൃത്തുകൾക്കും ഡ്രൈവർമാർക്കും വിശ്രമിക്കാൻ വീട്ടിൽ പ്രത്യേക ഇടമുണ്ട് .
വീടിന്റെ ഇന്റീരിയർ ഡിസൈൻ 100 % ഫിറോസിന്റെ കയ്യൊപ്പാണ്. വീടിന്റെ സൂക്ഷ്‌മമായ കാഴ്ചകൾക്ക് പോലും തികവ് വേണം എന്നത് തന്റെ വാശിയായിരുന്നു എന്ന് ഫിറോസ് പറയുന്നു. ഈ കണിശത ഫർണിഷിങ്ങിൽ ഉടനീളം നിലനിർത്തി. തനിക്കിഷ്ടപ്പെട്ട സാമഗ്രികൾ ലഭിക്കാനായി ഒരുപാട് യാത്രകൾ ചെയ്തു. ചൂടിനെ തടയുന്ന നല്ല മേച്ചിൽ ഓടിനായുള്ള അന്വേഷണം ചെന്നുനിന്നത് കോഴിക്കോടാണ്. ഇതാണ് വീടിന്റെയും പോർച്ചിന്റെയും പുറംകാഴ്ചയ്ക്ക് ഭംഗിപകരുന്നത്. വീടിന്റെ മുൻവശത്തെ കൃഷ്ണക്കൽത്തൂണുകൾ മൈലാടിയിൽ നിന്നും കൊണ്ടുവന്നു. മുറ്റത്തു വിരിച്ച കല്ലുകൾ മണിമലയിൽ നിന്നും വാങ്ങി. കിണറിലും ഒറ്റക്കൽത്തൂണുകൾ കാണാം. നീളൻ സിറ്റൗട്ടിന്റെയും പോർച്ചിന്റെയും മേൽക്കൂരയിൽ വുഡൻ പാനലിങ് ചെയ്തത് ശ്രദ്ധേയമാണ്. ഇതും ഒരു യാത്രയിൽ ലഭിച്ച ഐഡിയ ആണെന്ന് ഫിറോസ് പറയുന്നു.
അകത്തെ ശ്രദ്ധാകേന്ദ്രമായ ഭീമൻ ഷാൻലിയർ കുവൈറ്റിൽ നിന്നും വളരെ ബുദ്ധിമുട്ടി നാട്ടിലെത്തിച്ചതാണ്. 370 കിലോ ഭാരമുണ്ട് ഈ ഷാൻലിയറിന്. നിരവധി തൊഴിലാളികൾ രാവും പകലും പണിയെടുത്താണ് ഇത് കൂട്ടിച്ചേർത്തു മേൽക്കൂരയിൽ ഘടിപ്പിച്ചത്. 780 കിലോ വരെ ഭാരം താങ്ങാൻ കഴിയുന്ന സപ്പോർട്ടുകളാണ് ഇതിനെ മേൽക്കൂരയിൽ ഉറപ്പിച്ചു നിർത്തുന്നത്.
ഇനിയുമുണ്ട് കൗതുകങ്ങൾ. ഷാൻലിയറിന് താഴെ കോർട്യാർഡിനു സമീപം ഒരു പായ്ക്കപ്പലിന്റെ മോഡൽ കാണാം. ഇത് കോഴിക്കോട് ബേപ്പൂരിൽ പോയി ശരിക്കുള്ള പായ്ക്കപ്പലുകൾ പണിയുന്ന ബറാമികളെ കൊണ്ട് പണിയിച്ചതാണ്.
പുനലൂർ പൊതുവെ ചൂട് കൂടുതലുള്ള പ്രദേശമാണ്. ഇതിനെ നേരിടാൻ വീട്ടിൽ ധാരാളം ജാലകങ്ങൾ കൊടുത്തിട്ടുണ്ട്. ഉയർന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്നതിനാൽ കാറ്റ് ഇതിലൂടെ വീടിനുള്ളിലേക്ക് ഒഴുകിയെത്തും. വാതിലുകളും ജാലകങ്ങളും ഒരേ ഡിസൈൻ പിന്തുടരുന്നുണ്ട്. സിറ്റൗട്ടിൽ ഗ്രാനൈറ്റും മറ്റിടങ്ങളിൽ വൈറ്റ് ഇന്ത്യൻ മാർബിളുമാണ് നിലത്തുവിരിച്ചത്.
നീളൻ സിറ്റൗട്ടിൽ നിന്നും പ്രധാനവാതിൽ തുറന്നു കയറുമ്പോൾ വശത്തായി സ്വകാര്യതയോടെ വേർതിരിച്ച ഗസ്റ്റ് ലിവിങ്. ഇവിടെ ടിവി യൂണിറ്റ് കൊടുത്തു. പിന്നീട് പ്രവേശിക്കുന്നത് ഫാമിലി ലിവിങ്- ഡൈനിങ്-സ്‌റ്റെയർകേസ് എന്നിവയുള്ള ഹാളിലേക്കാണ്. ഫാമിലി ലിവിങ്ങിലും ടിവി യൂണിറ്റുണ്ട്.
സ്‌റ്റെയറിനോട് ചേർന്ന ഡബിൾ ഹൈറ്റ് സ്‌പേസിൽ ഒരു മിനി കോർട്യാർഡ് വേർതിരിച്ചിട്ടുണ്ട്. ഇതിനുസമീപം ഒരു ആട്ടുകട്ടിലും വിന്യസിച്ചു. ഫർണിച്ചറുകൾ എല്ലാം ഇന്റീരിയർ തീം അനുസരിച്ച് സൂക്ഷ്‌മമായി കസ്റ്റമൈസ് ചെയ്തു നിർമിച്ചതാണ്. അകത്തെ ഫർണീച്ചറുകളിൽ ഒരു ദീർഘചതുരാകൃതി പാറ്റേൺ പിന്തുടരുന്നുണ്ട്. ആട്ടുകട്ടിലിന്റെ അഴികൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അതിൽപോലും ഈ പാറ്റേൺ കാണാം. ഇത് സംഘടിപ്പിക്കാനായി മാത്രം ഒരുപാട് അലച്ചിലുകൾ വേണ്ടി വന്നു എന്ന് ഫിറോസ് പറയുന്നു.
താഴെ മൂന്നും മുകളിൽ രണ്ടും കിടപ്പുമുറികൾ വിന്യസിച്ചു. എല്ലാ കിടപ്പുമുറികളും ഒരേ പാറ്റേണിൽ ഒരുക്കി എന്നതാണ് സവിശേഷത. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് യൂണിറ്റ് എന്നിവ മുറികളിൽ സജ്ജീകരിച്ചു.
ആധുനിക സൗകര്യങ്ങൾ സമ്മേളിക്കുന്ന കിച്ചൻ. അക്രിലിക് ഫിനിഷിൽ ക്യാബിനറ്റുകൾ കൊടുത്തു. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ഇതിനോട് അനുബന്ധമായി വർക്കേരിയ, സ്റ്റോർ റൂം എന്നിവയുണ്ട്. കൂടാതെ പുറത്ത് ഒരു സെർവന്റ്സ് കിച്ചനും നിർമിച്ചു. വീട്ടിൽ പാർട്ടികളും മറ്റും നടക്കുമ്പോൾ ഇവിടെ പാചകം തകൃതിയാകും. ഓപ്പൺ ടെറസിൽ ഒരു പാർട്ടി, ബാർബിക്യൂ, ഷവർ ഏരിയയുമുണ്ട്. സുഹൃത്തുക്കൾ എത്തുമ്പോൾ ഇവിടം സജീവമാകും. വൈകുന്നേരങ്ങളിൽ ഇവിടെ നിൽക്കുമ്പോൾ നല്ല കാറ്റ് തഴുകി കടന്നുപോകും.
ഓട്ടമേഷൻ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മോട്ടറൈസ്ഡ് ഗേറ്റാണ് അതിഥികളെ സ്വീകരിക്കുന്നത്. സിസിടിവി ക്യാമറകളും പരിസരം നിരീക്ഷിക്കുന്നു. വീടുപണിയുടെ നെട്ടോട്ടവും ബുദ്ധിമുട്ടുകളുമൊന്നും ഫിറോസ്, വിദേശത്തായിരുന്ന ഭാര്യയെയും മക്കളെയും അറിയിച്ചില്ല. പാലുകാച്ചലിനെത്തുന്നതുവരെ ഒന്നോ രണ്ടോ തവണ മാത്രമാണ് അവർ വീടുപണി നേരിൽ കണ്ടത്.
തുടക്കത്തിൽത്തന്നെ തടസംനേരിട്ട വീടുപണി സ്വന്തം മേൽനോട്ടത്തിൽ തുടരാൻ തീരുമാനിച്ചപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ഞാൻ എന്റെ വാശിയിൽ ഉറച്ചുനിന്നു. ബജറ്റ് അധികരിച്ചത് ഉൾപ്പെടെയുള്ള പോരായ്മകൾ ഉണ്ടായിട്ടുണ്ട്. എങ്കിലും ഞാൻ സ്വപ്നം കണ്ടതുപോലെയുള്ള ഒരു വീട് സഫലമായതിൽ ഞാനും എന്നേക്കാൾ എന്റെ കുടുംബവും ഇപ്പോൾ ഹാപ്പിയാണ്.. ഫിറോസ് പറയുന്നു..
Project facts
Location- Adukkalamoola, Punalur
Area- 6000 SFT
Plot- 27 cent
Owner & Design- Firos Thampi Ravuthar
Mob- 9526733888
Structure Plan- Home Tech Trivandrum
Y.C- 2019 July
English Summary- NRI Self Designed House; Home Tour Video Malayalam