വലിയ ഒരു റബർ ഫാക്ടറിയിലെ തിരക്കുകഴിഞ്ഞു, ഉടമയായ പ്രശാന്തിന്‌ വീട്ടിലേക്കുള്ള മടക്കം ബുദ്ധിമുട്ടേറിയതായിരുന്നു. പരിഹാരമായി ഫാക്ടറിയിൽത്തന്നെ വിശ്രമിക്കാനും ഉറങ്ങാനും ഒരു മുറി ഒരുക്കാൻ പ്രശാന്ത് തീരുമാനിച്ചു. ആവശ്യങ്ങൾ ആർക്കിടെക്ട് ദീപ്തി പിള്ളയെ അറിയിച്ചു. ഉറങ്ങാനുള്ള സ്‌പേസിലുപരി ഒരു കൊച്ചുവീട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വലിയ ഒരു റബർ ഫാക്ടറിയിലെ തിരക്കുകഴിഞ്ഞു, ഉടമയായ പ്രശാന്തിന്‌ വീട്ടിലേക്കുള്ള മടക്കം ബുദ്ധിമുട്ടേറിയതായിരുന്നു. പരിഹാരമായി ഫാക്ടറിയിൽത്തന്നെ വിശ്രമിക്കാനും ഉറങ്ങാനും ഒരു മുറി ഒരുക്കാൻ പ്രശാന്ത് തീരുമാനിച്ചു. ആവശ്യങ്ങൾ ആർക്കിടെക്ട് ദീപ്തി പിള്ളയെ അറിയിച്ചു. ഉറങ്ങാനുള്ള സ്‌പേസിലുപരി ഒരു കൊച്ചുവീട് തന്നെ, ആ റബർ ഫാക്ടറിക്കുള്ളിൽ ദീപ്തി നിർമിച്ചുനൽകി.

80 വർഷം പഴക്കമുള്ള ഫാക്ടറിയാണ് എന്നത് പരിവർത്തനങ്ങൾക്ക് വെല്ലുവിളിയായിരുന്നു. ഫാക്ടറിയിൽ ഉണ്ടായിരുന്ന പഴയ തടികളും ഫർണിച്ചറുകളും പുനരുപയോഗിച്ചു മിനി ഹോമിൽ ഇടംപിടിച്ചു.

ADVERTISEMENT

ലിവിങ്, ഡൈനിങ്, കിച്ചൻ, വിശാലമായ ഒരു ബെഡ്‌റൂം, അറ്റാച്ഡ് ബാത്റൂം, ഓപ്പൺ ടെറസ്  എന്നിവയാണ് 1000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ചെറിയ സ്‌പേസിൽ പരമാവധി വിശാലത തോന്നിക്കാൻ ഓപ്പൺ നയം സ്വീകരിച്ചു. അതോടൊപ്പം സ്വകാര്യതയ്ക്കും പ്രാധാന്യം നൽകിയിട്ടുണ്ട്.

മാറ്റങ്ങൾ..

  • ഇവിടെ ഉണ്ടായിരുന്ന ഓപ്പൺ ടെറസിനെ മിനി ഹോമിന്റെ ഭാഗമാക്കി.
  • റൂഫിങ് ഷീറ്റിട്ട് ഏരിയ വേർതിരിച്ചു.
  • ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചു നിലം ഭംഗിയാക്കി
  • പാൻട്രി സ്‌പേസിനും ബാത്റൂമിനും ടെറസിൽ ഇടമൊരുക്കി.

വിശാലമായിട്ടാണ് കിടപ്പുമുറി ഒരുക്കിയത്. ഹെഡ്‌സൈഡ് വോളിൽ ഫാബ്രിക് ഡിസൈൻ കൊടുത്തു. കിടപ്പുമുറിയിൽ ഒരു മൾട്ടിപർപ്പസ് സോഫ കൂടി കൊടുത്തു. വെറും 100 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ച ബാത്റൂം, ഈ നവീകരണത്തിലെ ഒരു ഹൈലൈറ്റാണ്.

ADVERTISEMENT

ഓപ്പൺ കിച്ചനാണെങ്കിലും മറ്റു സ്‌പേസുകളിൽ നിന്നും കാഴ്ച പതിയില്ല. കിച്ചണിലെ ബാർ ഏരിയ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറാക്കി മാറ്റുകയും ചെയ്യാം. അങ്ങനെ വെറും രണ്ടു മാസം കൊണ്ട് റബർ ഫാക്ടറിക്കുള്ളിൽ മനോഹരമായ ഒരു മിനി ഹോം സ്‌പേസ് ഒരുങ്ങി.

Project facts

Location- Vithura, Trivandrum

Area- 1000 SFT

ADVERTISEMENT

Owners - Prasanth, Smitha

Architect- Deepthi Pillai

Degasi Architecture, Trivandrum

Mob- 8943594594

Y.C- 2020

English Summary- Mini House inside a Rubber Factory; Facelift