ദുബായിൽ ബിസിനസ് ചെയ്യുന്ന രാജീവിന്റെയും കുടുംബത്തിന്റെയും വലിയ ആഗ്രഹമായിരുന്നു കൊച്ചിയിൽ ഒരു വീട് എന്നത്. അതൊരുക്കാനായി ഇവർ ഒരു ഡ്യൂപ്ലക്സ് ഫ്ലാറ്റ് വാങ്ങി. സിംപിൾ& എലഗന്റ് തീമിൽ ഒരു വീട് ഇതിനുള്ളിൽ ഒരുക്കിനൽകണം എന്നാണ് വീട്ടുകാർ ആർകിടെക്ടുകളോട് ആവശ്യപ്പെട്ടത്. പ്രവാസി വീട്ടുകാരുടെ ആഗ്രഹത്തിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായിൽ ബിസിനസ് ചെയ്യുന്ന രാജീവിന്റെയും കുടുംബത്തിന്റെയും വലിയ ആഗ്രഹമായിരുന്നു കൊച്ചിയിൽ ഒരു വീട് എന്നത്. അതൊരുക്കാനായി ഇവർ ഒരു ഡ്യൂപ്ലക്സ് ഫ്ലാറ്റ് വാങ്ങി. സിംപിൾ& എലഗന്റ് തീമിൽ ഒരു വീട് ഇതിനുള്ളിൽ ഒരുക്കിനൽകണം എന്നാണ് വീട്ടുകാർ ആർകിടെക്ടുകളോട് ആവശ്യപ്പെട്ടത്. പ്രവാസി വീട്ടുകാരുടെ ആഗ്രഹത്തിലും ഒരുപടി കൂടി മുന്നിൽ നിൽക്കുന്നുണ്ട് ആർകിടെക്ടുകൾ  അണിയിച്ചൊരുക്കിയ ഈ സ്വപ്നഭവനം.

ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ, ലൈബ്രറി, ബാൽക്കണി ഗാർഡൻ എന്നിവയാണ് 2077 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ഗസ്റ്റ് ലിവിങ്, ഡൈനിങ്, കിച്ചൻ തുടങ്ങിയ പബ്ലിക് സ്‌പേസുകൾ താഴെയും അപ്പർ ലിവിങ്, കിടപ്പുമുറികൾ, ലൈബ്രറി തുടങ്ങിയ പ്രൈവറ്റ് സ്‌പേസുകൾ മുകൾനിലയിലും ക്രമീകരിച്ചു.

ADVERTISEMENT

വൈറ്റ്+ വുഡൻ തീമാണ് ഫ്ലാറ്റിൽ പിന്തുടർന്നത്. ധാരാളം കണ്ണാടികളും ഉള്ളിൽ ഹാജരുണ്ട്. ഇത് അകത്തളത്തിനു കൂടുതൽ വ്യാപ്‌തി തോന്നാൻ സഹായിക്കുന്നു.

മഞ്ഞ നിറത്തിന്റെ ചാരുതയിലാണ് ഗസ്റ്റ് ലിവിങ്. ടിവി വോൾ, ഫർണിച്ചർ, കർട്ടൻ, കുഷ്യൻ, പ്ലാന്റർ ബോക്സ് എന്നിവയെലാം യെലോ നിറത്തിൽ അണിനിരക്കുന്നു. മറ്റിടങ്ങളിലെ വൈറ്റ് തീമിൽ നിന്നും ഈ കളർ വേരിയേഷൻ വേറിട്ടുനിൽക്കുന്നുണ്ട്.

അടുത്തത് ഡൈനിങ് ഏരിയയാണ്. ഇവിടെ ഡൈനിങ് ടേബിളിന്റെ സമീപമുള്ള ഭിത്തിയിൽ ഫ്‌ളോട്ടിങ് മിറർ ഷെൽഫുകൾ കൊടുത്തത് കൗതുകകരമാണ്. ഇതിലും മഞ്ഞ ബാക്‌ലൈറ്റുകൾ കൊടുത്തിട്ടുണ്ട്. വാഷ് ഏരിയ നീട്ടിയെടുത്ത് ഒരു സെർവിങ് കൗണ്ടറും കൊടുത്തിട്ടുണ്ട്. യെലോ ക്വാർട്സ് സ്റ്റോണാണ് ഇവിടെ വിരിച്ചത്. 

ഡബിൾ ഹൈറ്റിലാണ് സ്‌റ്റെയർ ഏരിയ. സുതാര്യമായ നയത്തിലാണ് സ്‌റ്റെയർകേസ്. നാട്ടിലുള്ളപ്പോൾ വീട്ടുകാർ കൂടുതൽ സമയം ചെലവഴിക്കുന്നത് അപ്പർ ലിവിങ്, ബാൽക്കണി ഏരിയയിലാണ്. പച്ചപ്പും കാറ്റുമെല്ലാം ഇവിടെ ഇരുന്നാൽ അനുഭവവേദ്യമാകും. അപ്പർ ലിവിങ്ങിൽ ടിവി യൂണിറ്റുണ്ട്. ഇതിനു അനുബന്ധമായി ഒരു ലൈബ്രറി സ്‌പേസും ഒരുക്കി.

ADVERTISEMENT

മാസ്റ്റർ ബെഡ്‌റൂം, കിഡ്സ് ബെഡ്‌റൂം, ഗസ്റ്റ് ബെഡ്‌റൂം എന്നിങ്ങനെയാണ് മുറികൾ വേർതിരിച്ചത്. മൂന്നും വ്യത്യസ്തമായി ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് ഒരുക്കി.

കിച്ചൻ  സെമി- ഫർണിഷ്ഡ് ആയിരുന്നു. സ്ഥിരതാമസം ഇല്ലാത്തതിനാൽ കിച്ചണിൽ കാര്യമായ ഫർണിഷിങ് ഒന്നും പുതിയതായി ചെയ്തിട്ടില്ല. 

ആകാശത്തൊരു പച്ചത്തുരുത്ത് ഒരുക്കിയത് പോലെയാണ് ഇൻഡോർ പ്ലാന്റുകളുടെ സാന്നിധ്യം. എയർ പ്യൂരിഫയിങ് പ്ലാന്റുകളും പരിപാലനം എളുപ്പമുള്ള ചെടികളുമാണ് ഇവിടെ കൊടുത്തത്. ചുരുക്കത്തിൽ ഇപ്പോൾ നാട്ടിലേക്കുമുള്ള ഓരോ യാത്രകളും ഈ കുടുംബത്തിന് സ്പെഷലാണ്. ചേക്കേറാൻ ഒരു സ്വപ്നക്കൂട് കാത്തിരിപ്പുണ്ടല്ലോ...

Project facts

ADVERTISEMENT

Location- Palarivattom, Kochi

Owner- Rajeev K R & Sreeja Nair

Area- 2077 sq.ft

Architects- Varsha, Shariga

Studio Vista Architects, Kadavanthra, Kochi

Budget: 30 lakhs

English Summary- Elegant Flat; Flat Interior Design Kerala; Veedu Malayalam